ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ അൾട്രാ ഫാസ്റ്റ് 4 ജി നെറ്റ്‌വർക്കുമായി 'എയർടെൽ'
ആന്‍ഡമാന്‍ ദ്വീപുകളില്‍ അള്‍ട്രാ-ഫാസ്റ്റ് 4ജി എത്തിച്ചിരിക്കുകയാണ് എയര്‍ടെല്‍
ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഇന്റർനെറ്റ് വഹിച്ച പങ്ക് വലുതാണ്. വിനോദം , വിദ്യാഭ്യാസം, ബാങ്കിംഗ്, ജോലി തുടങ്ങിയ മേഖലകളെ ഇന്റർനെറ്റ് കൂടുതൽ എളുപ്പമാക്കുന്നു. ആശയവിനിമയത്തിന്റെ കാര്യത്തിൽ ഇന്റർനെറ്റ് നിർണായകമാണ്. എയർടെൽ ആദ്യമായി 2014 ൽ 4 ജി പുറത്തിറക്കിയത് മുതൽ ഇന്റർനെറ്റ് രംഗത്ത് വൻ മുന്നേറ്റമാണ് ഉണ്ടായത്. രാജ്യം മുഴുവന്‍ 4ജി വിപ്ലവത്തില്‍ ആയപ്പോഴും ആന്‍ഡമാന്‍-നിക്കോബാര്‍ ദീപുകളിലെ ജനങ്ങള്‍ വേഗമില്ലാത്ത ഇന്റര്‍നെറ്റ് ലോഡ് ആവുന്നതും കാത്തിരിക്കുകയായിരുന്നു. ഇതുവരെ വിസാറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവിടെ 4ജി എത്തിച്ചിരുന്നത്. എന്നാൽ ഇന്റർനെറ്റിന് ആവശ്യത്തിന് വേഗത ഇല്ലാത്തത് ജനങ്ങളെ ബാധിച്ചിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മാറി. ആന്‍ഡ്മാന്‍ ദ്വീപുകളില്‍ അള്‍ട്രാ-ഫാസ്റ്റ് 4ജി എത്തിച്ചിരിക്കുകയാണ് എയര്‍ടെല്‍. ‘അൾട്രാ-ഫാസ്റ്റ് 4 ജി’ സർവീസുകൾ ആരംഭിക്കുന്ന ആദ്യത്തെ മൊബൈൽ ഓപ്പറേറ്ററായി എയർടെൽ മാറിയിരിക്കുകയാണ് .
കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍, നെറ്റ് ബാങ്കിങ് വഴി ബില്‍ അടയ്ക്കുന്നത്, തടസമില്ലാത്ത സ്ട്രീമിങ് അങ്ങനെ അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യതകളെല്ലാം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജനങ്ങളെ പോലെ തന്നെ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ ജനതയ്ക്കും ഇനി മുതല്‍ സാധ്യമാകും. ചെന്നൈയില്‍ നിന്നും കടലിനടിയിലൂടെ ആന്‍ഡ്മാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് എത്തിച്ച ഒപ്റ്റിക്കല്‍ ഫൈബറിലൂടെയാണ് അതിവേഗ ഇന്റര്‍നെറ്റ് ദ്വീപുകളിലേക്ക് എത്തിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 1224 കോടി മുടക്കി സ്ഥാപിച്ച ഈ സമുദ്രാന്തര കേബിള്‍ പദ്ധതി ചെന്നൈയില്‍ നിന്നും ആന്‍ഡമാനിലെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയറിലേക്ക് 2300 കിലോമീറ്റര്‍ നീളത്തിലുള്ള കേബിളാണ് വിന്യസിച്ചത്. പോർട്ട് ബ്ലെയറിനെ സ്വരാജ് ദ്വീപ് (ഹാവ്ലോക്ക്), ലിറ്റിൽ ആൻഡമാൻ, കാർ നിക്കോബാർ, കമോർട്ട, ഗ്രേറ്റ് നിക്കോബാർ, ലോംഗ് ഐലന്റ്, രംഗത് എന്നിവയുമായി അന്തർവാഹിനി കേബിൾ ബന്ധിപ്പിക്കും. അൾട്രാ ഫാസ്റ്റ് 4 ജി സേവനങ്ങളിലൂടെ എയർടെൽ എല്ലാ ആനുകൂല്യങ്ങളും ആൻഡമാനിലെത്തിക്കും. ഇന്ത്യയിൽ എല്ലാവർക്കും 4 ജി കണക്റ്റിവിറ്റി എത്തിക്കുക എന്നതാണ് പ്രധാനമായും എയർടെൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ടെലിമെഡിസിൻ, നെറ്റ് ബാങ്കിംഗ്, ഇ-ലേണിംഗ് മുതലായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേഗതയേറിയ ഇന്റർനെറ്റ് എയർടെൽ ഉറപ്പാക്കുന്നു. ഫാസ്റ്റ് ഇൻറർനെറ്റ് ലഭ്യമാവുന്നതോടെ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാവുകയും അതിലൂടെ സമ്പദ്‌വ്യവസ്ഥ മുന്നേറുകയും ചെയ്യുന്നു.
അൾട്രാ ഫാസ്റ്റ് 4 ജി നെറ്റ്‌വർക്കുമായി ആന്‍ഡമാന്‍ ദ്വീപുകളിലേയ്ക്ക് എയർടെൽ വന്നതോടെ പുതിയ ഡിജിറ്റൽ വിപ്ലവത്തിനാണ് തുടക്കമായത്.