എച്ച്പിയിലുള്ളവരുടെയും പണി പോകുമോ ? നിസാരമല്ല പിരിച്ചുവിടലുകൾ
2022ലെ അവസാന സാമ്പത്തിക പാദത്തിൽ വരുമാനത്തിൽ 11.2 ശതമാനം ഇടിവാണ് ഇവര്ക്ക് രേഖപ്പെടുത്തിയത്. വരുമാനം ഇടിഞ്ഞ് 14.8 ബില്യൺ ഡോളറായി (ഏകദേശം 1,21,050 കോടി രൂപ) ആയതോടെയാണ് പിരിച്ചുവിടൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക്: ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി എച്ച്പി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6000 ജീവനക്കാരെ പിരിച്ചുവിടും. മാന്ദ്യത്തിലാകുന്ന ലോക സമ്പദ്‌വ്യവസ്ഥ യുഎസ് ടെക് മേഖലയെ കുഴപ്പത്തിലാക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പിരിച്ചുവിടലുണ്ടാകുമെന്ന് പിസി നിർമ്മാതാക്കളായ ഹ്യൂലറ്റ് പാക്കാർഡാണ് ചൊവ്വാഴ്ച അറിയിച്ചത്. മെറ്റയും ആമസോണും ഒക്കെ 2025-ഓടെ വാർഷിക സമ്പാദ്യത്തിൽ നിന്ന് ഏകദേശം 1.4 ബില്യൺ ഡോളർ (ഏകദേശം 11,447 കോടി രൂപ) സുരക്ഷിതമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ കമ്പനി റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.
ചെലവുകൾ കുറച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാവിയിൽ തങ്ങളുടെ ബിസിനസ്സ് നിലനിറുത്തുന്നതിനുള്ള പ്രധാന വളർച്ചാ സംരംഭങ്ങളിൽ നിക്ഷേപം നടത്തുകയാണ് ലക്ഷ്യമെന്നും" എച്ച്പി സിഇഒ എന്റിക് ലോറസ് പ്രസ്താവനയിൽ പറഞ്ഞു. പിരിച്ചുവിടൽ സംബന്ധിച്ച് കമ്പനി ജീവനക്കാർക്ക് മെയിൽ അയച്ചുവെന്നാണ് സൂചന.
കമ്പ്യൂട്ടർ ഹാർഡ്‌വെയറും പ്രിന്ററുകളും നിർമ്മിക്കുന്ന കമ്പനിയാണ് എച്ച്പി.
2022ലെ അവസാന സാമ്പത്തിക പാദത്തിൽ വരുമാനത്തിൽ 11.2 ശതമാനം ഇടിവാണ് ഇവര്ക്ക് രേഖപ്പെടുത്തിയത്. വരുമാനം ഇടിഞ്ഞ് 14.8 ബില്യൺ ഡോളറായി (ഏകദേശം 1,21,050 കോടി രൂപ) ആയതോടെയാണ് പിരിച്ചുവിടൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഏകദേശം ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.
മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത് അടുത്തിടെയാണ്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ ട്വിറ്ററിൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത് ചെലവ് ചുരുക്കലാണ്.
മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു.
4ജിയേക്കാൾ 30 മടങ്ങ് വേഗം! നഗരങ്ങളിലേക്ക് 5ജി വ്യാപിപ്പിച്ച് എയർടെൽ