ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങൾ, ഡെൽഹി മെട്രോയിലേക്കാൾ ആളു കുറവുള്ള രാജ്യങ്ങളെ പരിചയപ്പെടാം
ഈ രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി, 1,483 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ മാത്രം 2011 ലെ സെൻസസ് ഡാറ്റ പ്രകാരം 1.6 കോടിയിലധികം ജനങ്ങൾ താമസിക്കുന്നുണ്ട്.
തിങ്ങിനിറഞ്ഞ നഗരങ്ങളിൽ താമസിക്കുന്നവരാണോ നിങ്ങൾ? എപ്പോഴെങ്കിലും ആളും ബഹളവും ഒഴിഞ്ഞ സ്ഥലങ്ങളിൽ താമസിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെയുള്ള ധാരാളം സ്ഥലങ്ങൾ ഈ ലോകത്തുണ്ട്. ഭൂപ്രദേശവും ജനസംഖ്യയും ഏറെ കുറവായ അത്തരം ചില രാജ്യങ്ങളെ പരിചയപ്പെടാം.
ഈ ചെറുരാജ്യങ്ങൾക്ക് ആകർഷകമായ സ്വഭാവസവിശേഷതകളും വ്യത്യസ്ത സംസ്കാരങ്ങളും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകർഷകമായ ചരിത്രവുമുണ്ട്. വത്തിക്കാൻ സിറ്റി മുതൽ മാർഷൽ ദ്വീപുകൾ വരെ ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളെ പരിചയപ്പെടാം.
വത്തിക്കാൻ സിറ്റി: ഇറ്റലിയിലെ റോമിൽ സ്ഥിതി ചെയ്യുന്ന വത്തിക്കാൻ സിറ്റിക്കാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന പദവി. 0.44 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഇത് വലിപ്പത്തിലും ജനസംഖ്യയിലും ഏറ്റവും ചെറിയ സ്വതന്ത്ര രാജ്യമാണ്. 497 ആളുകൾ മാത്രമുള്ള വത്തിക്കാൻ റോമൻ കത്തോലിക്കാ സഭയുടെ ആത്മീയവും ഭരണപരവുമായ കേന്ദ്രമായി പ്രവർത്തിക്കുന്നു.
മൊണാക്കോ: ഫ്രഞ്ച് റിവിയേരയിൽ 1.95 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മൊണാക്കോ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്. സമ്പന്നമായ കാസിനോകൾ, അഭിമാനകരമായ ഗ്രാൻഡ് പ്രിക്സ് സർക്യൂട്ട്, ആഡംബര ജീവിതശൈലി, മെഡിറ്ററേനിയൻ കടലിൻ്റെ മനോഹരമായ കാഴ്ചകൾ എന്നിവയ്ക്ക് പേരുകേട്ട ഈ രാജ്യം ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നു.
നൗറു: മധ്യ പസഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമായ നൗറു മനോഹരമായ ഉഷ്ണമേഖലാ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സമുദ്ര ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്. ഒരുകാലത്ത് ഇത് ഫോസ്ഫേറ്റ് ഖനനത്തിൻ്റെ തിരക്കേറിയ കേന്ദ്രമായിരുന്നു. ഇപ്പോൾ, സഞ്ചാരികൾക്ക് പ്രകൃതിസൗന്ദര്യത്തിൽ മുഴുകാനുള്ള അവസരം പ്രദാനം ചെയ്യുന്നു, അതിൽ ജീവൻ തുളുമ്പുന്ന പവിഴപ്പുറ്റുകളും ഈന്തപ്പനകൾ അതിരിടുന്ന ഒറ്റപ്പെട്ട കടൽത്തീരങ്ങളും ഉൾപ്പെടുന്നു.
തുവാലു: തുവാലു 26 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മറ്റൊരു ചെറിയ രാജ്യമാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട വിശ്രമ കേന്ദ്രമായ തുവാലു ശാന്ത സുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ്.
സാൻ മറിനോ: മനോഹരമായ ഒരു പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും പഴക്കമേറിയ റിപ്പബ്ലിക്കാണിത്. മധ്യകാല കോട്ടകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയാൽ സന്ദർശകരെ ആകർഷിക്കുന്നു.
ലിച്ചെൻസ്റ്റീൻ: സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലാണ് ഈ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ ആൽപൈൻ പ്രകൃതിദൃശ്യങ്ങൾക്കും ആകർഷകമായ ഗ്രാമങ്ങൾക്കും പേരുകേട്ട മനോഹരമായ ഒരു ഭൂപ്രദേശമാണിത്. 160 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഭൂവിസ്തൃതി.
മാർഷൽ ദ്വീപുകൾ: പസഫിക് സമുദ്രത്തിലെ ദ്വീപുകളുടെ ഒരു ശൃംഖലയിൽ ചിതറിക്കിടക്കുന്ന മാർഷൽ ദ്വീപുകൾ പരമ്പരാഗത മാർഷലീസ് ആചാരങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം നൽകുന്നു. ഈ വിദൂര ദ്വീപസമൂഹം വിനോദസഞ്ചാരികൾക്ക് രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനും ബീച്ചുകളിലെ സമ്പന്നമായ പവിഴപ്പുറ്റുകൾ ആസ്വദിക്കാനുമുള്ള അവസരം നൽകുന്നു.
ഈ രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമായി, 1,483 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ മാത്രം 2011 ലെ സെൻസസ് ഡാറ്റ പ്രകാരം 1.6 കോടിയിലധികം ജനങ്ങൾ താമസിക്കുന്നുണ്ട്. അതായത് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തേക്കാൾ ഏകദേശം 1,000 മടങ്ങ് വലുതാണ് ഡൽഹി. വത്തിക്കാനിലെ 497 ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണ ദിവസങ്ങളിൽ ഡൽഹി മെട്രോ ട്രെയിനിൽ ഇതിൽ കൂടുതൽ ആളുകളെ കാണാം.