പതിറ്റാണ്ടിന്‍റെ ആധിപത്യം തകരുന്നു: സാംസങ്ങിനെ പിന്തള്ളാന്‍ ആപ്പിള്‍.!

പ്രശസ്ത ആപ്പിൾ അനലിസ്റ്റിന്റെ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.  ആപ്പിൾ   ഉൽപ്പന്നങ്ങള്‍ സംബന്ധിച്ച്  കൃത്യമായ പ്രവചനങ്ങളുടെ ട്രാക്ക് റെക്കോർഡുള്ള മിംഗ്-ചി കുവോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

Apple to overtake Samsung as the worlds largest smartphone brand vvk

ബെയിജിംഗ്:  ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ ബ്രാൻഡായി മാറാൻ ഒരുങ്ങുകയാണ് ആപ്പിളെന്ന് സൂചന. സാംസങ്ങിനെ പിന്തള്ളിയാണ് ഈ മുന്നേറ്റം. ഏകദേശം ഒരു ദശാബ്ദക്കാലമായി സാംസങ് മുൻനിരയിലാണ് ഉള്ളത്. ഈ റെക്കോർഡാണ് ആപ്പിള്‍ തകർക്കുകയെന്നാണ് പ്രവചനം.  

പ്രശസ്ത ആപ്പിൾ അനലിസ്റ്റിന്റെ റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.  ആപ്പിൾ   ഉൽപ്പന്നങ്ങള്‍ സംബന്ധിച്ച്  കൃത്യമായ പ്രവചനങ്ങളുടെ ട്രാക്ക് റെക്കോർഡുള്ള മിംഗ്-ചി കുവോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതനുസരിച്ച് 2023-ൽ ആപ്പിൾ 220-225 ദശലക്ഷം ഐഫോൺ യൂണിറ്റുകൾ വിപണിയില്‍ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആഗോളതലത്തിൽ സാംസങ്ങിന്റെ വിപണിയിലിറക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 220 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. 250 മില്യൺ ഐഫോൺ യൂണിറ്റുകൾ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യം നടപ്പിലാക്കി 2024-ഓടെ ആപ്പിൾ അതിന്റെ ലീഡ് നിലനിർത്തുമെന്നും കുവോ പ്രവചിച്ചു.

സെപ്റ്റംബർ 12-നാണ് ഐഫോൺ 15 സീരീസ് കമ്പനി പുറത്തിറക്കുന്നത്. ഈ വേളയിലാണ് സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന്റെ ആധിപത്യം ഉണ്ടാകുമെന്ന പ്രതീക്ഷ നല്കുന്ന പ്രവചനം. സപ്ലൈ ചെയിൻ പ്രശ്‌നങ്ങൾ കാരണം ഐഫോൺ 15 ഷിപ്പ്‌മെന്റുകൾക്ക് ചില കാലതാമസം ഉണ്ടാകുമെന്നും കുവോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും ഐഫോൺ 15 പ്രോ മാക്‌സ് മോഡലിനെ ഇത് കൂടുതൽ ബാധിച്ചതായി പറയപ്പെടുന്നു.

ഐഫോണ്‍ 15ന് പിന്നാലെ പിക്സല്‍ 8 എത്തും; ലോഞ്ചിംഗ് പ്രഖ്യാപിച്ച് ഗൂഗിള്‍

ഗൂഗിൾ പിക്സൽ 8 ; ഐഫോണിനെ വെല്ലാന്‍ എത്തുന്ന ഫോണിന്‍റെ വില വിവരം ഇങ്ങനെ.!

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios