ഗർഭിണിയായ സഹപ്രവർത്തകയ്‍ക്ക് വിഷം നൽകി യുവതി, എല്ലാം ക്യാമറയില്‍ പതിഞ്ഞു, കാരണം കേട്ട് സകലരും അമ്പരന്നു
ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ആദ്യം അവർ കരുതിയത് അത് ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണ് എന്നാണ്.
ചൈനയിലെ ഹുബെയിൽ നടന്ന ഒരു സംഭവത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ജനങ്ങൾ. ചൈനയിലെ സോഷ്യൽ മീഡിയയിലും ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ഒരു സ്ത്രീ തന്റെ ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തിൽ വിഷം കലർത്തി. എന്നാൽ, അതിനുള്ള കാരണമാണ് ആളുകളെ ഞെട്ടിച്ചത്.
ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇവർ. ഇത്തരം സ്ഥാപനങ്ങളിൽ ജോലി കിട്ടുക എന്നത് തന്നെ വളരെ കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്. തൊഴിൽ സുരക്ഷയും സ്ഥിരതയും കാരണം ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ ജോലി നേടിയെടുക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഇവിടുത്തെ ജോലി സമ്മർദ്ദം ചില്ലറയല്ല എന്നാണ് ഇപ്പോഴത്തെ ഈ സംഭവം തെളിയിക്കുന്നത്.
വായിക്കാം: 'ആ വൈറസ് എയർപോർട്ടിലും എത്തിയോ?', ബാഗേജ് കൺവേയർ ബെൽറ്റിൽ യുവതിയുടെ റീൽ, വൻ വിമർശനം
ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ആദ്യം അവർ കരുതിയത് അത് ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണ് എന്നാണ്. അതിനാൽ, തിളപ്പിച്ച ബോട്ടിൽ വെള്ളമാണ് പിന്നെയവർ കുടിച്ചത്. എന്നാൽ, അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെട്ടു.
പിന്നാലെ, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി അവർ തന്റെ ഐപാഡിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ വേണ്ടി വച്ചു. അതിൽ ഒരു സഹപ്രവർത്തക വന്ന് വെള്ളത്തിൽ വിഷം കലർത്തുന്നത് പതിയുകയായിരുന്നു. ഉടനെ തന്നെ ഗർഭിണിയായ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
സ്ത്രീ തന്റെ സഹപ്രവർത്തകയുടെ വെള്ളത്തിൽ വിഷം കലർത്താനുള്ള കാരണമായി പറയുന്നത്. സഹപ്രവർത്തക ഗർഭിണിയാണ്. അവർ പ്രസവാവധി എടുത്തു കഴിഞ്ഞാൽ തന്റെ ജോലിഭാരം കൂടും. താൻ സമ്മർദ്ദത്തിലാവും. അത് ഒഴിവാക്കാനാണ് വിഷം കലർത്തിയത് എന്നാണ്. അബോർഷനാവാൻ വേണ്ടിയാണോ വിഷം കലർത്തിയത് എന്ന് വ്യക്തമല്ല.
സ്ഥാപനം പറയുന്നത്, ഇത് ഗൗരവതരമായ സംഭവമാണ്. വേണ്ട നടപടികൾ കൈക്കൊള്ളും എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം