ഭൂമി തരംമാറ്റം: സർക്കാരിന് കിട്ടിയ 1500 കോടി രൂപ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി

ഭൂമി തരംമാറ്റം വഴി സർക്കാരിന് ഫീസിനത്തിൽ ലഭിച്ച 1500 കോടി രൂപയിലധികം വരുന്ന വരുമാനം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണം

Kerala High court directs state govt to transfer 1500 crore land reclassification revenue to agriculture fund

കൊച്ചി: ഭൂമി തരംമാറ്റ ഇനത്തിൽ സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. 25 ശതമാനം തുക നാല് മാസത്തിനുള്ളിൽ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം തുക ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായി മാറ്റണമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇന്ന് മുതൽ ലഭിക്കുന്ന  ഫീസ്  നേരിട്ട്  ഈ  ഫണ്ടിലേക്ക്  മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു. തൃശൂർ സ്വദേശി ടി.എൻ. മുകുന്ദന്റെ ഹർജിയിലാണ് ഉത്തരവ്.
 

Latest Videos
Follow Us:
Download App:
  • android
  • ios