ജോലി പോയിട്ടും, ജോലിക്കാരനായി കുടുംബത്തിന് മുന്നില്‍ അഭിനയിച്ച് ഫേസ്ബുക്ക് മുന്‍ ജീവനക്കാരന്‍

മെറ്റാ സിംഗപ്പൂരിൽ ഹ്യൂമൻ റിസോഴ്‌സ് പ്രൊഫഷണലായി ജോലി ചെയ്തിരുന്ന തിവാരിയെ മെറ്റാ പുറത്താക്കിയപ്പോൾ സിംഗപ്പൂരിൽ നിന്ന് കുടുംബത്തോടൊപ്പം അകലെയായിരുന്നു ഇദ്ദേഹം.

Former Meta employee faked being employed in front of his parents

ദില്ലി: അടുത്തിടെ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഒരു കൂട്ടം  ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതില്‍ ഒരു ജീവനക്കാരന്‍ അവധിക്ക് പോയപ്പോഴാണ് പിരിച്ചുവിടൽ വിവരം അറിയുന്നത്. മെറ്റാ ജീവനക്കാരെ പിരിച്ചുവിട്ട വിവരം അറിഞ്ഞ് കുടുംബക്കാര്‍ ഈ ജീവനക്കാരനെ സമീപിച്ചു. എന്നാൽ പിരിച്ചുവിട്ട കാര്യം വീട്ടുകാരോട് ഇയാള്‍ വെളിപ്പെടുത്തിയില്ല. അയാള്‍ വീണ്ടും ഫേസ്ബുക്ക് ജീവനക്കാരനായി വീട്ടുകാര്‍ക്ക് മുന്‍പില്‍ അഭിനയിച്ചു.

മെറ്റായിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരനായ അർപൻ തിവാരിക്കാണ് ഈ അനുഭവം ഉണ്ടായത്. പിരിച്ചുവിടൽ ബാധിച്ച 11,000 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അയാള്‍ തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു, എന്നാൽ താമസിയാതെ കാര്യങ്ങൾ കീഴ്മേല്‍ മറിഞ്ഞു. 

മെറ്റാ സിംഗപ്പൂരിൽ ഹ്യൂമൻ റിസോഴ്‌സ് പ്രൊഫഷണലായി ജോലി ചെയ്തിരുന്ന തിവാരിയെ മെറ്റാ പുറത്താക്കിയപ്പോൾ സിംഗപ്പൂരിൽ നിന്ന് കുടുംബത്തോടൊപ്പം അകലെയായിരുന്നു ഇദ്ദേഹം. എന്നാൽ തിവാരി ഈ വാർത്ത തന്റെ കുടുംബത്തിൽ നിന്ന് മറച്ചു വെച്ചിരിക്കുകയാണ്. താന്‍ അനുഭവിച്ച മാനസിക സമ്മർദം മാതാപിതാക്കളോട് പങ്കിടാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ജോലി കിട്ടിയാൽ മാത്രമേ അവരോട് പറയൂ എന്നും അദ്ദേഹം മണികൺട്രോളിനോട് പറഞ്ഞു. “ഈ പ്രായത്തിൽ അവർക്ക് വിഷമം തോന്നും, ഒരുപക്ഷേ കൂടുതൽ സമ്മർദമുണ്ടാകാം, ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നില്ല. ” തിവാരി മണികൺട്രോളിനോട് പറഞ്ഞു.

തിവാരി ഇപ്പോൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണ്, ഒരു പുതിയ ഓഫർ ലഭിച്ചതിന് ശേഷം മെറ്റായിൽ ജോലി നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ മാത്രമേ പദ്ധതിയുള്ളൂ. എന്നിരുന്നാലും, തൊഴില്‍ രഹിതനായിരിക്കുമ്പോള്‍ എല്ലാം നല്ല രീതിയില്‍ പോകുന്നുവെന്ന് അഭിനയിക്കുന്നത് തിവാരിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന് അയാള്‍ തന്നെ പറയുന്നു. “എല്ലാ ദിവസവും അവരുടെ മുഖം കാണുകയും അവരുമായി സംസാരിക്കുകയും ചെയ്യുമ്പോൾ അതെല്ലാം വ്യാജമായി വരുത്തുന്ന കാര്യങ്ങളാണ്. അതാണ് ഏറ്റവും വേദനാജനകം” തിവാരി മണികൺട്രോളിനോട് പറഞ്ഞു.

യുഎസിലേക്ക് ചേക്കേറിയ മിക്ക ഇന്ത്യക്കാരും എച്ച്-1ബി, എൽഐ വിസകളിലാണ് ജോലി ചെയ്യുന്നത്.  എച്ച്-1ബി വിസ ഉടമകളെ ഒരു കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയാണെങ്കിൽ, അവർക്ക് പുതിയ ജോലി അന്വേഷിക്കുന്നതിനും വിസ കൈമാറുന്നതിനും അവരുടെ സ്റ്റാറ്റസ് മാറ്റുന്നതിനും അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിടുന്നതിനും തൊഴിൽ അവസാനിപ്പിക്കുന്നതിന് 60 ദിവസമുണ്ട്.

മെറ്റയ്ക്കും ട്വിറ്ററിനും പിന്നാലെ ആമസോണും അടുത്തിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനാൽ വൻകിട ടെക് കമ്പനികളിലുടനീളം നടന്ന ഏറ്റവും പുതിയ റൗണ്ട് പിരിച്ചുവിടലിൽ 25,000-ത്തിലധികം ആളുകളെ ബാധിച്ചു.

വാട്ട്സ്ആപ്പില്‍ 'അവതാര്‍' ഉപയോഗിക്കാം; എങ്ങനെ സൃഷ്ടിക്കാം, എങ്ങനെ ഉപയോഗിക്കാം.!


 

Latest Videos
Follow Us:
Download App:
  • android
  • ios