സ്മാർട് റിംഗ് അവതരിപ്പിച്ച് ബോട്ട്; പ്രത്യേകതകള്‍ ഇങ്ങനെ.!
സ്‌മാർട്ട് റിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വ്യായാമ വേളയിലും ദിവസം മുഴുവനും നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകുന്നു.
മുംബൈ: രാജ്യത്ത് ആദ്യമായി സ്മാർട് റിംഗ് അവതരിപ്പിക്കുകയാണ് ബോട്ട്. ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് വാച്ചുകൾക്കും ഇയർ ബഡ്കൾ എന്നിവയിൽ പ്രശസ്തമായ ബ്രാൻഡാണ് ബോട്ട്. സെറാമിക്, മെറ്റൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ബോട്ട് ഇപ്പൊൾ സ്മാർട്ട് റിംഗ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിന്‍റെ പ്രത്യേകത അനുസരിച്ച് ഏത് വസ്ത്രത്തിനും യോജിക്കുന്ന തരത്തിൽ ഇത് ധരിക്കാം.
കൂടാതെ ഭാരം കുറഞ്ഞതും ധരിക്കാൻ എളുപ്പമുള്ളതുമാണ് ഈ റിംഗ്. അതിന്‍റെ സവിശേഷതകള്‍ പരിശോധിച്ചാല്‍ വാട്ടർ പ്രൂഫ് ആണ് ഈ റിങ്ങ്. ദൈനംദിന ജീവിതത്തിൽ ഇത് ഉപയോഗിക്കാം. ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിംഗ് എന്നിവ പ്രധാന സവിശേഷയാണ് ഇതിന്‍റെ മറ്റൊരു ഫീച്ചർ. നിങ്ങളുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ, വര്‍ക്ക്ഔട്ട്, നടന്ന അല്ലെങ്കില്‍ ഓടിയ ദൂരം, കലോറി, ഗോള്‍ സെറ്റിംഗ്, ഇങ്ങനെ ജീവിത ശൈലി രീതികള്‍ ട്രാക്ക് ചെയ്യാന്‍ ഈ റിങ്ങിലൂടെ സാധിക്കും.
സ്‌മാർട്ട് റിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. വ്യായാമ വേളയിലും ദിവസം മുഴുവനും നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകുന്നു.സ്‌മാർട്ട് റിംഗിന്‍റെ നൂതനമായ ആരോഗ്യ ട്രാക്കിംഗ് കഴിവുകൾ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിന് അപ്പുറത്താണ്. നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ചു ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ ഇത് സഹായിക്കും. നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ്, ശ്വസന ആരോഗ്യം എന്നിവയെ കുറിച്ചുള്ള അറിവ് നൽകാനും റിംഗ് സഹായിക്കും.
ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക്, സ്ലീപ്പ് മോണിറ്ററിംഗ് ഫീച്ചറുകളുമായാണ് സ്മാർട്ട് റിംഗ് വരുന്നത്. ഇത് നിങ്ങളുടെ ഉറക്ക രീതികൾ, മൊത്തം ഉറക്കത്തിന്റെ ദൈർഘ്യം, വ്യത്യസ്ത ഉറക്ക ഘട്ടങ്ങളിൽ ചെലവഴിച്ച സമയം (REM, ഗാഢനിദ്ര, നേരിയ ഉറക്കം), ഉറക്ക അസ്വസ്ഥതകൾ എന്നിവ വിശകലനം ചെയ്യും.
ബോട്ടിന്റെ സ്‌മാർട്ട് റിങ്ങിന്റെ പ്രകാശനം ഉടനെ ഉണ്ടാകും എന്നാണ് സൂചന. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ലഭ്യമാകും.
എഐ കാരണം ജോലി പോയ യുവതിയുടെ വെളിപ്പെടുത്തല്‍; മനുഷ്യന്‍റെ പണി പോകും.!
കുഫോസിന്‍റെ 'പാതാള പൂന്താരകന്‍', വിവരങ്ങളുമായി ലിയനാഡോ ഡി കാപ്രിയോ
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News