ഈ സ്കൂളില്‍ പഠിക്കാനെത്തുന്നത് ഒരേ ഒരു കുട്ടി മാത്രം; അതും ഇന്ത്യയില്‍ തന്നെ
500-ൽ താഴെ ജനസംഖ്യയുള്ള ഘുഗ്ഗുഖം ഗ്രാമസഭ, ജില്ലാ ആസ്ഥാനത്ത് നിന്ന് 19 കിലോമീറ്റർ അകലെയാണ്.
ഏകാധ്യാപക വിദ്യാലയങ്ങളെ നമ്മുക്കറിയാം. അത് പോലെ വിദ്യാർത്ഥികളാൽ നിറഞ്ഞ സ്കൂളുകൾ നമുക്ക് ചിരപരിചിതമാണ്. എന്നാൽ, ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സ്കൂളുകളുണ്ടോ? അങ്ങനെയൊരു സ്കൂള്‍ ഉണ്ട്. ഉത്തരാഖണ്ഡിലെ ഒരു പ്രൈമറി സ്കൂൾ, അക്ഷരാർത്ഥത്തിൽ അങ്ങനെയൊന്നാണ്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഘുഗ്ഗുഖമിലെ ഈ പ്രൈമറി സ്കൂളിൽ പഠിക്കാൻ എത്തുന്നത് ആകെ ഒരു വിദ്യാർത്ഥി മാത്രമാണ്. മുമ്പ് ഇവിടെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപ്പോക്ക് വർദ്ധിച്ചതോടെ സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമായി അവശേഷിച്ചു.
മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി
500-ൽ താഴെ ജനസംഖ്യയുള്ള ഘുഗ്ഗുഖം ഗ്രാമസഭ, ജില്ലാ ആസ്ഥാനത്ത് നിന്ന് 19 കിലോമീറ്റർ അകലെയാണ്. ഈ പ്രൈമറി സ്‌കൂളാണ് ഗ്രാമത്തിലെ ഏക സ്‌കൂളും, എന്നിട്ടും ഇവിടേക്ക് കുട്ടികൾ എത്തുന്നില്ല. കുട്ടികളുടെ എണ്ണത്തിൽ വന്ന ഈ കുറവ് വലിയ ആശങ്കയാണ് ഇപ്പോൾ സ്കൂൾ അധികൃതരിൽ ഉണ്ടാക്കിയിരിക്കുന്നത്. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ നഗരത്തിലെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നതാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ഷബാന സിദ്ദിഖി പറയുന്നതനുസരിച്ച്,
ചിലത് പച്ച നിറത്തില്‍; വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ കണ്ടെത്തി
മറ്റ് സ്കൂളുകളിൽ പോയ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് മുഖ്യ വിദ്യാഭ്യാസ ഓഫീസർ ജഗ്മോഹൻ സോണിയും അവകാശപ്പെടുന്നത്. പക്ഷേ അത് എത്രകണ്ട് പ്രായോഗികമാകുമെന്ന് കണ്ടറിയണം. സ്‌കൂൾ നിലവിലെ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള മറ്റൊരു സ്‌കൂളിലേക്ക് അധ്യാപകരെ മാറ്റും. അധ്യാപകരെ സ്ഥലം മാറ്റിയാൽ, ഘുഘുഖം ഗ്രാമസഭയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു സ്കൂളും അടച്ച് പൂട്ടേണ്ട അവസ്ഥയിലാണ്.