സമ്മാനം ഒരു കോടി രൂപ.! ബാറ്റില്‍ ഗ്രൌണ്ട് മൊബൈല്‍ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷം പബ്ജി മൊബൈലിന്റെ ഇന്ത്യന്‍ പതിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ 100 മില്യണ്‍ ഡോളര്‍ (ഏകദേശം 748.5 കോടി രൂപ) നിക്ഷേപിക്കുമെന്ന് പറഞ്ഞിരുന്നു.

Battlegrounds Mobile India tournament with Rs 1 crore prize money

ബാറ്റില്‍ഗ്രൗണ്ട് ഗെയിമില്‍ വിജയിക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം. 'ഏകദേശം 100,000 രജിസ്റ്റര്‍ ചെയ്ത ടീമുകള്‍' കാണുമെന്നും ഒരു കോടി രൂപയുടെ സമ്മാനത്തുകയാണ് വിജയിയെ കാത്തരിക്കുന്നതെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ അഞ്ച് ഘട്ടങ്ങളുണ്ടാകും, ഓരോ റൗണ്ടിലും കളിക്കാര്‍ പുറത്താകും. ടൂര്‍ണമെന്റില്‍ ഇന്‍-ഗെയിം യോഗ്യതാ മത്സരങ്ങള്‍ ഉണ്ടാകും, ആദ്യ റൗണ്ടിലെത്താന്‍ കളിക്കാര്‍ പങ്കെടുക്കേണ്ടതുണ്ട്. 1,024 ടീമുകള്‍ക്ക് മാത്രമേ ഈ റൗണ്ടിലേക്ക് മുന്നോട്ട് പോകാന്‍ അര്‍ഹതയുള്ളൂ. ആദ്യ റൗണ്ടിലെത്തിയ ശേഷം, കളിക്കാര്‍ ദൈനംദിന ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുകയും അടുത്ത റൗണ്ടിലെത്താന്‍ യോഗ്യതാ മത്സരങ്ങള്‍ കളിക്കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം പബ്ജി മൊബൈലിന്റെ ഇന്ത്യന്‍ പതിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ 100 മില്യണ്‍ ഡോളര്‍ (ഏകദേശം 748.5 കോടി രൂപ) നിക്ഷേപിക്കുമെന്ന് പറഞ്ഞിരുന്നു. അതിലൊന്ന് ടൂര്‍ണമെന്റുകളിലൂടെ കൂടുതല്‍ പേരെ കണ്ടെത്തുക എന്നതാണ്. കൂടുതല്‍ സമ്മാനത്തുക വിതരണം ചെയ്തു കൊണ്ട് ക്രാഫ്റ്റണ്‍ ഇന്ത്യയിലെ ഒരു ജനപ്രിയ ഗെയിമിംഗ് കമ്പനി എന്ന സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു.

''ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ തുടക്കക്കാര്‍ എന്ന നിലയില്‍, രാജ്യത്തെ ഗെയിമിംഗ് കമ്മ്യൂണിറ്റിക്കായി സവിശേഷവും രസകരവുമായ ടൂര്‍ണമെന്റുകള്‍ കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ സീരീസ് ഇത്തരത്തിലുള്ള ഒരു ഗെയിമിംഗ് ടൂര്‍ണമെന്റാണ്, ഇത് ഗെയിമിംഗ് പ്രേമികള്‍ക്ക് അവരുടെ ഗെയിമിംഗ് കഴിവുകള്‍ കൈമാറാനും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനും സഹായിക്കും. ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഗെയിമിംഗ് അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,''ക്രാഫ്റ്റണിലെ ഇന്ത്യന്‍ ഡിവിഷന്‍ മേധാവി സീന്‍ (ഹ്യൂനില്‍) സോണ്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios