2800 കോടി ലോട്ടറിയടിച്ചു, പിറ്റേന്ന് ആ ഞെട്ടിക്കുന്ന വാർത്തയുമറിഞ്ഞു, ജീവിതം മാറിമറിഞ്ഞതിങ്ങനെ...
'തനിക്ക് സമ്മാനം കിട്ടി എന്നറിഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടു. എന്നാൽ, അധികമൊന്നും ആലോചിച്ചില്ല. ഒരു ഫ്രണ്ടിനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ അതിന്റെ ഫോട്ടോ എടുത്തുവയ്ക്കാൻ പറഞ്ഞു. ഫോട്ടോ എടുത്തുവച്ച് താൻ ഉറങ്ങി' എന്നാണ് ജോൺ പറയുന്നത്.
2800 കോടിയിലധികം രൂപ ലോട്ടറിയടിക്കുക, അങ്ങനെ ഒരു വിവരം കേട്ടാൽ എന്താവും അവസ്ഥ. ജീവിതം തന്നെ മാറിമറിയും. നമ്മൾ മറ്റൊരു ലോകത്തായിപ്പോകും അല്ലേ? അതുപോലെ ഒരു വിവരമാണ് ഒരു ദിവസം രാവിലെ വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ജോൺ ചീക്സ് കേട്ടത്.
എന്നാൽ, ആ സന്തോഷം അധികം നീണ്ടുനിന്നില്ല, നെഞ്ച് തകർക്കുന്ന മറ്റൊരു കാര്യമാണ് പിന്നീട് ലോട്ടറി അധികൃതർ പറഞ്ഞത്. പിന്നാലെ, അവർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇപ്പോൾ ജോൺ ചീക്സ്. ഡിസി ലോട്ടറിയുടെ വെബ്സൈറ്റിലാണ് സമ്മാനമടിച്ചത് താൻ എടുത്ത ലോട്ടറി ടിക്കറ്റിനാണ് എന്നത് ജോൺ കാണുന്നത്. അതും കോടികളാണ് ജോണിന് സമ്മാനമടിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പോലും ആ സന്തോഷം നീണ്ടുനിന്നില്ല. ഒരു ദിവസത്തിന് ശേഷം പവർബാൾ ലോട്ടറിയും ഡിസി ലോട്ടറിയും ജോണിനെ അറിയിച്ചത് തങ്ങളുടെ വെബ്സൈറ്റിൽ തെറ്റ് സംഭവിച്ചതിനാലാണ് ജോണിന്റെ ലോട്ടറി നമ്പർ നൽകിയത് എന്നാണ്.
എന്നാൽ, താനൊരു കോടീശ്വരനാവാൻ പോവുന്നു എന്ന് വിശ്വസിച്ച് പെട്ടെന്ന് അതങ്ങനെയല്ല എന്നറിയുമ്പോൾ ആരായാലും തകർന്നു പോകും അല്ലേ? അതുപോലെ തന്നെ ജോണും ആ വിവരം കേട്ടപ്പോൾ തകർന്നു പോയി.
'തനിക്ക് സമ്മാനം കിട്ടി എന്നറിഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടു. എന്നാൽ, അധികമൊന്നും ആലോചിച്ചില്ല. ഒരു ഫ്രണ്ടിനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ അതിന്റെ ഫോട്ടോ എടുത്തുവയ്ക്കാൻ പറഞ്ഞു. ഫോട്ടോ എടുത്തുവച്ച് താൻ ഉറങ്ങി' എന്നാണ് ജോൺ പറയുന്നത്. പിറ്റേന്ന് ലോട്ടറി ആൻഡ് ഗെയിമിംഗ് ഓഫീസിൽ തന്റെ ടിക്കറ്റുമായി ചെന്നപ്പോഴാണ് ജോൺ ആ വിവരം അറിയുന്നത്. തുക നൽകാതിരിക്കാൻ പല കാരണങ്ങളാണ് അധികൃതർ പറഞ്ഞത്. അതിൽ ഒന്ന് വെബ്‍സൈറ്റിൽ തെറ്റ് സംഭവിച്ചതാണ് ആ നമ്പർ കാണിക്കാൻ കാരണം എന്നാണ്. മറ്റൊന്ന് ലോട്ടറി ടിക്കറ്റ് ഹാജരാക്കിയപ്പോൾ അതിന്റെ അവസ്ഥ മോശമാണ് എന്നാണ്.
ഏതായാലും, ഇപ്പോൾ അധികൃതർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ജോൺ. തനിക്ക് ലഭിക്കേണ്ടുന്ന തുകയും കേസിന് ചെലവാക്കിയ തുകയും തിരികെ കിട്ടുമെന്ന വിശ്വാസത്തിലാണ് ജോൺ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം