അറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറിക്ക് മാസ വാടക വെറും 15 രൂപ; വൈറലായി ഒരു കുറിപ്പ്

ലോകമെങ്ങുനിന്നും വീട്ട് വാടക കുതിച്ചുയരുന്നതിനെ കുറിച്ചുള്ള സങ്കടക്കുറിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍  പങ്കുവയ്ക്കപ്പെടുന്നതിനിടെയാണ് അറ്റാച്ച്ഡ് ബാത്ത് റൂമുള്ള തന്‍റെ മുറിക്ക് വെറും 15 രൂപയാണ് മാസവാടകയെന്ന് ഒരു യുവാവ് കുറിച്ചത്. 
 

Social media post about monthly rent for a room with an attached bathroom is just Rs 15 went viral


ലോകമെമ്പാട് നിന്നും അടുത്ത കാലത്തായി പുറത്ത് വരുന്ന ഒരു സമാന വാര്‍ത്ത വീട്ടു വാടക ഉയരുന്നതുമായി ബന്ധപ്പെട്ടാണ്. കാനഡ, യുഎസ്. യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍... എന്തിന് ഇന്ത്യയിലടക്കം പ്രധാന നഗരങ്ങളിലെല്ലാം വീട്ട് വാടക കുതിച്ച് ഉയരുകയാണ്. ബെംഗളൂരു, മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ വീട്ട് വാടക അതിന്‍റെ ഏറ്റവും ഉയരത്തിലാണെന്ന് സമൂഹ മാധ്യമങ്ങളിലെ എഴുത്തുകളും സൂചിപ്പിക്കുന്നു. ഇതിനിടെയാണ് താന്‍ താമസിക്കുന്ന മുറിക്ക് വെറും 15 രൂപ മാത്രമേയുള്ളൂ എന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടിയത്. 

മനീഷ്  അമന്‍ എന്ന എക്സ് ഉപയോക്താവാണ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ഈ വിവരം പങ്കുവച്ചത്. തന്‍റെ മുറിയുടെ നാലോളം ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് മനീഷ്, 'അറ്റാച്ച്ഡ് വാഷ്റൂമുള്ള ഈ ഒരൊറ്റ മുറി പ്രതിമാസം 15 രൂപ ചെലവിൽ എനിക്ക് ലഭിച്ചു' എന്നായിരുന്നു കുറിച്ചത്. ഒരു കട്ടിലും മേശയുമുള്ള ഒരു മുറിയും നല്ല വൃത്തിയുള്ള ഒരു ബാത്ത് റൂമിന്‍റെയും ചിത്രങ്ങളായിരുന്നു മനീഷ് പങ്കുവച്ചത്. പിന്നാലെ മുറിയുടെ ഒരു വീഡിയോയും മനീഷ് പങ്കുവച്ചു. പശ്ചിമ ബംഗാളിലെ എയിംസ് കല്യാണിയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് മനീഷ്. മനീഷിന്‍റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഇതിനകം അഞ്ച് ലക്ഷത്തിന് മേലെ ആളുകളാണ് കുറിപ്പ് കണ്ടത്. 

അഭ്യാസി തന്നെ; അമേഠിയിൽ 20 അടി ഉയരമുള്ള സൈൻ ബോർഡിൽ കയറി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറൽ, പിന്നാലെ കേസ്

5,000 വര്‍ഷം പഴക്കം; മേല്‍ക്കൂരയോട് കൂടിയ രണ്ട് നിലയുള്ള ഹാള്‍ കണ്ടെത്തി, ഒപ്പം എട്ടോളം വീടുകളും

ട്രെയിനിന്‍റെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവര്‍ത്തനം

സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് മനീഷിന്‍റെ അവകാശവാദം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നിരവധി പേര്‍ സംശയം ഉന്നയിച്ചു. 15,000 രൂപ 15 രൂപയായി തെറ്റിദ്ധരിച്ചിരിക്കാമെന്നായിരുന്നു ചിലരുടെ തമാശ. മറ്റ് ചിലര്‍ മുംബൈയിലെ ഗുഡ്ഗാവിലോ ആണെങ്കില്‍ കുറഞ്ഞത് ഈ മുറിക്ക് 12,000 രൂപയെങ്കിലും ലഭിക്കുമെന്ന് അവകാശപ്പെട്ടു. "എന്നെ അറസ്റ്റ് ചെയ്തപ്പോൾ എനിക്ക് സമാനമായ ഒരെണ്ണം സൗജന്യമായി ലഭിച്ചു." ജയില്‍ മുറികളെ ഓര്‍ത്തെടുത്ത് മറ്റൊരാള്‍ തമാശ പറഞ്ഞു. 'നിങ്ങൾക്ക് ഇത് 15,000 രൂപയ്ക്ക് വാടകയ്ക്ക് നൽകാമെന്ന് ഞാൻ കരുതുന്നു.' ഒരു കാഴ്ചക്കാരന്‍ അതിലും ലാഭം കണ്ടെത്തി. 'മുംബൈയിൽ ഞങ്ങൾക്ക് 15 രൂപയ്ക്ക് ക്രീം പാവ് ലഭിക്കും. ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

കാഴ്ചക്കാരുടെ സംശയങ്ങള്‍ കൂടിയപ്പോള്‍ മനീഷ് തന്നെ തന്‍റെ മുറിയുടെ യാഥാര്‍ത്ഥ്യം വിശദീകരിച്ച് രംഗത്തെത്തി. "അവർ (കോളേജ് മാനേജ്മെന്‍റ്) 5.5 വർഷത്തേക്ക് 5,856 രൂപയാണ് മുറിക്ക് ഈടാക്കുന്നത്, അതിൽ 1,500 രൂപ അവസാനം റീഫണ്ട് ചെയ്യുന്നു." തന്‍റെ ഹോസ്റ്റല്‍ മുറിയുടെ വിശദാംശങ്ങള്‍ മനീഷ് കുറിച്ചു. കിടക്ക, സ്റ്റഡി ടേബിൾ, റിവോൾവിംഗ് ചെയർ, അലമാര എന്നിവയുള്ള ഹോസ്റ്റൽ മുറിക്ക് പ്രതിമാസം 15 രൂപ മാത്രമേയുള്ളൂവെന്ന് വിശദീകരിച്ച് കഴിഞ്ഞ സെപ്തംബറില്‍ എയിംസ് ദിയോഗറിൽ നിന്നുള്ള ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി വീഡിയോ പങ്കുവച്ചിരുന്നതും വൈറലായിരുന്നു. 

ബെംഗളൂരുവിൽ അപ്രതീക്ഷിതമായി ഒഴുകിയെത്തിയ മഴ വെള്ളത്തില്‍ അടിതെറ്റി വീണ് ബൈക്ക് യാത്രക്കാരന്‍; വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios