6 ലക്ഷത്തിന്‍റെ വിവാഹ മോതിരം; ജോയന്‍റ് അക്കൌണ്ടിൽ നിന്നും ഭർത്താവ് പണം എടുത്തെന്ന ഭാര്യയുടെ കുറിപ്പ് വൈറൽ

8000 ഡോളര്‍ (ഏകദേശം 6 ലക്ഷം രൂപ) വിലയുള്ള രണ്ട് ക്യാരറ്റ് വിവാഹ മോതിരമാണ് ഭര്‍ത്താവ് സമ്മാനിച്ചതെന്നും 28 കാരിയായ ഭാര്യ കുറിച്ചു.

Husband bought wedding ring from joint account wife s post goes viral


വൈകാരികവും വ്യക്തിപരവുമായ കാര്യങ്ങള്‍ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സാധാരണമാണ്. അത്തരമൊരു വ്യക്തിപരമായ കാര്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ കുറിക്കപ്പെട്ടപ്പോള്‍ അത്, പെട്ടെന്ന് തന്നെ വൈറലായി. ഭര്‍ത്താവ് തനിക്ക് വിവാഹമോതിരം വാങ്ങാനായി ജോയന്‍റ് അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചുവെന്നതായിരുന്നു ഭാര്യയുടെ വിശദമായ കുറിപ്പ്. പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 8000 ഡോളര്‍ (ഏകദേശം 6 ലക്ഷം രൂപ) വിലയുള്ള രണ്ട് ക്യാരറ്റ് വിവാഹ മോതിരമാണ് ഭര്‍ത്താവ് സമ്മാനിച്ചതെന്നും 28 കാരിയായ ഭാര്യ കുറിച്ചു. പരസ്പര ബന്ധം വളര്‍ത്തേണ്ടതെങ്ങനെയാണെന്നും ഭാര്യയും ഭര്‍ത്താവും ആയിരിക്കെ ഏങ്ങനെ പരസ്പര ബഹുമാനത്തോടെ വ്യക്തിയായി കാണാമെന്നും അവര്‍ റെഡ്ഡിറ്റ് സാമൂഹിക മാധ്യമത്തിലെഴുതി. 

വിവാഹത്തിന് പിന്നാലെ തങ്ങളുടെ ബാങ്ക് അക്കൌണ്ടുകള്‍ ജോയന്‍റ് അക്കൌണ്ടുകളാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോതിരത്തിന്‍റെ പണം നല്‍കാനായി 30  കാരനായ തന്‍റെ ഭര്‍ത്താവ് അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചതെന്നാണ് ഭാര്യയുടെ പരാതി. തനിക്ക് സമ്മാനിച്ച മോതിരത്തിന് ജോയന്‍റ് അക്കൌണ്ടില്‍ നിന്നുള്ള പണം എടുത്തത് ശരിയാണോ എന്നായിരുന്നു യുവതി റെഡ്ഡിറ്റിലൂടെ ചോദിച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും യുവതി തുറന്നെഴുതി. മോതിരം ഒരു വിവാഹ ചെലവാണെന്നും അതിനായി ജോയന്‍റ് അക്കൌണ്ടിലെ പണം എടുക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്‍റെ ഭര്‍ത്താവിന്‍റെ വാദമെന്നും ഇതിന് പിന്നാലെ ഭര്‍ത്താവിനെ തനിക്ക് തെറി വിളിക്കേണ്ടിവന്നതായും ഇതിനകം രണ്ട് തവണകളായി വിവാഹ മോതിരത്തിനായി താനും പണം നല്‍കിയെന്നും നിലവിൽ മോതിരത്തിന്‍റെ ഭാഗിക ഉടമയാണ് താനെന്നും യുവതി എഴുതി.

'എടാ മോനെ.. ഇത് പൊളിച്ചൂ'; ലാവെൻഡർ പ്രമേയമാക്കി 75 ദിവസം കൊണ്ട് നിർമ്മിച്ച വിവാഹവേദി വൈറല്‍

AITA for demanding my husband returns my engagement ring to the store because he is making me pay for it through our joint account?
byu/Throwrapaidforring inAITAH

യുഎസ്, ഇസ്രയേലിലേക്കുള്ള ആയുധ വിതരണം നിര്‍ത്തിവച്ചെന്ന് പെന്‍റഗണ്‍

ഇന്നും ആധുനീക സമൂഹങ്ങളില്‍ വിവാഹനിശ്ചയ മോതിരം ഒരു സമ്മാനമാണ്. അതൊരു സാംസ്കാരി പ്രതീക്ഷ മാത്രമാണ്. മോതിരം വാങ്ങാന്‍ പണം ചോദിച്ചിരുന്നെങ്കില്‍ താന്‍ മോതിരം തന്നെ വേണ്ടെന്ന് വച്ചേനെയെന്നും യുവതി കുറിച്ചു. ഒരു ആസ്തിയിൽ നിക്ഷേപിക്കാൻ ദമ്പതിമാര്‍ തീരുമാനിക്കുമ്പോൾ അതിന് പരസ്പര സമ്മതം അത്യാവശ്യമാണെന്നും യുവതി എഴുതി.  സമ്മാനങ്ങള്‍ കൈമാറുന്നതിന് താനെതിരല്ലെന്നും എന്നാല്‍ ആ സമ്മാനത്തിന്‍റെ പണം താനും കൂടി നല്‍കണമെന്ന് ഭര്‍ത്താവ് വാശി പിടിച്ചതിലാണ് തനിക്ക് പ്രശ്നമെന്നും യുവതി എഴുതി. നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കുറിപ്പെഴുതാനെത്തിയത്. പലരും പക്ഷേ, പറഞ്ഞത് ഇരുവരുടെയും ദമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നു. എന്തിനാണ് ഇത്തരമൊരാളെ വിവാഹം കഴിച്ചതെന്ന് പോലും ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍‌  ജോയന്‍റ് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് ആ പണം കൊണ്ട് വാങ്ങിയ വസ്തു ഒരാള്‍ മറ്റേയാള്‍ക്ക് സമ്മാനിച്ചാല്‍ അതെങ്ങനെ സമ്മാനമാകുമെന്നും അത് ഇരുവരുടെയും സ്വത്ത് മാത്രമാണെന്നും കുറിച്ചു. 

'ഏയ് ഓട്ടോ... '; കാലിഫോര്‍ണിയയിലെ തെരുവിലൂടെ ഓടുന്ന ഓട്ടോയുടെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios