കുടിക്കാൻ വെള്ളമില്ല, കല്ല്യാണം കഴിക്കാൻ പെണ്ണുമില്ല, നാടുവിടാനൊരുങ്ങി യുവാക്കൾ

ഇവിടുത്തെ അവിവാഹിതരായ പുരുഷന്മാർക്ക് ഇപ്പോൾ വിവാഹാലോചനകൾ നടക്കുന്നതേ ഇല്ല. കുടിവെള്ളമില്ലാത്ത ഒരു ​ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചുവരാൻ ആരും തയ്യാറല്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

no water so no bride men from Jaruwa village trying to leave the village rlp

കുടിക്കാൻ വെള്ളവുമില്ല, കല്ല്യാണം കഴിക്കാൻ പെണ്ണുമില്ല എന്ന അവസ്ഥയിലാണ് മധ്യപ്രദേശിലെ ജറുവ ഗ്രാമത്തിലെ നിവാസികൾ. ചൂട് കനത്തതോടെ കുടിവെള്ളത്തിനായി നെട്ടോടം ഓടുകയാണ് ഇവിടുത്തെ ജനങ്ങൾ. 1200 നിവാസികൾ താമസിക്കുന്ന ഈ ​ഗ്രാമത്തിൽ വെള്ളമുള്ള ഒരു കുടിവെള്ള സ്രോതസ്സ് പോലുമില്ല. ആകെയുള്ളതാക‌ട്ടെ ​ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അഴുക്കുചാലുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കുളം മാത്രം. മറ്റ് മാർ​ഗങ്ങളൊന്നുമില്ലാത്തിനാൽ അഴുക്കുജലം കെട്ടിക്കിടക്കുന്ന ഈ കുളത്തിനെയാണ് ഇവിടുത്തെ ജനങ്ങളും ആടുമാടുകളുമെല്ലാം ദാഹമകറ്റാൻ ആശ്രയിക്കുന്നത്. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ട് തന്നെ മറ്റൊരു വെല്ലുവിളി കൂടി നേരിടേണ്ട അവസ്ഥയിലാണ് ഈ ​ഗ്രാമത്തിലെ യുവാക്കൾ. കാര്യം മറ്റൊന്നുമല്ല ഇവിടുത്തെ അവിവാഹിതരായ പുരുഷന്മാർക്ക് ഇപ്പോൾ വിവാഹാലോചനകൾ നടക്കുന്നതേ ഇല്ല. കുടിവെള്ളമില്ലാത്ത ഒരു ​ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചുവരാൻ ആരും തയ്യാറല്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ​ഗ്രാമത്തിലെ യുവതികളാകട്ടെ മറ്റ് ​ഗ്രാമങ്ങളിലേക്ക് വിവാഹം കഴിച്ച് പോവുകയും ചെയ്യുന്നു.

ആദിവാസികൾ കുടുതലുള്ള പ്രദേശമാണ് ജറുവ. ഗ്രാമത്തിലെ ആളുകൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് 15 വർഷത്തിലധികമായതായാണ് ​ഗ്രാമവാസികൾ തന്നെ പറയുന്നത്.  ഗ്രാമവാസികൾ അവരുടെ ഒരു ദിവസത്തിൻ്റെ  പ്രധാനഭാഗം വെള്ളം ശേഖരിക്കുന്നതിനായി കിലോമീറ്ററുകൾ താണ്ടി നടത്തുന്ന യാത്രകൾക്കാണ് ഉപയോ​ഗിക്കുന്നത്. കാലങ്ങളായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ കാര്യമായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ​ഗ്രാമവാസികളിൽ നിന്നും ഉയരുന്നത്. 

എന്നാൽ, കുഴൽക്കിണറുകൾ, ഹാൻഡ് പമ്പുകൾ തുടങ്ങിയവ പോലുള്ള മണ്ണിനടിയിൽ നിന്ന് വെള്ളം വലിച്ചെടുക്കുന്നതിനുള്ള പദ്ധതികൾ ന‌ടത്താനുള്ള ശ്രമം പാറക്കെട്ടുകളുള്ള മണ്ണിൻ്റെ സാന്നിധ്യം മൂലം ആവർത്തിച്ച് പരാജയപ്പെടുന്നതായാണ് ജില്ലാ സിഇഒ മനീഷ് ബാഗ്രി പറയുന്നത്. എങ്ങനെയും ​ഗ്രാമവാസികളുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാർ​ഗം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios