മലയാളി താരത്തെ വാങ്ങാന്‍ ആളില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍, രചിന്‍ ചെന്നൈയില്‍

ആര്‍ അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ വെല്ലുവിളി മറികടന്നാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്.

malayali cricketer unsold in ipl auction and ashwin to csk

xജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിച്ച താരമാണ് ദേവ്ദത്ത്. മുമ്പ് രാസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അണ്‍സോള്‍ഡ് ചെയ്യപ്പെട്ട മറ്റൊരു താരം ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമായിരുന്നു വാര്‍ണര്‍.

അതേസമയം, ആര്‍ അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ വെല്ലുവിളി മറികടന്നാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്. അശ്വിന് വേണ്ടി ഇരുവരും മത്സരിച്ച് വിളിച്ച്. എന്നാല്‍ ചെന്നൈ തിരിച്ചെതിക്കുമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു. 9.75 കോടി മുടക്കിയാണ് അശ്വിന്‍ ചെന്നൈയിലെത്തിയത്. രചിന്‍ രവീന്ദ്രയേയും ചെന്നൈ തിരിച്ചുകൊണ്ടുവന്നു. ലേലത്തില്‍ പഞ്ചാബ് കിംഗ്‌സാണ് രവീന്ദ്രയെ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ആര്‍ടിഎം വഴി നാല് കോടി മുടക്കി ന്യൂസിലന്‍ഡ് താരത്തെ ചെന്നൈ തിരിച്ചെത്തിച്ചു. ഡെവോണ്‍ കോണ്‍വെയും ചെന്നൈ നിരയില്‍ തിരിച്ചെത്തി. 6.25 കോടിയാണ് ചെന്നൈ മുടക്കിയത്. പഞ്ചാബ് കിംഗ്‌സ് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രാഹുല്‍ ത്രിപാദിയും ഇത്തവണ ചെന്നൈ നിരയിലാണ്. 3.40 കോടിയാണ് ചെന്നൈ മുടക്കിയത്. 

ബട്‌ലര്‍ക്ക് പിന്നാലെ ചാഹലിനേയും കൈവിട്ട് രാജസ്ഥാന്‍; വന്‍ തുകയ്ക്ക് പഞ്ചാബ് കിംഗ്‌സില്‍

അതേസമയം, ജേക്ക് ഫ്രേസര്‍ മക്ഗുര്‍കിനെ ഡല്‍ഹി കാപിറ്റല്‍സ് തിരിച്ചെടുത്തു. ആര്‍ടിഎം വഴി 9 കോടി മുടക്കിയാണ് ഓസീസ് യുവതാരത്തെ തിരിച്ചെത്തിച്ചത്. ലേലലത്തില്‍ പഞ്ചാബ് കിംഗ്‌സ് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി ആര്‍ടിഎം ഉപയോഗിച്ചു. ഹര്‍ഷല്‍ പട്ടേലിനെ എട്ട് കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡ്ന്‍ മാര്‍ക്കം അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ലഖ്‌നൗവിലെത്തി. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 6.25 കോടിക്ക് പഞ്ചാബ് കിംഗ്‌സിലുമെത്തി.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണെ 8.75 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. ആര്‍സിബി, ചെന്നൈ, പഞ്ചാബ് എന്നിവരെല്ലാം ലിവിംഗ്സ്റ്റണ്‍ വേണ്ടി ശ്രമം നടത്തി. എന്നാല്‍ ആര്‍സിബിയുടെ 8.75 കോടിക്ക് മുന്നില്‍ ചെന്നൈ മുട്ടുമടക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 7.50 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി. ആര്‍സിബിയും ഡല്‍ഹിയും താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios