യുഎസില്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ 'നയാപൈസ' സമ്പാദിക്കുന്നില്ലെന്ന് പഠനം

കൊവിഡ് 19 ന് പിന്നാലെ നീണ്ട് നിന്ന് ലോക്ഡൌണും പിന്നാലെ സൃഷ്ടിക്കപ്പെട്ട പണപ്പെരുപ്പവും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട ഏറ്റവും കഠിനമായ തൊഴില്‍ വിപണിയെയാണ് സൃഷ്ടിച്ചത്.

One in three young adults face economic insecurity and depression in US new study report says

ചെറുപ്പക്കാര്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നാണ് പറയാറ്. എന്നാല്‍ അമേരിക്കയിലെ ഏറ്റവും പുതിയ പഠനം ഇക്കാര്യത്തില്‍ വലിയ ആശങ്ക മുന്നോട്ട് വയ്ക്കുന്നു. രാജ്യത്തെ 18 നും 24 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ക്ക് വരുമാനമില്ലായെന്നതാണ് ആ ആശങ്ക. വരുമാനമില്ലായ്മ യുവാക്കളെ കടുത്ത മാനസിക പ്രശ്നങ്ങളിലേക്ക് തള്ളിവിടുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫെഡറല്‍ റിസർ ബാങ്ക് ഓഫ് സെന്‍റ് ലൂയിസിന്‍റെ 2024 ലെ സ്റ്റേറ്റ് ഓഫ് എക്കോണോമിക് ഇക്വിറ്റി റിപ്പോര്‍ട്ടിലാണ് (2024 State of Economic Equity report) പുതിയ വിവരങ്ങള്‍ ഉള്ളത്. 

ചരിത്രപരമായി സാമ്പത്തിക അനിശ്ചിതത്വത്തിലൂടെയാണ് പുതിയ തലമുറ കടന്ന് പോകുന്നത്. എല്ലാ തലമുറകളും അവരവരുടെ കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടിരുന്നെങ്കിലും 1999 നും 2005 നും ഇടയിൽ യുഎസില്‍ ജനിച്ച ആളുകളില്‍ ഇത് കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് 19 ന് പിന്നാലെ നീണ്ട് നിന്ന് ലോക്ഡൌണും പിന്നാലെ സൃഷ്ടിക്കപ്പെട്ട പണപ്പെരുപ്പവും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട ഏറ്റവും കഠിനമായ തൊഴില്‍ വിപണിയെയാണ് സൃഷ്ടിച്ചത്. ഇത് പുതിയ തലമുറയിലെ ഒരു വിഭാഗത്തെ വലിയ പ്രശ്നങ്ങളിലേക്കാണ് തള്ളിയിട്ടതെന്ന് മുതിർന്ന ഗവേഷകയായ അന ഹെർണാണ്ടസ് കെന്‍റ്, സെന്‍റ് ലൂയിസ് ഓൺ ദി എയറിനോട് പറഞ്ഞു, 

അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ

യുഎസ്എയിലെ 18-നും 24-നും ഇടയിൽ പ്രായമുള്ള, ജോലി ചെയ്യുന്നവരോ സ്കൂളിൽ പഠിക്കാത്തവരോ, താരതമ്യേന ഉയർന്ന തോതിലുള്ള വിഷാദരോഗമുള്ളവരോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  ഈ ഗണത്തില്‍പ്പെടുന്നവര്‍ റിട്ടയര്‍മെന്‍റ് സമ്പാദ്യം ഉണ്ടാക്കുന്നില്ല. ഒരു വീടിനായി ഡൌണ്‍ പോയ്മെന്‍റ് അല്ലെങ്കില്‍ ഭാവി വിദ്യാഭ്യാസത്തിന് വേണ്ടി പോലും ഇവര്‍ ഒരു സമ്പാദ്യവും കരുതുന്നില്ല. ഭാവിയിലേക്ക് വേണ്ടി ഒന്നും കരുതാത്ത ഈ തലമുറ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. മിക്കവാറും യുവാക്കള്‍ വിഷാദ രോഗത്തിന്‍റെ പിടിയിലാണ്.  അതൊരു ഒറ്റപ്പെട്ട മാനസികാവസ്ഥ മാത്രമല്ല. വിഷാദ രോഗികളായതിനാല്‍ അവര്‍ വിദ്യാഭ്യാസത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നു. മാത്രമല്ല. ജോലി ചെയ്യുന്നുമില്ല. ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കും ഇനി ജോലി ഉണ്ടെങ്കില്‍ തന്നെ വിഷാദ രോഗത്താലും മറ്റ് മാനസിക പ്രശ്നങ്ങളാലും ജോലിയിലെ ഉത്പാദനത്തെ ബാധിക്കുന്നുവെന്നു. മാനസികാരോഗ്യത്തിന് വിശാല അടിസ്ഥാനത്തില്‍  സാമ്പത്തിക വ്യവസ്ഥയെ സ്വാധീനിക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജീവിച്ചിരിക്കെ, വിരമിച്ച പ്രൊഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി

2024-ലെ റിപ്പോർട്ടില്‍ 75 % വെള്ളക്കാരും ഏഷ്യൻ യുവാക്കളും തങ്ങൾ സാമ്പത്തികമായി സുരക്ഷിതരാണെന്ന് അവകാശപ്പെട്ടു. അതേസമയം 50 % കറുത്ത വംശജവും ഹിസ്പാനിക് ചെറുപ്പക്കാരും മാത്രമാണ് സാമ്പത്തികമായി സുരക്ഷിതരാണെന്ന് അവകാശപ്പെട്ടത്.  ഇത്തരക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സോ വാഹന ഇന്‍ഷുറന്‍സോ നേടിയെടുക്കാന്‍ കഴിയില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു 400 ഡോളര്‍ പോലും ചെലവഴിക്കാന്‍ ഇത്തരക്കാര്‍ അശക്തരാണ്. ഇതിനാല്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വംശവും ലിംഗഭേദവും യുവാക്കളുടെ സാമ്പത്തിക സുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്നും യുവാക്കളില്‍ സ്ഥിരത കൈവരിക്കാന്‍ എന്തൊക്കെ പ്രായോഗിക പിന്തുണകള്‍ നല്‍കാമെന്നുമുള്ള ചില നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്ക്കുന്നു. 

ബീഹാറില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍; ഒരു മണിക്കൂറിനുള്ളില്‍ പുനര്‍ജന്മം

Latest Videos
Follow Us:
Download App:
  • android
  • ios