43 ലക്ഷം ശമ്പളമുണ്ട്, പക്ഷേ സൗജന്യ ഭക്ഷണമില്ല, പുതിയ ജോലി അന്വേഷിച്ച് യുവാവ് 

തനിക്ക് വർഷം 43 ലക്ഷം ശമ്പളമുണ്ട്. 4.5 വർഷം എക്സ്പീരിയൻസുണ്ട്. താൻ ആരോ​ഗ്യകാര്യത്തിൽ വളരെ അധികം ശ്രദ്ധിക്കുന്ന ആളും കൂടിയാണ്.

man with 43 lakh salary package now seeking job with free food rlp

നല്ല ജോലി, നല്ല ശമ്പളം എല്ലാവരുടെയും മിനിമം സ്വപ്നമാണിത് അല്ലേ? അതിന് എല്ലാവരും അർഹരുമാണ്. എന്നാൽ, 43 ലക്ഷം രൂപ പ്രതിവർഷം പാക്കേജുള്ള ഒരു യുവാവിന്റെ ആവശ്യമാണ് ഇപ്പോൾ ആളുകളെ ഞെട്ടിക്കുന്നത്. വർഷത്തിൽ 43 ലക്ഷം കിട്ടുമെങ്കിലും യുവാവിന് ആ ജോലി പോരത്രെ. 

എന്നാലും, ആ ജോലിയിൽ നിന്നും കിട്ടാത്ത എന്തിന് വേണ്ടിയാണ് യുവാവ് അന്വേഷിക്കുന്നത് എന്നല്ലേ? സൗജന്യമായി ഭക്ഷണം കിട്ടുന്ന ഒരു ജോലിയാണ് യുവാവ് തിരയുന്നത് എന്നാണ് പറയുന്നത്. ​ഗ്രേപ്പ്‍വൈൻ കമ്പനിയുടെ സഹസ്ഥാപകനായ സൗമിൽ ത്രിപതിയാണ് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ജോലി അന്വേഷിക്കുന്ന യുവാവ് പറയുന്നത് ഇങ്ങനെയാണ്, തനിക്ക് വർഷം 43 ലക്ഷം ശമ്പളമുണ്ട്. 4.5 വർഷം എക്സ്പീരിയൻസുണ്ട്. താൻ ആരോ​ഗ്യകാര്യത്തിൽ വളരെ അധികം ശ്രദ്ധിക്കുന്ന ആളും കൂടിയാണ്. അതുപോലെ സ്ഥിരമായി ജിമ്മിൽ പോകുന്ന ആളുമാണ്. തന്റെ ഭക്ഷണകാര്യത്തിലെ ശ്രദ്ധകൊണ്ട് തന്നെ ദിവസവും വലിയൊരു തുക ഭക്ഷണത്തിന് വേണ്ടി മാത്രം താൻ ചെലവഴിക്കുന്നു. അതിനാൽ സൗജന്യമായി നാലുനേരം ഭക്ഷണം കിട്ടുന്ന, നല്ല പ്രോട്ടീൻ ഫുഡ് കിട്ടുന്ന ഒരു ജോലിയാണ് താൻ അന്വേഷിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്. 

ആളുകൾ തങ്ങൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും എന്താണ് വേണ്ടത് എന്ന കാര്യത്തിൽ പലപ്പോഴും വ്യക്തത ഇല്ലാത്തവരാണ്. എന്നാൽ, ഈ യുവാവിന് തനിക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തിൽ നല്ല വ്യക്തതയുണ്ട്, അത് തുറന്നു പറയുന്നുമുണ്ട് എന്നാണ് സൗമിൽ ​കുറിച്ചത്. 

നിരവധിപ്പേരാണ് സൗമിലിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. എന്നാലും ഈ പാക്കേജ് ഉണ്ടായിട്ടും അയാൾക്ക് പറ്റിയ ഭക്ഷണം കഴിക്കാനാവുന്നില്ലേ എന്നായിരുന്നു പലരുടേയും സംശയം. എന്തായാലും ജോലി തേടുമ്പോൾ കൃത്യമായി തങ്ങൾക്ക് വേണ്ട തരത്തിലുള്ള ജോലി തന്നെ തിരയണം എന്ന് മനസിലാക്കാൻ ഈ പോസ്റ്റ് സഹായിച്ചു എന്നും പലരും പറഞ്ഞു. 

വായിക്കാം: വെള്ളമില്ല, അങ്കണവാടിയില്‍ തനിച്ചൊരു കിണർകുത്തി അടക്കവിൽപ്പനക്കാരി, നടക്കില്ലെന്ന് അധികൃതർ, വൻ പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios