ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിനെതിരെ സൈബര്‍ ആക്രമണം; നഷ്ടമായത് 720 കോടി
കവര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്, ഉപയോക്താക്കളോട് അവരുടെ ലിക്വിഡ് വാലറ്റുകളിലേക്ക് യാതൊന്നും നിക്ഷേപിക്കരുതെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കി. കമ്പനി തല്‍ക്കാലം എല്ലാ ക്രിപ്‌റ്റോ പിന്‍വലിക്കലും നിര്‍ത്തിവച്ചിരിക്കുകയാണ്.
ജാപ്പനീസ് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ലിക്വിഡിന് നേരെ വന്‍ സൈബര്‍ ആക്രമണം. നഷ്ടപ്പെട്ടത് 97 മില്യണ്‍ ഡോളര്‍ (720 കോടി രൂപ) വിലവരുന്ന ആസ്തികള്‍. കവര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രകാരം, ഏകദേശം 32.5 മില്യണ്‍ ഡോളര്‍ (24 241 കോടി രൂപ) ഈഥറില്‍, 12.9 മില്യണ്‍ ഡോളര്‍ (96 96 കോടി രൂപ) എക്‌സ്ആര്‍പി, 4.8 മില്യണ്‍ ഡോളര്‍ (36 കോടി രൂപ) ബിറ്റ്‌കോയിനിലും ബാക്കി മറ്റ് ടോക്കണുകളിലുമായാണ് മോഷ്ടിക്കപ്പെട്ടത്. കമ്പനിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് ടെക്‌നോളജി ടീമുകള്‍ ലിക്വിഡില്‍ കൈകാര്യം ചെയ്യുന്ന ചില ക്രിപ്‌റ്റോ വാലറ്റുകളുടെ അനധികൃത ആക്‌സസ് കണ്ടെത്തി. ഈ നിന്ന് ഏകദേശം 91.35 മില്യണ്‍ ഡോളര്‍ (67 678 കോടി രൂപ) ക്രിപ്‌റ്റോ അസറ്റുകള്‍ മോഷ്ടിക്കപ്പെട്ടതായി പിന്നീട് കണ്ടെത്തി.
കവര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്, ഉപയോക്താക്കളോട് അവരുടെ ലിക്വിഡ് വാലറ്റുകളിലേക്ക് യാതൊന്നും നിക്ഷേപിക്കരുതെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കി. കമ്പനി തല്‍ക്കാലം എല്ലാ ക്രിപ്‌റ്റോ പിന്‍വലിക്കലും നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഉപയോക്താക്കള്‍ക്ക് ഇപ്പോഴും സാധാരണ ഫിയറ്റ് കറന്‍സികള്‍ നിക്ഷേപിക്കാനോ പിന്‍വലിക്കാനോ ട്രേഡിംഗില്‍ ഏര്‍പ്പെടാനും കഴിയും. സൈബര്‍ ആക്രമണം എങ്ങനെ നടത്തി എന്നതിനെക്കുറിച്ച് കമ്പനി ഒരു അപ്‌ഡേറ്റും നല്‍കിയിട്ടില്ല. നിര്‍ദ്ദിഷ്ട വാലറ്റുകള്‍ ഉപയോഗിച്ച് ഫണ്ട് മോഷ്ടിക്കുകയും വ്യത്യസ്തമായ വിനിമയമങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തു എന്നാണ്. മോഷ്ടിക്കപ്പെട്ട മറ്റ് ടോക്കണുകളില്‍ 9.2 മില്യണ്‍ ഡോളര്‍ (68 കോടി രൂപ) വിലയുള്ള സ്‌റ്റേബിള്‍കോയിനുകള്‍, 200,000 ഡോളര്‍ (1.5 കോടി രൂപ) ട്രോണ്‍, 37.4 മില്യണ്‍ ഡോളര്‍ (8 278 കോടി രൂപ) മറ്റ് ടോക്കണുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ മാസത്തെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ ആക്രമണമാണിത്. മുമ്പത്തെ അത്തരം ആക്രമണത്തില്‍ ഷിബാ ഇനു, എഥറിയം തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നായി ഏകദേശം 611 മില്യണ്‍ ഡോളര്‍ പോളി നെറ്റ്‌വര്‍ക്കില്‍ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍, പിടിക്കപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാവണം, ആക്രമണകാരി ഭൂരിഭാഗം തുകയും തിരിച്ചുനല്‍കി. തങ്ങളുടെ സിസ്റ്റത്തിലെ സുരക്ഷാ തകരാറുകള്‍ തിരിച്ചറിയാന്‍ സഹായിച്ചതിന് കമ്പനി ആക്രമണകാരിക്ക് 500,000 ഡോളര്‍ സമ്മാനം നല്‍കുകയും ചെയ്തു.