ഒരേസമയം 38 നായകളുമായി നടക്കാനിറങ്ങി യുവാവ്, പിന്നിലുണ്ട് ഇങ്ങനെയൊരു ലക്ഷ്യം

തെരുവുകളിൽ നിന്നും രക്ഷപ്പെടുത്തിയ 38 നായ്ക്കളെയാണ് റൂഡി തന്നോടൊപ്പം നടക്കാൻ തിരഞ്ഞെടുത്തത്. ഈ നായ്ക്കളെ താല്പര്യമുള്ളവർക്ക് ഇനി ദത്തെടുക്കാം.  

man walks 38 dogs at once earn Guinness World Records

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടുക എന്നത് പലരുടെയും സ്വപ്നമാണ്. അതിനായി പലതരത്തിലുള്ള പരിശ്രമങ്ങൾ നടത്തി വിജയം കാണുന്നവരുണ്ട്. അത്തരത്തിൽ വേറിട്ട ഒരു മാർഗ്ഗത്തിലൂടെ കൗതുകം സൃഷ്ടിക്കുകയും ഒപ്പം ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്വന്തം പേര് എഴുതി ചേർക്കുകയും ചെയ്തിരിക്കുകയാണ് ഒരു യുവാവ്. 

കാനഡയിൽ നിന്നുള്ള മിച്ചൽ റൂഡി എന്ന വ്യക്തിയാണ് 38 നായ്ക്കളുമായി ഒരേസമയം നടന്ന് ലോക റെക്കോർഡ് സ്ഥാപിച്ചത്. മുൻപ് 36 നായ്ക്കളുമായി നടന്ന് മറ്റൊരു വ്യക്തി നേടിയ ലോക റെക്കോർഡാണ് മിച്ചൽ റൂഡി ഇപ്പോൾ മറികടന്നത്. സെപ്റ്റംബർ 5 -ന് ദക്ഷിണ കൊറിയയിൽ വെച്ചാണ് മിച്ചൽ റൂഡി തന്റെ ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

കനേഡിയൻ ചാരിറ്റി BONK, കൊറിയൻ K9 റെസ്ക്യൂ (KK9R) എന്നിവ ചേർന്നാണ് റൂഡിയുടെ ഈ ഉദ്യമം സ്പോൺസർ ചെയ്തത്. ലോക റെക്കോർഡ് സ്വന്തമാക്കുക എന്നതിനോടൊപ്പം തന്നെ തെരുവ് നായ്ക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി ഇതിനുണ്ടായിരുന്നു. തെരുവുകളിൽ നിന്നും രക്ഷപ്പെടുത്തിയ 38 നായ്ക്കളെയാണ് റൂഡി തന്നോടൊപ്പം നടക്കാൻ തിരഞ്ഞെടുത്തത്. ഈ നായ്ക്കളെ താല്പര്യമുള്ളവർക്ക് ഇനി ദത്തെടുക്കാം.  

കൊറിയൻ K9 റെസ്ക്യൂവിൻ്റെ സംരക്ഷണയിലാണ് നായ്ക്കൾ ഇപ്പോൾ. ദക്ഷിണ കൊറിയയിലെ ഇറച്ചി വ്യവസായത്തിൽ നിന്നും നായ്ക്കളെ രക്ഷിക്കുന്നതിനാണ് കൊറിയൻ K9 റെസ്ക്യൂ അഭയകേന്ദ്രം പ്രധാനമായും പ്രവർത്തിക്കുന്നത്. കനേഡിയൻ ചാരിറ്റിയുടെ BONK എന്ന പ്രോജക്റ്റിന് പ്രധാനമായി സംഭാവന നൽകുന്ന മിച്ചൽ റൂഡി ഇത്തരത്തിൽ ഒരു നേട്ടം തനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. തന്നോടൊപ്പം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് നടന്നു കയറിയ മുഴുവൻ നായ്ക്കളും സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണ കൊറിയയിലെ മൃഗസംരക്ഷണത്തിലെ സമീപകാല പദ്ധതികളുടെ ഭാഗമാണ് ഈ പരിപാടി. ഈ വർഷം പട്ടിയിറച്ചി കഴിക്കുന്നത് നിരോധിക്കുന്ന ബില്ലിന് രാജ്യം അംഗീകാരം നൽകിയിരുന്നു.

4 കോടി രൂപ വർഷം വരുമാനം, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച സ്വപ്നജീവിതമെന്ന് യുവാവ്, രൂക്ഷവിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios