ഒറ്റയ്‍ക്ക് ജീവിക്കുന്നത് അടിപൊളിയാണ് എന്ന് യുവതി, വീടിന്റെ ചിത്രങ്ങളും, നെറ്റിസൺസിന്റെ കമന്റ് ഇങ്ങനെ
'രണ്ട് വർഷമായി താനൊരു വീടിന്റെ ഉടമയാണ്. യാത്ര പോകുമ്പോൾ കൊണ്ടുവരുന്നതും സുഹൃത്തുക്കൾ സമ്മാനിക്കുന്നതും ഒക്കെയായ നിരവധി വസ്തുക്കൾ എന്റെ കയ്യിലുണ്ട്. അതെല്ലാം വയ്ക്കണം.'
ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടാകും. ഇഷ്ടപ്പെടാത്തവരുണ്ടാകും. ഒറ്റപ്പെടൽ സഹിക്കാനാവാത്തതിനാലാണ് പലരും തനിയെ താമസിക്കാൻ തയ്യാറാവാത്തത്. എന്നാൽ, ഒറ്റയ്ക്ക് ഒരു വീടെടുത്ത് താമസിക്കുന്ന പലരും പറയാറുള്ളത് അങ്ങനെ താമസിച്ച് കംഫർട്ടായി കഴിഞ്ഞാൽ അത് വേറെ ലെവൽ അനുഭവമാണ് എന്നാണ്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ബംഗളൂരുവിൽ നിന്നുള്ള ഒരു യുവതി എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത്.
ഒരു ഫിൻടെക് സ്റ്റാർട്ടപ്പിൻ്റെ സഹസ്ഥാപകയായ ഉദിത പാൽ എന്ന 28 -കാരിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ പോസ്റ്റ് വൈറലായി. ഉദിതയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധിപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്.
'അഞ്ച് മാസമായി തനിച്ച് ജീവിക്കുന്നു. അതിന്റെ നല്ല വശം എന്നത് നമ്മുടെ വീട് ആരും അലങ്കോലമാക്കിയില്ലെങ്കിൽ അത് അലങ്കോലമാവാതെ തന്നെ കിടക്കും എന്നുള്ളതാണ്' എന്നാണ് ഉദിത പറയുന്നത്.
'രണ്ട് വർഷമായി താനൊരു വീടിന്റെ ഉടമയാണ്. യാത്ര പോകുമ്പോൾ കൊണ്ടുവരുന്നതും സുഹൃത്തുക്കൾ സമ്മാനിക്കുന്നതും ഒക്കെയായ നിരവധി വസ്തുക്കൾ എന്റെ കയ്യിലുണ്ട്. അതെല്ലാം വയ്ക്കണം. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അതുപോലെയുള്ള ഒരുപാട് വസ്തുക്കൾ നിങ്ങൾക്ക് കാണാം. അതിനോരോന്നിനും ഓരോ കഥയുമുണ്ട്. എല്ലാം കൂടി അടുക്കി വയ്ക്കാൻ പാടാണ്. ഓർഗനൈസിംഗ് ഷെൽവിന് വലിയ ചെലവുമാണ്' എന്നും അവൾ പറയുന്നു. ഒപ്പം തന്റെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളും അവൾ പങ്കിട്ടിട്ടുണ്ട്.
അതേസമയം, അവളുടെ വീട് ആകെ മെസ്സിയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതെല്ലാം കൂടി അടുക്കിപ്പെറുക്കി വയ്ക്കണമെങ്കിൽ നല്ല സമയം വേണം. ഇത് ശരിയാക്കാനുള്ള ഐഡിയ ഉണ്ടെങ്കിൽ പങ്കുവയ്ക്കൂ എന്നും ഉദിത പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം