ഇടിക്കൂട്ടില്‍ മസ്കിനെ ഇടിച്ച് മൂലയ്ക്കിരുത്താന്‍ കടുത്ത പരീശിലനത്തിൽ സക്കർബർഗ് ?

സക്കർബർഗിനൊപ്പം പരിശീലനം നേടുകയും  മസ്‌കിനൊപ്പം പരിശീലനത്തിന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത ലെക്‌സ് ഫ്രിഡ്‌മാൻ പങ്കുവെച്ച വീഡിയോയും വൈറലായി. നിലവിൽ ഈ പോസ്റ്റിന് മസ്കിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

Amid Musk Zuckerberg Cage Match challeng video of Facebook CEO training vvk

സന്‍ഫ്രാന്‍സിസ്കോ: മസ്കിനെ മലർത്തിയടിക്കാനുള്ള പരീശിലനത്തിലാണോ സക്കർബർഗ് എന്ന സംശയത്തിലാണ് മസ്ക്-സക്കർബർഗ് കേജ്ഫൈറ്റ് ഫോളോ ചെയ്യുന്നവർ. അതിനു കാരണമായത് ടെസ്ല സിഇഒ എലോൺ മസ്കും മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഏറ്റുമുട്ടുമെന്ന് പറഞ്ഞതിന് പിന്നാലെ സക്കർബർഗ് പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്.  

ബ്രസീലിയൻ ആയോധനകല പരിശീലിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ സക്കർബർഗിനൊപ്പം പരിശീലനം നേടുകയും  മസ്‌കിനൊപ്പം പരിശീലനത്തിന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്ത ലെക്‌സ് ഫ്രിഡ്‌മാൻ പങ്കുവെച്ച വീഡിയോയും വൈറലായി. നിലവിൽ ഈ പോസ്റ്റിന് മസ്കിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

മെയ് മാസത്തിലാണ് സക്കർബർഗ് ‌ തന്റെ ആദ്യ ജിയു ജിറ്റ്സു ടൂർണമെന്റ് പൂർത്തിയാക്കുന്നതിനെക്കുറിച്ചും തന്റെ ടീമിനായി സ്വർണ്ണവും വെള്ളിയും മെഡലുകൾ നേടുന്നതിനെക്കുറിച്ചും സംസാരിച്ച് പോസ്റ്റിട്ടത്. ഇതിന് പിന്നാലെ സക്കർബർഗിന്റെ മറ്റൊരു പോസ്റ്റിന് പരാതിയുമായി മസ്ക് എത്തിയിരുന്നു.അവൻ ഹലോ ആണെങ്കിൽ ഞാൻ ഒരു കേജ് മത്സരത്തിന് തയ്യാറാണെന്നായിരുന്നു പോസ്റ്റ്. താനും തയ്യാറാണെന്ന് അറിയിച്ച് സക്കർബർഗും വൈകാതെയെത്തി. വെല്ലുവിളി കാര്യമാണോ, അല്ലയോ എന്നതിലുപരി മീമുകളിലുടെയും ട്രോളുകളിലൂടെയും അതിനെ ആഘോഷമാക്കുകയാണ് യൂസർമാർ.

ട്വിറ്ററിലൂടെയാണ് പോരാടാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസമാണ് മസ്ക് അറിയിച്ചത്. ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർഗ് പോസ്റ്റ് ചെയ്തതോടെയാണ് നെറ്റിസൺസിന് ആവേശമായത്. വേഗാസ് ഒക്ടാഗൺ എന്നാണ് മസ്ക് മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് അഥവാ യുഎഫ്സി മത്സരങ്ങൾ നടക്കുന്ന ഇടമാണ് വേഗാസ് ഒക്ടാഗൺ. ഫെൻസുകളുള്ള ഇടിക്കൂടാണെന്നതാണ് ഒക്ടാഗണിന്റെ പ്രത്യേകത.

 
 
 
 
 
 
 
 
 
 
 
 
 
 
 

Shared post on Time

Embed Instagram Post Code Generator

രണ്ട് ശതകോടീശ്വരന്മാരും നേരംപോക്കിന്  പറയുന്നതാണെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ടാണ് യുഎഫ്സി പ്രസിഡന്റ് ഡാന വൈറ്റ് ദിവസങ്ങൾക്ക് മുന്നിൽ രംഗത്തുവന്നിരിക്കുന്നത്. ഒക്ടാഗണിൽ ഏറ്റുമുട്ടുന്ന കാര്യത്തിൽ മസ്കും സക്കർബർഗും വളരെ സീരിയസാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.  TMZ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് പരാമർശിക്കുന്നത്. കഴിഞ്ഞ രാത്രി  മസ്കിനോടും സക്കർബർഗിനോടും സംസാരിച്ചിരുന്നു. രണ്ടുപേരും ഇക്കാര്യത്തിൽ വളരെ സീരിയസാണെന്നും യുഎഫ്സി പ്രസിഡന്റ്  പറഞ്ഞു.

'അങ്ങാടീല് പത്താള് കൂടണേന്റെ നടൂല് കിട്ടണം നിന്നെ...'; തല്ലിന് വെല്ലുവിളിച്ച് മസ്ക്, സ്വീകരിച്ച് സക്കർബർ​ഗ്

ആമസോണ്‍ പ്രൈം അംഗത്വം: ആമസോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം, കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios