സ്കൂൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ വിവരാവകാശ കമ്മിഷൻ ഹിയറിംഗിന് ഹാജരാകാത്ത ആറ് ഉദ്യോഗസ്ഥർക്ക് സമൻസ്

വിവരാവകാശ അപേക്ഷ ലഭിക്കുന്നതുവരെ ഓഫീസിൽ ഉണ്ടായിരിക്കുന്ന ഫയലുകൾ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ

State information commission sends summons to six government employees to appear for hearing

തിരുവനന്തപുരം: ഹിയറിംഗിൽ ഹാജരാകാതിരുന്ന ആറ് ഓഫീസർമാർക്ക് സമൻസ് അയച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. . വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് സമൻസ് അയച്ചിരിക്കുന്നത്. ഇവർ ഡിസംബർ 11 ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് ഹാജരാകണം. 

വിവരാവകാശ കമ്മീന്റെ ഹിയറിംഗിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ സ്വീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ .എ.അബ്ദുൽ ഹക്കീം അറിയിച്ചു. ഉദ്യോഗസ്ഥർക്ക് പകരക്കാരായി ഹിയറിങിന് പകരക്കാരായി എത്തിയ രണ്ടുപേരെ കമ്മീഷൻ തിരിച്ചയക്കുകയും ചെയ്തു.

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതു രേഖാ നിയമ പ്രകാരം അഞ്ചു വർഷം വരെ ജയിൽ ശിക്ഷയും 10,000 രൂപ മുതൽ പിഴയും ലഭിക്കാമെന്നും വിവരാവകാശ കമ്മിഷണർ വ്യക്തമാക്കി.കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതു രേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ  സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്. വിവരാവകാശ അപേക്ഷ ലഭിക്കുന്നതുവരെ ഓഫീസിൽ ഉണ്ടായിരിക്കുന്ന ഫയലുകൾ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് ഉദ്യോഗസ്ഥർ മൊഴി നല്കിയത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നല്കണമെന്നും കമ്മിഷൻ ഉത്തരവായി. നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ഒരു വിവരം നൽകിയില്ല. ഇതിന്  ഉത്തരവാദിയായ ഓഫീസറെ കണ്ടെത്താൻ പോലും കഴിയാത്തത്രയും നിരുത്തരവാദപരമായ സമീപനമാണ് ഉള്ളതെന്നുംഹിയറിംഗ് വേളയിൽ കമ്മിഷൻ പരാമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios