പിസ ഡ്രൈവര്‍, അഞ്ച് വര്‍ഷമായി പ്രവാസി; ലോട്ടറി അടിച്ചത്, വാര്‍ഷിക വരുമാനത്തിന്‍റെ 200 ഇരട്ടി
2019 ല്‍ നല്ലാരു ജീവിതം തേടിയാണ്, പ്രെഡ യുകെയിലെത്തിയത്. സാമ്പത്തിക നിലയില്‍ ചെറിയൊരു പുരോഗതി ഉണ്ടായെങ്കിലും പിഡ ഡെലിവറി ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനങ്ങളില്‍ ഒന്നായ ബിഒടിബിയുടെ ഏറ്റവും വലിയ ബംബര്‍ ലോട്ടറി കഴിഞ്ഞ ദിവസം അടിച്ചത് ബ്രിട്ടീഷ് പിസ ഡ്രൈവര്‍ക്ക്. യുകെയിലെ സ്റ്റാഫോർഡ്‌ഷെയറിലെ ടാംവർത്തിൽ താമസിക്കുന്ന 28 കാരനായ മരിയസ് പ്രെഡ എന്ന പിസ്സ ഡെലിവറി ഡ്രൈവർക്കാണ് ബിഒടിബിയുടെ 5,00,000 പൗണ്ടിന്‍റെ (5,30,05,650 രൂപ) സമ്മാനം നേടിയത്. മരിയസ് പ്രെഡയുടെ വാര്‍ഷിക വരുമാനത്തിന്‍റെ 200 ഇരട്ടിയിലേറെയാണ് സമ്മാന തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുന്ന മരിയസ് പ്രെഡ എന്ന പിസ്സ ഡെലിവറി ഡ്രൈവർക്ക് മണിക്കൂറില്‍ 12 പൗണ്ടാണ് (1,272 രൂപ) സമ്പാദ്യം. ലോട്ടറി അടിച്ചതോടെ ഒറ്റരാത്രി കൊണ്ട് മരിയസ് പ്രെഡ, സ്വപ്നം കാണാന്‍ പറ്റാത്തയും സമ്പത്തിന് ഉടമയായി മാറി. സമ്മാനത്തുക കൊണ്ട് പുതിയൊരു വീട് വാങ്ങണം. ഒപ്പം ഈ അവധിക്ക് ജന്മനാടായ റൊമാനിയയിലേക്ക് ഒന്ന് പോയി വരണമെന്നും പ്രെഡ, മാധ്യമങ്ങളോട് പറഞ്ഞു.
'ശേ... ഇങ്ങനെ കരയാതെ....'; വടാ പാവ് പെണ്‍കുട്ടിയുടെ കരച്ചില്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
2019 ല്‍ നല്ലാരു ജീവിതം തേടിയാണ്, പ്രെഡ യുകെയിലെത്തിയത്. സാമ്പത്തിക നിലയില്‍ ചെറിയൊരു പുരോഗതി ഉണ്ടായെങ്കിലും പിഡ ഡെലിവറി ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പിസ ഡെലിവറിയില്‍ നിന്നും ആഴ്ചയില്‍ പൗണ്ടും പ്രതിവർഷം 24,960 പൗണ്ടും (2646042 രൂപ) സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതിന് പിറ്റേന്നും മരിയസ് പ്രെഡ കൃത്യസമയത്ത് പിസ ഡെലിവറിക്കെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രെഡയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെ ബിഒടിബി പ്രതിനിധികള്‍ അഭിനന്ദിച്ചു.
മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി