Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡില്‍ കുട്ടികള്‍ അടക്കം ഉള്‍പ്പെട്ട കാട്ടുപൂച്ച വേട്ട മത്സരത്തില്‍ റെക്കോർഡ് നേട്ടം

ഈ വർഷം നോർത്ത് കാന്‍റർബറി നടന്ന വേട്ടയാടലില്‍ 1,500 ലധികം പേര്‍ പങ്കെടുത്തപ്പോള്‍ അതില്‍  440 പേർ 14 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു. 

New Zealand records record in wild cat hunting including children
Author
First Published Jul 2, 2024, 12:34 PM IST

ദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും വളര്‍ത്തു പശുക്കള്‍ക്ക് രോഗങ്ങൾ പകരുന്നവയുമായ കാട്ടുപൂച്ചകളുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലന്‍ഡില്‍ ആരംഭിച്ച കാട്ടുപൂച്ച വേട്ട റേക്കോഡർഡ് നേട്ടം കൈവരിച്ചെന്ന് റിപ്പോര്‍ട്ട്. ഇത്തവണ പൂച്ച വേട്ടയ്ക്ക് പങ്കെടുക്കാന്‍ കുട്ടികള്‍ക്കും അനുമതിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറോളം കൂട്ടിപൂച്ചകളെ ഇത്തവണ കൊന്നൊടുക്കി. ഏതാണ്ട് 340 ഓളം മൃഗങ്ങളാണ് ഇത്തവണത്തെ വേട്ടയില്‍ കൊല്ലപ്പെട്ടത്. നേരത്തെ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവ് തടയുന്നതിനായി മാനുകൾ, പന്നികൾ, താറാവുകൾ, പോസ്സംസ്, മുയലുകൾ എന്നിവയെ വേട്ടയാടാന്‍ ന്യൂസിലന്‍ഡില്‍ അനുമതിയുണ്ടായിരുന്നു. 2023 മുതലാണ് കാട്ടുപൂച്ചകളെ വേട്ടയാടാന്‍ അനുമതി നല്‍കിയത്. 

ഈ വർഷം നോർത്ത് കാന്‍റർബറി നടന്ന വേട്ടയാടലില്‍ 1,500 ലധികം പേര്‍ പങ്കെടുത്തപ്പോള്‍ അതില്‍  440 പേർ 14 വയസ്സിന് താഴെയുള്ള കുട്ടികളായിരുന്നു. ഇത് കുട്ടികളില്‍ അക്രമവാസന വളര്‍ത്താന്‍ കാരണമാകുമെന്നും പരിസ്ഥിതി മൃഗസംരക്ഷണ സംഘങ്ങള്‍ പറയുന്നു. കൂടുതല്‍ പൂച്ചകളെ കൊല്ലുന്നയാള്‍ക്ക് 500 ഡോളറും ഏറ്റവും വലിയ പൂച്ചയെ കൊല്ലുന്നയാള്‍ക്ക് 1000 ഡോളറുമാണ് സമ്മാനം. 10 കിലോമീറ്ററിനുള്ളില്‍ ഒരു കെണി മാത്രമേ വയ്ക്കാന്‍ അനുമതിയുള്ളൂ. അതേസമയം കെണിയില്‍ വീഴുന്നത് നാടന്‍ പൂച്ചയാണെങ്കില്‍ അവയെ വിട്ടയക്കണം. കാട്ടുപൂച്ചയെയും നാടന്‍ പൂച്ചയെയും തിരിച്ചറിയാന്‍ എളുപ്പമാണെന്ന് പരിപാടിയുടെ സംഘാടകനായ മാറ്റ് ബെയ്ലി പറയുന്നു. കാട്ടുപൂച്ചകള്‍ കെണിയില്‍ വീണാല്‍ രാസലഹരി ഉപയോഗിച്ച ആളെ പോലെ അക്രമാസക്തനായിരിക്കും എന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. ഇത്തരത്തില്‍ കെണിവച്ച് പിടികൂടുന്ന മൃഗങ്ങളെ .22 റെഫിള്‍  ഉപയോഗിച്ച് വേണം കൊല്ലപ്പെടുത്താന്‍. 

സ്വയം 'ഹാപ്പിനസ് ഫാക്ടറി'കളില്‍ പൂട്ടിയിടുന്ന ദക്ഷിണ കൊറിയയിലെ മാതാപിതാക്കള്‍; അതിനൊരു കാരണമുണ്ട്

കാട്ടുപൂച്ചകളും വളർത്തു പൂച്ചകളും ന്യൂസിലൻഡിലെ ജൈവവൈവിധ്യത്തിനും തദ്ദേശീയ വന്യജീവികൾക്കും ഗുരുതരമായ ഭീഷണിയാണ്. ഇവ വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ പക്ഷികളെയും അവയുടെ മുട്ടകളെയും പല്ലികളെയും വവ്വാലുകളെയും പ്രാണികളെയും വേട്ടയാടുന്നു. ഇതിനാലാണ് കാട്ടുപൂച്ചകളെ കൊല്ലാന്‍ അനുമതി നല്‍കിയത്. അതേസമയം ന്യൂസിലന്‍റില്‍ പകുതിയോളം വീടുകളില്‍ പൂച്ചകളെ വളര്‍ത്തുന്നുമുണ്ട്. അതേസമയം 2050 ഓടെ എലികൾ, സ്റ്റോട്ടുകൾ , ഫെററ്റുകൾ തുടങ്ങിയ ജീവികളെ ഉന്മൂലനം ചെയ്യാൻ, ലോകത്തിലെ ഏറ്റവും അഭിലഷണീയമായ കീട നിർമ്മാർജ്ജന സംവിധാനമാണ് കാട്ടുപൂച്ചകളെന്നും അതിനാല്‍ ഇവയെ കൊല്ലരുതെന്നും പരിസ്ഥിതി മൃഗസംരക്ഷണ ഗ്രൂപ്പുകളും ആവശ്യപ്പെടുന്നു. 

കള്ളന്മാരെ കൊണ്ട് തോറ്റു; ലണ്ടനില്‍ മരത്തില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്ന ലാന്‍ഡ് റോവറിന്‍റെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios