ഇന്‍സ്റ്റഗ്രാം 'അപകടകാരിയാകുന്നു'; അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഫേസ്ബുക്ക്.!
വിവിധ റിപ്പോര്‍ട്ടുകളിലായി 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്.
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെക്കാള്‍ ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ തരംഗം ഇന്‍സ്റ്റഗ്രാം ആണെന്നത് അത്ര രഹസ്യമല്ലാത്ത ടെക് വര്‍ത്തമാനമാണ്. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച ചില വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ വിഷലിപ്തനായ ഒരു ആപ്പായി ഇന്‍സ്റ്റഗ്രാം മാറിയെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
വിവിധ റിപ്പോര്‍ട്ടുകളിലായി 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന്‍റെ ഉള്ളില്‍ നിന്ന് തന്നെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പത്രം ഉദ്ധരിക്കുന്നു. ബ്രിട്ടനില്‍ 13 ശതമാനം ഉപയോക്താക്കളും, യുഎസില്‍ ആറ് ശതമാനം ഉപയോക്താക്കളും ഇന്‍സ്റ്റഗ്രാം സ്വദീനത്താല്‍ ആത്മഹത്യ പ്രവണതയിലാണ് എന്നാണ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.
ഗ്ലാമര്‍ ലോകമായി മാറിയ ഇന്‍സ്റ്റഗ്രാമില്‍ കയറുന്ന കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ സ്വയം ഇഷ്ടക്കുറവ് ഉണ്ടാക്കാന്‍ ആപ്പ് കാരണമാകുന്നു എന്നാണ് ഒരു കണ്ടെത്തല്‍. ഇത്തരത്തില്‍ സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പോലും ഫേസ്ബുക്ക് അവഗണിച്ചെന്നും, പൂഴിത്തിവച്ചന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിന് ശേഷവും, വിപുലമായ സര്‍വേകള്‍ക്കും ശേഷം തങ്ങളുടെ കൈയ്യിലുള്ള വിവരങ്ങളും പഠിച്ചാണ് ഫേസ്ബുക്കിന് ഇന്‍സ്റ്റഗ്രാം വിഷലിപ്തത സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത് എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം വിഷയത്തോട് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്ക് പബ്ലിക്ക് പോളിസി വിഭാഗം മേധാവി കരിന ന്യൂട്ടണ്‍ എഴുതിയ ബ്ലോഗ് നിശബ്ദ പാലിക്കുകയാണ്. അതേ സമയം ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനം ബ്ലോഗ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona