കുഞ്ഞുങ്ങളെക്കൊണ്ട് കാല് നക്കിപ്പിച്ച് സ്കൂൾ, എല്ലാം പണം പിരിക്കാൻ, വൻ വിമർശനം, സംഭവം ഒക്‌ലഹോമയിൽ

ഇത് സ്കൂളല്ല നരകമാണെന്നും ഇതിലും വലിയ തരം താഴൽ വേറെയില്ല എന്നുമടക്കം നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ധനസമാഹരണത്തിനായി ഞങ്ങൾ മിഠായി ആണ് വിറ്റിരുന്നത്, ഇതിനെ എന്തു വിശേഷിപ്പിക്കണമെന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഉയർത്തിയ ചോദ്യം.

school forced students to lick feet for fundraising rlp

ചാരിറ്റി ധനസമാഹരണങ്ങൾക്കായി സ്കൂളുകളും സംഘടനകളും വിവിധതരം പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്. എന്നാൽ, അമേരിക്കയിലെ ഒരു സ്കൂൾ തങ്ങളുടെ 'വണ്ടർഫുൾ വീക്ക് ഓഫ് ഫണ്ട് റൈസിംഗിനായി' സ്വീകരിച്ച മാർ​ഗം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. കുട്ടികളെ കാൽപാദങ്ങൾ നക്കിപ്പിച്ചാണ് സ്കൂൾ അധികൃതർ ഈ ധനാസമാഹരണ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്ക് എതിരെ ഉയരുന്നത്.

ഒക്ലഹോമയിലെ എഡ്മണ്ട് ആസ്ഥനമായി പ്രവർത്തിക്കുന്ന ഡീർ ക്രീക്ക് ഹൈസ്‌കൂൾ ആണ് ഇത്തരത്തിലൊരു വിചിത്രമായ പ്രവൃത്തിയിലൂടെ വിവാദത്തിലായിരിക്കുന്നത്. ഫോക് 25 പുറത്തുവിട്ട ദൃശ്യങ്ങളിൽ കൗമാരക്കാരായ കുട്ടികൾ തങ്ങൾക്ക് മുൻപിൽ ഇരിക്കുന്ന വ്യക്തികളുടെ ഷൂസും സോക്സും അഴിച്ച് മാറ്റിയതിന് ശേഷം അവരുടെ പാദങ്ങളിൽ നക്കുകയും ചുംബിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ സ്‌കൂളിനെതിരെ കൂട്ട സൈബർ ആക്രമണമാണ് ഇപ്പോൾ ന‌ടക്കുന്നത്.

ഇത് സ്കൂളല്ല നരകമാണെന്നും ഇതിലും വലിയ തരം താഴൽ വേറെയില്ല എന്നുമടക്കം നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ധനസമാഹരണത്തിനായി ഞങ്ങൾ മിഠായി ആണ് വിറ്റിരുന്നത്, ഇതിനെ എന്തു വിശേഷിപ്പിക്കണമെന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഉയർത്തിയ ചോദ്യം. വെറുപ്പുളവാക്കുന്നു, ഫണ്ട് ശേഖരണത്തിനായി കുട്ടികളെ ഇങ്ങനെ ഉപയോ​ഗിക്കാൻ ആരാണ് നിങ്ങൾക്ക് അനു​വാദം തന്നതെന്നും സോഷ്യൽ മീഡിയയിൽ ചോദ്യമുയർന്നു. ഈ വിചിത്രമായ പരിപാടിയിലൂടെ $152,830.38 സമാഹരിക്കാൻ കഴിഞ്ഞതായാണ് സ്കൂൾ അവകാശപ്പെടുന്നത്.

വീഡിയോ വിവാദമായതോടെ ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എജ്യുക്കേഷൻ്റെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡീർ ക്രീക്ക് സ്കൂൾ ഡിസ്ട്രിക്റ്റ് പറയുന്നതനുസരിച്ച്, 2024 ഫെബ്രുവരി 29 -ന്, ക്ലാഷ് ഓഫ് ക്ലാസ്സ് അസംബ്ലിക്കിടെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഇത് ഹൈസ്‌കൂളിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ധനസമാഹരണ കാമ്പെയ്‌നിൻ്റെ ഭാ​ഗമായി ന‌ടത്തിയ ടോ-സക്കിംഗ് ടൂർണമെൻ്റ് മാത്രമാണെന്നാണ്.

വായിക്കാം: 13 -ൽ തുടങ്ങി, നാല് കോടി മുടക്കി 18 -കാരി ചെയ്തത് 100 പ്ലാസ്റ്റിക് സർജറികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios