ഫേസ്ബുക്കില്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ ജോലി പോയത് നന്നായെന്ന് ആറു വയസുകാരി

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയാണ് മെറ്റ. കമ്പനി ഈയടുത്താണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. 

A 6-year-old said she was happy her mother lost her job at Meta

ന്യൂയോര്‍ക്ക്: മെറ്റയിലെ ജോലി പോയതിന്റെ സങ്കടത്തിലാണ് ഷെല്ലി കാലിഷ്, പക്ഷേ ആറു വയസുകാരി മകളാകട്ടെ അമ്മയെ അടുത്തു കിട്ടിയ സന്തോഷത്തിലും.  അമ്മയ്ക്ക് ജോലിക്ക് പോകേണ്ടാത്തോണ്ട് ഇനിയും കൂടുതൽ സമയം ഒരുമിച്ച് ചെലവിടാം എന്നതാണ് ആറുവയസുകാരിയെ സന്തോഷിപ്പിക്കുന്നത്. 

'രാവിലെ മെയിൽ നോക്കിയപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു.അതൊരു  നീണ്ട മെയിലായിരുന്നു. ആദ്യത്തെ കുറച്ച് വരികൾക്കപ്പുറം എനിക്ക് വായിക്കാൻ  സാധിച്ചില്ല. കാരണം അപ്പോഴേക്കും പിരിച്ചുവിടുന്നവരിൽ ഞാനുമുണ്ടെന്ന് മനസിലായിരുന്നു. പെട്ടെന്ന് തന്നെ ഭർത്താവിനെ വിളിച്ചു. അദ്ദേഹവും മക്കളും വന്ന് എന്നെ കെട്ടിപ്പിടിച്ചു കുറെ നേരം ഇരുന്നു. ജോലി നഷ്ടമായ കാര്യം മകളോട് പറഞ്ഞപ്പോൾ അവൾ സന്തോഷം പ്രകടിപ്പിച്ചു. ഇനി അമ്മയ്ക്ക് എന്നോടൊപ്പം കൂടുതൽ സമയം ചെലവിടാമല്ലോയെന്നാണ് അവൾ പറഞ്ഞത്. മകളുടെ പ്രതികരണം എന്നെ മറ്റൊരു തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നും', ഷെല്ലി പറഞ്ഞു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയാണ് മെറ്റ. കമ്പനി ഈയടുത്താണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. വരുമാനത്തിലെ ഇടിവും ഡിജിറ്റൽ വ്യവസായമേഖലയിൽ വർധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിനു കാരണമെന്നാണ് സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചത്. 11,000 ജീവനക്കാരെയാണ് ഫേസ്ബുക്കിന്റെ പിരിച്ചുവിടൽ തീരുമാനം ബാധിച്ചത്. 

അതിലൊരാളാണ് ഷെല്ലി. മെറ്റാ പ്ലാറ്റ്‌ഫോമുകൾ ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ 30 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. സാമ്പത്തികമാന്ദ്യം നേരിടാനുള്ള മുന്നറിയിപ്പ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ജൂണിൽ ജീവനക്കാർക്കും നൽകിയിരുന്നു.സ്‌നാപ്പ് സിഇഒ ഇവാൻ സ്പീഗലും മെയ് മാസത്തിൽ തന്നെ ഒരു മെമ്മോയിലൂടെ ജീവനക്കാരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കമ്പനി ഈ വർഷത്തെ നിയമനം മന്ദഗതിയിൽ നടത്തുമെന്നും പ്രശ്‌നങ്ങളുടെ വിശാലമായ സ്ലേറ്റ് നിരത്തുമെന്നും മെമ്മോയിൽ പറഞ്ഞിരുന്നു.  

കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിലൂടെയും കമ്പനിയുടെ അവസ്ഥ അദ്ദേഹം പങ്കുവെച്ചിരുന്നു. ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, ആമസോൺ  എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു.

ജോലി പോയിട്ടും, ജോലിക്കാരനായി കുടുംബത്തിന് മുന്നില്‍ അഭിനയിച്ച് ഫേസ്ബുക്ക് മുന്‍ ജീവനക്കാരന്‍

Latest Videos
Follow Us:
Download App:
  • android
  • ios