ഒടുവിൽ ആ രഹസ്യവും കണ്ടെത്തി; പുരാതന ഈജിപ്ഷ്യൻ ചുമർചിത്രത്തിന്‍റെ സഹായത്തോടെ പിരമിഡ് നിർമ്മാണം വിവരിച്ച് ഗവേഷകർ
ശവകുടീരത്തിൽ വരച്ച ഒരു ചുമർചിത്രമാണ് പിരമിഡുകളുടെ നിർമ്മാണത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന നിര്‍മ്മാണ ചരിത്രം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും മനോഹരമായ മനുഷ്യനിർമ്മിത ഘടനകളിൽ ഒന്നാണ് ഈജിപ്തിലെ പിരമിഡുകൾ. പുരാതന ഈജിപ്തുകാർക്ക് ആധുനിക സാങ്കേതികവിദ്യയുടെ സാന്നിധ്യമില്ലാതെ ഈ കൂറ്റൻ ഘടനകൾ എങ്ങനെ നിർമ്മിക്കാൻ കഴിഞ്ഞുവെന്നത് പതിറ്റാണ്ടുകളായി ഗവേഷകരെയും ചരിത്രകാരന്മാരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയ കാര്യമാണ്. പിരമിഡുകൾ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ സിദ്ധാന്തം പറയുന്നത് അവ റാമ്പുകളും സ്ലെഡ്ജുകളും ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത് എന്നാണ്. എന്നാൽ, പല ഗവേഷകരും ഇപ്പോഴും പുരാതന ഈജിപ്തുകാർ ഉണങ്ങിയ മണൽ സൃഷ്ടിക്കുന്ന ഘർഷണത്തെ എങ്ങനെ പ്രതിരോധിച്ചുവെന്ന കാര്യത്തിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്.
ന്യൂസിലന്‍ഡില്‍ കുട്ടികള്‍ അടക്കം ഉള്‍പ്പെട്ട കാട്ടുപൂച്ച വേട്ട മത്സരത്തില്‍ റെക്കോർഡ് നേട്ടം
ഒരു ചുമർചിത്രത്തിന്‍റെ സഹായത്തോടെ ഈ സംശയം ദൂരീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യുന്നത്. ഡ്ജെഹുതിഹോട്ടെപ്പിന്‍റെ (Djehutihotep) ശവകുടീരത്തിൽ വരച്ച ഒരു ചുമർചിത്രമാണ് പിരമിഡുകളുടെ നിർമ്മാണത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന നിര്‍മ്മാണ ചരിത്രം വ്യക്തമാക്കിയത്. ഒരു കൂട്ടം ഈജിപ്തുകാർ ഒരു മരം കൊണ്ട് നിർമ്മിച്ച സ്ലെഡ്ജിൽ (വലിച്ച് നീക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം) ഒരു ഫറവോന്‍റെ കൂറ്റൻ പ്രതിമ വലിക്കുന്നതായി പെയിന്‍റിംഗിൽ കാണാം. കൗതുകകരമെന്നു പറയട്ടെ, ഈ സ്ലെഡ്ജിന് മുന്നിൽ ഒരാൾ വെള്ളം ഒഴിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്.
സ്വയം 'ഹാപ്പിനസ് ഫാക്ടറി'കളില്‍ പൂട്ടിയിടുന്ന ദക്ഷിണ കൊറിയയിലെ മാതാപിതാക്കള്‍; അതിനൊരു കാരണമുണ്ട്
2014 -ലെ ഒരു പഠനത്തിൽ, ആംസ്റ്റർഡാം സർവകലാശാലയിലെ ഗവേഷകർ, ചുവർ ചിത്രകലയിൽ കാണുന്നത് പോലെ, വെള്ളം ഒഴിക്കുന്ന ഈ പ്രവൃത്തിയെ ഉണങ്ങിയ മണൽ സൃഷ്ടിക്കുന്ന ഘർഷണം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഒരു ഈജിപ്ഷ്യൻ സ്ലെഡ്ജിന്‍റെ ലബോറട്ടറി പതിപ്പ് മണലിൽ വലിച്ചുകൊണ്ട് പരീക്ഷണം നടത്തിയതിന് ശേഷം ആയിരുന്നു ഈയൊരു ഉത്തരത്തിലേക്ക് ഗവേഷകര്‍ എത്തിചേര്‍ന്നത്. വളരെ കാലമായി ചുമർ ചിത്രത്തിൽ കാണിച്ചിരുന്ന വെള്ളം തളിക്കുന്ന പ്രക്രിയയെ ഒരു ശുദ്ധീകരണത്തിന്‍റെ ഭാഗമായാണ് ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഘർഷണം കുറയ്ക്കുക എന്ന പ്രായോഗിക ലക്ഷ്യത്തോടെയുള്ള പ്രവർത്തിയാണ് എന്നാണ് ചുമർചിത്രത്തെ അടിസ്ഥാനമാക്കി ഗവേഷകർ അവകാശപ്പെടുന്നത്.