ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
എടയന്നൂർ സ്വദേശി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തെരച്ചിൽ തുടരുകയാണ്. ഇരിക്കൂർ ഇരിക്കൂർ സിബ്ഗ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും.
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് കോളേജ് വിദ്യാർത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. എടയന്നൂർ സ്വദേശി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തെരച്ചിൽ തുടരുകയാണ്. ഇരിക്കൂർ ഇരിക്കൂർ സിബ്ഗ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും.
ഇരിട്ടി പൂവം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥിനികളാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പൂവത്തെ ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. പെൺകുട്ടികൾ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകട വിവരമറിഞ്ഞ ഉടനെ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ഊര്‍ജിതമാക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്.