24 വർഷം, 17 വ്യാജ​ഗർഭം, തട്ടിയത് 98 ലക്ഷം രൂപയും കണ്ടമാനം ലീവും 

​ഗർഭിണിയാണ് എന്ന് തോന്നിപ്പിക്കുന്നതിനായി തലയണയായിരുന്നു സ്ത്രീ സ്ഥിരമായി ഉപയോ​ഗിച്ചിരുന്നത് എന്നും പൊലീസ് പറയുന്നു.

woman faked 17 pregnancies and claimed 98 lakh as maternity benefits rlp

17 തവണ വ്യാജ​ഗർഭം. പ്രസവാനുകൂല്യമായി നേടിയെടുത്തത് 98 ലക്ഷം രൂപ. 50 -കാരിയായ സ്ത്രീക്ക് ഒരു വർഷവും ആറ് മാസവും തടവ്. തനിക്ക് 12 ​തവണ ​ഗർഭം അലസിയെന്നും അഞ്ച് കുട്ടികളുണ്ട് എന്നുമാണ് ഇവർ അധികൃതരെ വിശ്വസിപ്പിച്ചത്. 

പൈസ തട്ടുന്നതിനൊക്കെ പുറമേ ഈ വ്യാജ​ഗർഭത്തിൻ‌റെ പേരും പറഞ്ഞ് ജോലിയിൽ നിന്നും സ്ഥിരമായി ലീവെടുക്കുകയും ചെയ്യുമായിരുന്നു ബാർബറ ലോലെ എന്ന സ്ത്രീ. 24 വർഷമാണ് അവർ ഇത്തരത്തിൽ ​ഗർഭിണിയാണ് എന്നും പറഞ്ഞ് എല്ലാവരേയും പറ്റിച്ച് നടന്നത്. എന്നാൽ, ബാർബറ ഈ പറഞ്ഞ ​ഗർഭാധരണസമയത്തൊന്നും അവൾ ഏതെങ്കിലും കുഞ്ഞുങ്ങളുടെ വിവരങ്ങൾ സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. 

റോമിലെ ഒരു ക്ലിനിക്കിൽ നിന്നും ബാർബറ കുട്ടികളുടെ വ്യാജ ജനന സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുകയും വിവിധ വ്യാജരേഖകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബാർബറ തന്റെ അവസാനത്തെ കുഞ്ഞിന് ജന്മം നൽകി എന്ന് അവകാശപ്പെട്ടത്. എന്നാൽ, ആ ഒമ്പത് മാസവും പൊലീസ് അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും അവൾ ​ഗർഭിണിയാണ് എന്ന് പറഞ്ഞത് കള്ളമാണ് എന്ന് തെളിയുകയായിരുന്നു. 

​ഗർഭിണിയാണ് എന്ന് തോന്നിപ്പിക്കുന്നതിനായി തലയണയായിരുന്നു സ്ത്രീ സ്ഥിരമായി ഉപയോ​ഗിച്ചിരുന്നത് എന്നും പൊലീസ് പറയുന്നു. സർക്കാരിൽ നിന്നും ആനുകൂല്യം നേടാൻ വേണ്ടി ബാർബറ ​ഗർഭിണിയാണെന്നും പിന്നീട് കുട്ടിയുണ്ടായി എന്നും കാണിക്കുന്ന നിരവധി വ്യാജരേഖകൾ ചമച്ചു.  ബാർബറ ​ഗർഭിണിയല്ല എന്ന് തനിക്ക് അറിയാമായിരുന്നു എന്ന് അവളുടെ പങ്കാളിയായ ഡേവിഡ് പിസിനാറ്റോ പൊലീസിനോട് സമ്മതിച്ചു. അതിനാൽ തന്നെ ഈ കള്ളത്തരത്തിലും പണം തട്ടലിലും അയാൾ കൂടി പങ്കാളിയാണ് എന്നാണ് പൊലീസ് പറയുന്നത്. 

വായിക്കാം: 600 ഭർത്താക്കന്മാരെ കൊന്ന മാരകവിഷം, ആറ് തുള്ളി മതി ജീവനെടുക്കാൻ, വാങ്ങാൻ സമ്പന്നസ്ത്രീകളുടെ ക്യൂ; അക്വാ ടൊഫാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios