നല്ല അച്ഛനുമമ്മയുമാകാൻ നാട്ടുകാർക്ക് ഉപദേശം, സ്വന്തം മക്കളോട് ചെയ്തത്, യൂട്യൂബറുടെ ക്രൂരതയില്‍ നടുക്കം...

കോൺസൺട്രേഷൻ ക്യാമ്പുകളിൽ നിൽക്കുന്ന അവസ്ഥയാണ് ഇവരുടെ വീട്ടിൽ കുട്ടികൾ അനുഭവിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

Ruby Franke woman giving parenting advice on YouTube arrested rlp

യുഎസ്സിലുള്ള റൂബി ഫ്രാങ്കിന്റെ യൂട്യൂബ് ചാനൽ സന്ദർശിക്കുന്നത് അനേകം അനേകം പേരാണ്. അതിലൂടെ ലോകമെമ്പാടുമുള്ള മാതാപിതാക്കളോട് എങ്ങനെ കുട്ടികളെ നന്നായി വളർത്താം എന്നാണ് അവർ ഉപദേശിക്കുന്നത്. അതിനായുള്ള ടിപ്സും മറ്റ് കാര്യങ്ങളും അവർ തന്റെ ചാനലിലൂടെ പങ്ക് വയ്ക്കുന്നു. 

എന്നാൽ‌, സ്വന്തം കുട്ടികളെ പീഡിപ്പിച്ചതിന് ഇപ്പോൾ ജീവപര്യന്തം തടവിലായിരിക്കുകയാണ് റൂബി ഫ്രാങ്ക്. പിന്നാലെ, തന്റെ ഫോളോവേഴ്സിനോടും മാതാപിതാക്കളോടും മാപ്പ് പറയുകയും ചെയ്തു റൂബി. തന്റെ യൂട്യൂബർ പങ്കാളിയും ബിസിനസ് പങ്കാളിയുമായ സ്ത്രീയുടെ സ്വാധീനം കൊണ്ടാണ് താനിത് ചെയ്തത് എന്നാണ് റൂബി ഫ്രാങ്ക് പറയുന്നത്. 

'തന്റെ തടവുശിക്ഷ കുറച്ച് തരണം എന്ന് താൻ ആരോടും അപേക്ഷിക്കില്ല. താൻ ചെയ്ത കുറ്റം അത്തരത്തിലുള്ളതാണ്. പൊലീസ് ഓഫീസർമാരും, ഡോക്ടർമാരും, സാമൂഹ്യപ്രവർത്തകരും മാലാഖമാരെപ്പോലെ പ്രവർത്തിച്ച് കുഞ്ഞുങ്ങളെ തന്റെ പീഡനത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു, അതിൽ അവരോട് നന്ദിയുണ്ട്. ആ സമയത്തെല്ലാം താൻ തന്റെ ബിസിനസ്സ് പങ്കാളിയായ ജോഡി ഹിൽഡെബ്രാൻഡിന്റെ സ്വാധീനത്തിലായിരുന്നു, അവരാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്' എന്നാണ് റൂബി ഫ്രാങ്ക് ജഡ്ജിയോട് പറഞ്ഞത്. 

റൂബിയുടെ ഇളയ മക്കൾക്ക് ബാധ കയറിയെന്നും അതിനെ ഒഴിപ്പിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ റൂബിയും ബിസിനസ് പങ്കാളിയായ ജോഡിയും ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. ഇവരുടെ ഉപദ്രവത്തെ തുടർന്ന് റൂബിയുടെ മകൻ ജനാല വഴി ഓടി രക്ഷപ്പെടുകയും അടുത്ത വീട്ടിൽ ചെന്ന് പൊലീസിനെ വിളിക്കാൻ പറയുകയുമായിരുന്നു. അയൽക്കാർ പൊലീസിനെ വിളിച്ചതിനെ തുടർന്നാണ് പൊലീസെത്തി റൂബിയേയും ജോഡിയേയും അറസ്റ്റ് ചെയ്യുന്നത്. ജോഡിയുടെ വീട്ടിൽ വച്ചാണ് രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടത്. 

കുട്ടിയുടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. അന്വേഷണത്തിൽ മറ്റ് മക്കളെയും ഇവർ ഉപദ്രവിക്കാറുണ്ട് എന്ന് കണ്ടെത്തി. കോൺസൺട്രേഷൻ ക്യാമ്പുകളിൽ നിൽക്കുന്ന അവസ്ഥയാണ് ഇവരുടെ വീട്ടിൽ കുട്ടികൾ അനുഭവിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഏതായാലും, അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ തന്റെ മക്കളോടും റൂബി ഫ്രാങ്ക് മാപ്പ് പറഞ്ഞു. എന്നാൽ, കുട്ടികൾ വിചാരണവേളയിൽ ഹാജരായിരുന്നില്ല. സർക്കാരിന്റെ അഭയകേന്ദ്രത്തിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. 

അതേസമയം, നിരന്തരം നല്ല മാതാപിതാക്കളാവാൻ തങ്ങളെ ഉപദേശിച്ചിരുന്ന യൂട്യൂബറിന്റെ ക്രൂരതകൾ കേട്ട് ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫോളോവേഴ്സ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios