ഒരു സാധാരണ മെക്കാനിക്കിന്‍റെ സൂപ്പർ കൂൾ കണ്ടുപിടിത്തം, ഇ സൈക്കിളിന് കയ്യടിച്ച് ​ഗ്രാമം

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലൂടെ തൻ്റെ ഗ്രാമത്തിൽ നിന്നുള്ള കുട്ടികൾ നടന്നോ, ഒരുപാട് ദൂരം സൈക്കിൾ ചവിട്ടിയോ സ്‌കൂളിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് ഇ-സൈക്കിൾ നിർമ്മിക്കാനുള്ള ആ​ഗ്രഹം മനോതോഷിലുണ്ടാകുന്നത്.

Manotosh Sharma bihar welding mechanic builds an e cycle

ചില മനുഷ്യർക്ക് വിദ്യാഭ്യാസമൊന്നും അധികം ഉണ്ടാകണമെന്നില്ല. എന്നാൽ, ചില കഴിവുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും അവർ അപൂർവമായ ചില കാര്യങ്ങൾ ചെയ്യും. അതുപോലെ ഒരാളാണ് ബിഹാറിൽ നിന്നുള്ള മനോതോഷ് ശർമ്മ എന്ന യുവാവും. ബിഹാറിലെ ചാർപോഖാരി ബ്ലോക്കിലെ പസൂർ ഗ്രാമത്തിൽ നിന്നുള്ള മനോതോഷ് തൻ്റെ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഇത് തെളിയിച്ച ഒരാളാണ്.

വെൽഡിംഗ് മെക്കാനിക്കായ മനോതോഷ് ആറ് മാസത്തെ അധ്വാനത്തിന് ശേഷം തയ്യാറാക്കിയെടുത്തത് എന്താണെന്നോ? ഇ-ബൈക്കിന് സമാനമായ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു നൂതന ഇ-സൈക്കിളാണത്. അതോടെ നാട്ടിലെ എല്ലാവരും ഇപ്പോൾ ഈ യുവാവിനെ പ്രശംസിക്കുകയാണ്. 

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലൂടെ തൻ്റെ ഗ്രാമത്തിൽ നിന്നുള്ള കുട്ടികൾ നടന്നോ, ഒരുപാട് ദൂരം സൈക്കിൾ ചവിട്ടിയോ സ്‌കൂളിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് ഇ-സൈക്കിൾ നിർമ്മിക്കാനുള്ള ആ​ഗ്രഹം മനോതോഷിലുണ്ടാകുന്നത്. അവരുടെ യാത്രകൾ എളുപ്പമാക്കുന്നതിന്  വേണ്ടി അധ്വാനിക്കാനും ആ യുവാവ് തീരുമാനിച്ചു. അങ്ങനെയാണ് അധികം അധ്വാനമില്ലാതെ തന്നെ പ്രവർത്തിപ്പിക്കാനാവുന്നതും താങ്ങാവുന്ന വിലയ്ക്കുള്ളതുമായ ഒരു സൈക്കിൾ എന്തുകൊണ്ട് നിർമ്മിച്ചുകൂടാ എന്ന് അയാൾക്ക് തോന്നുന്നത്. 

അങ്ങനെ, മനോതോഷ് നിർമ്മിച്ചതാണ് ഈ ഇലക്ട്രോണിക് സൈക്കിൾ. ആറ് മാസം കൊണ്ടാണ് സൈക്കിൾ തയ്യാറായത്. മണിക്കൂറിൽ 35 കിലോമീറ്ററാണ് വേ​ഗം. സൈക്കിൾ ഫ്രെയിം നിർമ്മിക്കുന്നതിനും ആവശ്യമായ മറ്റ് ഭാഗങ്ങൾ വാങ്ങുന്നതിനുമായി ഏകദേശം 22,000 രൂപ ചെലവഴിച്ചതായി മനോതോഷ് പറയുന്നു. ഒരു മോട്ടോർ, ബാറ്ററി, ഹോൺ, ഇൻഡിക്കേറ്റർ, ആക്സിലറേറ്റർ എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ, ബാറ്ററിയും ചാർജറും സ്ഥാപിക്കാൻ അദ്ദേഹം ഒരു പെട്ടി കൂടി തയ്യാറാക്കിയിട്ടുണ്ട്.

എന്തായാലും, ​ഗ്രാമവാസികൾ ഇത് അധികൃതരെ അറിയിച്ചിട്ടുണ്ട്. അനുമതി നേടിയ ശേഷം ചെറിയ വിലയ്ക്ക് ഇത് ആളുകളിലെത്തിക്കാനാണ് മനോതോഷിന്റെ ആ​ഗ്രഹം. 

Latest Videos
Follow Us:
Download App:
  • android
  • ios