പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ ഈ മൂന്ന് വസ്തുക്കൾ കൊണ്ടുപോകരുത്, വീഡിയോയുമായി അഭിഭാഷകൻ

പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ നമ്മളോട് പൊലീസുകാർ ഐഡി കാർഡ് ചോദിക്കും. അത് സാധാരണയായി പേഴ്സിലാവും ഉണ്ടാവുക. അങ്ങനെ അതെടുക്കാനായി പേഴ്സ് തുറക്കുമ്പോൾ പൊലീസുകാർക്ക് അതിലുള്ള കാശ് കാണാം എന്നും ഇയാൾ പറയുന്നു. 

never take these three things to police station says deepak somani rlp

പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ കൊണ്ടുപോകാൻ പാടില്ലാത്ത മൂന്ന് വസ്തുക്കളെന്തൊക്കെയാണ്? ഇവയാണ് ആ വസ്തുക്കൾ എന്നാണ് ലേമാൻ ടു ലോമാൻ (layman_2_lawman) എന്ന ഇൻസ്റ്റ​ഗ്രാം യൂസർ പറയുന്നത് - കുറേ പണം, വിലപിടിപ്പുള്ള ഫോൺ, വില പിടിപ്പുള്ള കാറിന്റെ താക്കോൽ എന്നിവയാണത്രെ അത്. ലേമാൻ ടു ലോമാൻ ദീപക് സൊമാനി എന്ന അഭിഭാഷകന്റെ ഇൻസ്റ്റാ ആക്കൗണ്ടാണ്.

ഇവ മൂന്നും കൊണ്ടുപോയാൽ എന്താണ് കുഴപ്പമെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്. അതിൽ പറയുന്നത്, വില പിടിപ്പുള്ള കാറാണ് നിങ്ങളുടേതെങ്കിൽ അത് കാണുമ്പോൾ പൊലീസുകാർക്ക് നിങ്ങൾ നല്ല കാശുള്ള ഒരാളാണ് എന്ന് തോന്നുകയും നിങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിൽ എന്തെങ്കിലും കാര്യങ്ങൾ സാധിച്ചെടുക്കാൻ പൊലീസ് ശ്രമിക്കും എന്നാണ്. അതു തന്നെയാണ് വില പിടിപ്പുള്ള ഫോൺ കൊണ്ടുപോവാതിരിക്കാനുള്ള കാരണമായും ഇയാൾ ചൂണ്ടിക്കാണിക്കുന്നത്.

അതുപോലെ പേഴ്സിൽ ഒരുപാട് കാശ് സൂക്ഷിക്കരുത് എന്നും ഇയാൾ പറയുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ നമ്മളോട് പൊലീസുകാർ ഐഡി കാർഡ് ചോദിക്കും. അത് സാധാരണയായി പേഴ്സിലാവും ഉണ്ടാവുക. അങ്ങനെ അതെടുക്കാനായി പേഴ്സ് തുറക്കുമ്പോൾ പൊലീസുകാർക്ക് അതിലുള്ള കാശ് കാണാം എന്നും ഇയാൾ പറയുന്നു. 

അതായത്, പൊലീസുകാർ എങ്ങനെ എങ്കിലും നമ്മുടെ കയ്യിലുള്ള കാശ് സ്വന്തം കയ്യിലാക്കാൻ ശ്രമിക്കുന്നവരാണ് എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. എന്തായാലും കൊള്ളാം നല്ല വിവരം തന്നെയാണ് താങ്കൾ തന്നത് എന്ന് വീഡിയോയ്ക്ക് കമന്റ് നൽകിയവരുണ്ട്. 

എന്നാൽ, പൊലീസുകാർ നമ്മെ സംരക്ഷിക്കേണ്ടവരാണ്. ആ പൊലീസുകാരിൽ നിന്നും നമ്മെ നമ്മൾ തന്നെ സംരക്ഷിക്കണം എന്നാണോ നിങ്ങൾ പറയുന്നത് എന്ന യുക്തിഭദ്രമായ ചോദ്യം ചോദിച്ചവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios