കണ്ടാൽ അതിമനോഹരം, പക്ഷേ വാങ്ങിയവർ വാങ്ങിയവർ മരണപ്പെട്ടു, 'ശപിക്കപ്പെട്ട ദ്വീപി'ന്‍റെ കഥ...
പിന്നീട് അമേരിക്കൻ വ്യവസായ പ്രമുഖനായ ജെ പോൾ ഗെറ്റിയാണ് ദ്വീപ് വാങ്ങിയത്. അതോടെ ഗെറ്റി കുടുംബം ദുരന്തങ്ങളുടെ ഒരു പരമ്പരയിൽ കുടുങ്ങി, ഇളയ മകൻ 12 വയസ്സുള്ളപ്പോൾ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു, മൂത്ത മകൻ ആത്മഹത്യ ചെയ്തു. ഭാര്യ തലിത മയക്കുമരുന്ന് അമിതമായി കഴിച്ച് മരിച്ചു.
തെക്കുപടിഞ്ഞാറൻ ഇറ്റലിയിലെ നേപ്പിൾസ് ഉൾക്കടലിലാണ് ഗയോള ദ്വീപ് സ്ഥിതി ചെയ്യുന്നത്. ടൈറേനിയൻ കടലിലെ തെളിഞ്ഞ ജലാശയത്തിലെ മനോഹരമായ നിരവധി ദ്വീപുകളിലൊന്നാണ് ഇത്. എന്നാൽ, കാഴ്ചയിൽ മനോഹരമായ ഈ ദ്വീപിന് ഒരു ഇരുണ്ട ചരിത്രമുണ്ട്, അത് അതിന് നൽകിയ പേര് 'ശപിക്കപ്പെട്ട ദ്വീപ്' എന്നാണ്. 1800 -കളുടെ അവസാനത്തിൽ ദ്വീപ് വാങ്ങിയ ലുയിഗി നെഗ്രിയാണ് ദ്വീപിൻ്റെ അറിയപ്പെടുന്ന ആദ്യത്തെ ഉടമ. ദ്വീപിൽ അദ്ദേഹം ഒരു വില്ല പണിതു, അത് ഇപ്പോഴും അവിടെ നിലനിൽക്കുന്നു. എന്നാൽ ദ്വീപ് വാങ്ങിയ ഉടൻ തന്നെ നെഗ്രിയുടെ എല്ലാ സമ്പത്തും നഷ്ടപ്പെട്ട് അദ്ദേഹം പാപ്പരായി.
പിന്നീട് 1911-ൽ, കപ്പൽ ക്യാപ്റ്റൻ ഗാസ്പേർ അൽബെംഗ ഈ ദ്വീപ് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും അധികം വൈകാതെ ഒരു കപ്പൽ അപകടത്തിൽ അദ്ദേഹം മരിച്ചു. ദ്വീപിൻ്റെ അടുത്ത സമ്പന്നനായ ഉടമ 1920 -കളിൽ ദ്വീപ് വാങ്ങിയ ഒരു സ്വിസ്കാരൻ ഹാൻസ് ബ്രോൺ ആയിരുന്നു. താമസിയാതെ അദ്ദേഹത്തെയും മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് അദ്ദേഹത്തിൻ്റെ ഭാര്യ ദ്വീപിൻ്റെ ഉടമയായി. പക്ഷെ, അവരും കടലിൽ മുങ്ങി മരിച്ചു. ദ്വീപിൻ്റെ അടുത്ത ഉടമയായ ഓട്ടോ ഗ്രൺബാക്ക് ദ്വീപിലെ വില്ലയിൽ താമസിക്കുമ്പോൾ ഹൃദയാഘാതം മൂലം മരിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം ഈ ദ്വീപ് ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ മൗറിസ്-യെവ്സ് സാൻഡോസിൻ്റെ ഉടമസ്ഥതയിലായി. 1958 -ൽ സ്വിറ്റ്സർലൻഡിലെ ഒരു മാനസികരോഗാശുപത്രിയിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.
ജർമ്മൻ സ്റ്റീൽ വ്യവസായി ബാരൺ കാൾ പോൾ ലാങ്ഹൈം ആയിരുന്നു ദ്വീപിൻ്റെ അടുത്ത ഉടമ. ദ്വീപ് വാങ്ങി ഏറെ താമസിയാതെ ലാങ്‌ഹൈമിൻ്റെ ബിസിനസ്സ് തകർന്നു. അതോടെ അദ്ദേഹം ദ്വീപ് ഫിയറ്റ് ഓട്ടോമൊബൈൽസിൻ്റെ ഉടമയായ ജിയാനി ആഗ്നെല്ലിക്ക് വിറ്റു. ദ്വീപ് വാങ്ങിയതിന് ശേഷം ആഗ്നെല്ലിക്ക് നിരവധി ദുരന്തങ്ങൾ നേരിടേണ്ടി വന്നുവത്രേ. അദ്ദേഹത്തിൻ്റെ സഹോദരൻ ഉംബർട്ടോ ആഗ്നെല്ലി 1997-ൽ അപൂർവമായ അർബുദം ബാധിച്ച് മരിച്ചു.
പിന്നീട് അമേരിക്കൻ വ്യവസായ പ്രമുഖനായ ജെ പോൾ ഗെറ്റിയാണ് ദ്വീപ് വാങ്ങിയത്. അതോടെ ഗെറ്റി കുടുംബം ദുരന്തങ്ങളുടെ ഒരു പരമ്പരയിൽ കുടുങ്ങി, ഇളയ മകൻ 12 വയസ്സുള്ളപ്പോൾ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു, മൂത്ത മകൻ ആത്മഹത്യ ചെയ്തു. ഭാര്യ തലിത മയക്കുമരുന്ന് അമിതമായി കഴിച്ച് മരിച്ചു. 1973 -ൽ, ഗെറ്റിയുടെ മരുമകനെ ഇറ്റാലിയൻ മാഫിയ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യമായി 2.2 മില്യൺ ഡോളർ ആവശ്യപ്പെട്ടു. മോചനദ്രവ്യം നൽകിയതിനെ തുടർന്നാണ് പതിനാറുകാരനെ പിന്നീട് മോചിപ്പിച്ചത്. ദ്വീപിൻ്റെ അവസാനത്തെ സ്വകാര്യ ഉടമസ്ഥൻ ഇൻഷുറൻസ് കമ്പനി ഉടമയായ ജിയാൻപാസ്‌ക്വേൽ ഗ്രപ്പോൺ ആയിരുന്നു. പാപ്പരായതിനെ തുടർന്ന് ഇദ്ദേഹം ജയിലിലാവുകയും ഭാര്യ വാഹനാപകടത്തിൽ മരിക്കുകയും ചെയ്തു.
1978 -ൽ ഗയോള ദ്വീപ് ഇറ്റാലിയൻ സർക്കാരിൻ്റെ കീഴിലായി. ഗവേഷണത്തിനും പാരിസ്ഥിതിക വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുന്ന 100 ഏക്കർ സമുദ്ര സംരക്ഷണ കേന്ദ്രമായ ഗയോളയിലെ (പാർകോ സോമർസോ ഡി ഗയോള) അണ്ടർവാട്ടർ പാർക്കിന് സമീപമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം