Asianet News MalayalamAsianet News Malayalam

60000 ശമ്പളമുണ്ട്, ക്രൂരതയുടെ പേരിൽ വിവാഹമോചനം, എന്നി‌ട്ടും ജീവനാംശം 30 ലക്ഷം, വൈറലായി പോസ്റ്റ്

10 വർഷം അയാൾ പോരാടി. ക്രൂരതയുടെ പേരിൽ വിവാഹമോചനവും നേടി. ഭാര്യ പ്രതിമാസം 60,000 രൂപ സമ്പാദിക്കുന്നുമുണ്ട്. അയാൾക്ക് ഇനിയും 30 ലക്ഷം ജീവനാംശം നൽകാനുണ്ട്.

man won divorce case on the ground of cruelty but ordered to pay 30 lakh as alimony
Author
First Published Oct 10, 2024, 3:54 PM IST | Last Updated Oct 10, 2024, 3:54 PM IST

വിവാഹമോചനക്കേസുകളിൽ ജീവനാംശം നൽകേണ്ടി വരിക എന്നത് പുതിയ കാര്യമല്ല. പലപ്പോഴും പുരുഷന്മാർ ഇങ്ങനെ ജീവനാംശം നൽകേണ്ടി വരുന്നതിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുമുണ്ട്. എന്നാൽ, ഇപ്പോൾ എക്സിൽ (മുമ്പ് ട്വിറ്റർ) വൈറലാകുന്നത് ദീപിക നാരായൺ ഭരദ്വാജ് പങ്കുവച്ച ഒരു പോസ്റ്റാണ്. 

ഒരു യുവാവിന് വിവാഹമോചനത്തിന് ശേഷം 30 ലക്ഷം രൂപ ജീവനാംശം നൽകേണ്ടി വന്നതിനെ കുറിച്ചാണ് പോസ്റ്റ്. ക്രൂരതയുടെ പേരിലാണ് വിവാഹമോചനം അനുവദിച്ചു കിട്ടിയത്, എന്നിട്ടും തനിക്ക് ഇത്രയും രൂപ ജീവനാംശം നൽകേണ്ടി വന്നു എന്നാണ് യുവാവ് പറയുന്നത്. 

കൊവിഡ് വാക്സിനെടുക്കാൻ വന്ന നഴ്സായി വേഷം മാറി, കുത്തിവച്ചത് വിഷം, അമ്മയുടെ പങ്കാളിയെ കൊന്ന ഡോക്ടർ കുറ്റക്കാരൻ

'10 വർഷം അയാൾ പോരാടി. ക്രൂരതയുടെ പേരിൽ വിവാഹമോചനവും നേടി. ഭാര്യ പ്രതിമാസം 60,000 രൂപ സമ്പാദിക്കുന്നുമുണ്ട്. അയാൾക്ക് ഇനിയും 30 ലക്ഷം ജീവനാംശം നൽകാനുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി ഉണ്ടാക്കിയ നിയമങ്ങൾ പുരുഷന്മാരെ അശക്തരാക്കാനും ചൂഷണം ചെയ്യാനും ഉപയോഗിക്കുന്നു. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ എന്തിനാണ് ആരോടെങ്കിലും പോരാടാൻ ആവശ്യപ്പെടുന്നത് എന്ന് തോന്നുന്നു' എന്നാണ് ദീപിക എക്സിൽ കുറിച്ചിരിക്കുന്നത്. 

ഒരു സ്ക്രീൻഷോ‌ട്ടും അവർ പങ്കുവച്ചിട്ടുണ്ട്. ഇതിൽ പറയുന്ന യുവാവുമായി നടന്ന ചാറ്റിന്റേതാണ് സ്ക്രീൻഷോട്ട്. അതിലാണ് അയാൾ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്. 2014 -ൽ തുടങ്ങിയ നിയമയുദ്ധമാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത് എന്നും ഇതിൽ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി മാറി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 

ഇതാണ് അന്തിമവിധി എങ്കിൽ എങ്ങനെയാണ് ഇയാൾ ജയിച്ചു എന്ന് പറയാൻ സാധിക്കുക എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. താനെപ്പോഴും വിവാഹം ആലോചിക്കുമ്പോൾ ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ് മുൻ​ഗണന നൽകിയിരുന്നത്. അഥവാ എന്തെങ്കിലും സംഭവിച്ചാലും ജീവനാംശം നൽകേണ്ടതില്ലല്ലോ എന്നാണ് കരുതിയിരുന്നത്. എന്നാൽ, അങ്ങനെ ചിന്തിക്കുന്നത് അർത്ഥശൂന്യമാണ് എന്ന് ഇപ്പോൾ തോന്നുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

കണ്ടാൽ വലിച്ചെറിഞ്ഞ ചിപ്‍സ് പാക്കറ്റ്, വാലറ്റിന്റെ വില ഊഹിക്കാമോ? ആയിരമോ പതിനായിരമോ അല്ല, പിന്നെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios