ട്രംപിന്റെ ട്വിറ്റര്‍ പാസ്‌വേഡ് കണ്ടുപിടിച്ചു, പുലിയായി ഡച്ച് എത്തിക്കല്‍ ഹാക്കര്‍
44 കാരനായ ഗിവേഴ്‌സും സുഹൃത്തുക്കളും സീക്രട്ട് സര്‍വീസ്, വൈറ്റ് ഹൗസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സുരക്ഷാ ടീം എന്നിവരെ സംഭവം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസും ട്വിറ്ററും നിഷേധിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ പുലിയാണെങ്കില്‍ അതിലും വലിയ പുലിയാണെന്നു തെളിയിച്ചിരിക്കുകയാണ് ഡച്ചുകാരനായ ഒരു എത്തിക്കല്‍ ഹാക്കര്‍. ട്രംപിന്റെ ട്വിറ്റര്‍ പാസ് വേഡാണ് ഇയാള്‍ ഹാക്ക് ചെയ്തത്. പ്രസിഡന്റാകുന്നതിനു മുന്‍പും ഇയാള്‍ ട്രംപിന്റെ പാസ്‌വേഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ സമൂഹമാധ്യമ പാസ്‌വേഡ് കണ്ടെത്തിയെന്നത് വലിയ വാര്‍ത്തയായി. ഈ വര്‍ഷം ഒക്ടോബറില്‍ ആണ് സംഭവം. MAGA2020 പാസ്‌വേഡ് ഉപയോഗിച്ച് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടന്നയുടന്‍ തന്നെ ഇക്കാര്യം അദ്ദേഹം അധികൃതരെ അറിയിക്കുകയും സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അതു കൊണ്ട് ഇയാള്‍ക്കെതിരേ കേസ് എടുക്കില്ല. ഉത്തരവാദിത്തപ്പെട്ട വെളിപ്പെടുത്തല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക സാഹചര്യമായി ഇത് കണക്കാക്കപ്പെടുന്നുവെന്നാണ് ഡച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് ഓപ്പണ്‍ബാര്‍ മിനിസ്റ്ററി പറഞ്ഞു. രഹസ്യ ഏജന്റുമാര്‍ നെതര്‍ലാന്‍ഡിലെ ഈ ഗവേഷകനെ സന്ദര്‍ശിച്ചതായി ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ഷോട്ട്‌ഫോമായിരുന്നു ട്രംപ് പാസ്‌വേഡായി ഉപയോഗിച്ചിരുന്നത്.
44 കാരനായ ഗിവേഴ്‌സും സുഹൃത്തുക്കളും സീക്രട്ട് സര്‍വീസ്, വൈറ്റ് ഹൗസ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സുരക്ഷാ ടീം എന്നിവരെ സംഭവം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസും ട്വിറ്ററും നിഷേധിച്ചു. 2020 ഒക്ടോബറില്‍, ട്രംപിന്റെ അപ്‌ഡേറ്റ് ചെയ്ത പാസ്‌വേഡ് വെറും അഞ്ച് ശ്രമങ്ങളില്‍ ഊഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പ്രസിഡന്റിന്റെ അക്കൗണ്ടില്‍ മറ്റേതെങ്കിലും സുരക്ഷാ നടപടികള്‍ ഇല്ലെന്നും കണ്ടെത്തി. ഇതില്‍ ടു ഫാക്ടര്‍ ഓഥന്റിക്കേഷന്‍ (2എഫ്എ) ഇല്ലാതിരുന്നതാണ് പ്രശ്‌നമായത്. 'പരാജയപ്പെട്ട നാല് ശ്രമങ്ങള്‍ക്ക് ശേഷം എന്നെ തടയപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അല്ലെങ്കില്‍ കുറഞ്ഞത് അധിക വിവരങ്ങള്‍ നല്‍കാനെങ്കിലും ആവശ്യപ്പെടുമെന്നു കരുതി. എന്നാല്‍ ഒന്നും സംഭവിച്ചില്ല,' അദ്ദേഹം ഡച്ച് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പ്രസിഡന്റിന്റെ അക്കൗണ്ട് ടു ഫാക്ടര്‍ ഓഥന്റിക്കേഷന്‍ (2എഫ്എ) ഉപയോഗിച്ച് പരിരക്ഷിച്ചു. ഇതാദ്യമായല്ല ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് എത്തിക്കല്‍ ഹാക്കര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നത്. ട്രംപിന്റെ കാലാവധി ആരംഭിക്കുന്നതിന് മുമ്പ് 2016 ല്‍ ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട മൂന്ന് ഡച്ച് ഹാക്കര്‍മാരില്‍ ഒരാളാണ് ഗിവേഴ്‌സ്. ലംഘനങ്ങള്‍, ദുര്‍ബലമായ സുരക്ഷ, കേടുപാടുകള്‍ എന്നിവ തിരിച്ചറിയുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സുരക്ഷാ വിദഗ്ധരുടെ ശൃംഖലയായ ജിഡിഐ (ഡച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വള്‍നറബിലിറ്റി ഡിസ്‌ക്ലോഷറിന്റെ ചെയര്‍) ഫൗണ്ടേഷന്റെ സ്ഥാപകനാണ് ഗിവേഴ്‌സ്.
ഈ വര്‍ഷം ആദ്യം, 2020 ജൂലൈയില്‍, യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍, വാറന്‍ ബഫെറ്റ്, ജെഫ് ബെസോസ്, ബരാക് ഒബാമ, ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെയുള്ള ജനപ്രിയ ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇത് പിന്നീട് ട്വീറ്റ് ചെയ്യാന്‍ ഉപയോഗിക്കുകയും ബിറ്റ്‌കോയിന്‍ കുംഭകോണത്തിലേര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.