ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ടര മാസത്തേക്ക് 'രാത്രികളില്ല, പകല്‍ മാത്രം'


'മിഡ്‌നൈറ്റ് സൺ' എന്ന് അറിയപ്പെടുന്ന ഈ 'രാത്രിയില്ലാ രാത്രി പ്രതിഭാസം' ഇതിനകം ഫിന്‍ലാന്‍ഡില്‍ ആരംഭിച്ചു കഴിഞ്ഞു.

For Finlanders to have no nights only days for two and a half months

തിനെറ്റാം നൂറ്റാണ്ട് ആകുമ്പോഴേക്ക് ലോകത്തിലെ എല്ലാ വന്‍കരകളിലെയും തദ്ദേശീയരെ അടിമകളാക്കി കോളനി സ്ഥാപിച്ച ബ്രീട്ടീഷ് സാമ്രാജ്യം പിന്നീട് 'സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിന് കാരണം, ഒരു വന്‍കരയില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍ മറ്റേതെങ്കിലും ഒരു വന്‍കരയില്‍ സൂര്യന്‍ ഉദിച്ചിട്ടുണ്ടാകും എന്നത് തന്നെ. എന്നാല്‍ ഫിന്‍ലാന്‍ഡുകാര്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് ഇനി രണ്ട് മാസത്തേക്ക് സൂര്യന്‍ അസ്തമിക്കില്ല. അതായത് ആര്‍ട്ടിക് പ്രദേശത്തിന് സമീപ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഇനി 'അര്‍ദ്ധരാത്രിയും കുട പിടി'ക്കുമെന്ന്. 

'മിഡ്‌നൈറ്റ് സൺ' എന്ന് അറിയപ്പെടുന്ന ഈ 'രാത്രിയില്ലാ രാത്രി പ്രതിഭാസം' ഇതിനകം ഫിന്‍ലാന്‍ഡില്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും ഫിന്‍ലാന്‍ഡിന്‍റെ വടക്കന്‍ ഭാഗത്തെ വിദൂര പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം ആദ്യം ആരംഭിക്കുക. മെയ് 16 മുതൽ, വടക്കൻ ലാപ്‌ലാൻഡിലെ ഉത്‌സ്‌ജോക്കിയിലെയും മറ്റ് പട്ടണങ്ങളിലും സൂര്യപ്രകാശത്താല്‍ കുളിച്ച് നില്‍ക്കുകയാണ്. ഈ പ്രതിഭാസം രണ്ടരമാസത്തോളം നീളും. ഈ പ്രതിഭാസത്തിന് കാരണം സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ അച്ചുതണ്ടിനുള്ള ചെറിയ ചെരിവ് മൂലമാണ്. അതായത് വേനൽക്കാലത്ത്, ഉത്തരധ്രുവം സൂര്യന്‍റെ നേര്‍ക്ക് ചെറുതായി ചെരിയുന്നു. ഇതിനെ തുടര്‍ന്ന് ആർട്ടിക് സർക്കിളിനുള്ളിലെ പ്രദേശങ്ങളിൽ രാവും പകലും സൂര്യപ്രകാശം ഏല്‍ക്കുന്നു. 

പൂച്ചയ്ക്ക് 'ഡോക്ടറേറ്റ്' നൽകി അമേരിക്കൻ യൂണിവേഴ്സിറ്റി

ഫിന്‍ലാന്‍ഡിന്‍റെ വടക്കേ അറ്റത്തുള്ള മുനിസിപ്പാലിറ്റിയായ ഉത്‌സ്‌ജോക്കിയാണ് ഈ പ്രതിഭാസത്തിന്‍റെ കേന്ദ്രം. മെയ് പകുതി മുതല്‍ ജൂലൈ അവസാനം വരെ ഉത്‌സ്‌ജോക്കില്‍ സൂര്യാസ്തമനമോ രാത്രിയോ സൂര്യോദയമോ കാണാന്‍ കഴിയില്ല. പകരം രണ്ടരമാസത്തെക്ക് പകല്‍ മാത്രം. 'രാത്രികളില്ലാത്ത പകലുകളിലാണ്' അടുത്ത രണ്ട് മാസത്തേക്ക് ഈ മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ ജീവിതം. ഫിന്‍ലാന്‍ഡിലെ ലാപ്‌ലാൻഡിന്‍റെ തെക്കുപടിഞ്ഞാറുള്ള കെമി മുതൽ ആർട്ടിക് സർക്കിളിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന വടക്കുകിഴക്ക് കുസാമോ വരെ ഇത്തരത്തില്‍ മിഡ്നൈറ്റ് സൂര്യന്‍റെ പ്രതിഭാസത്തിന് കീഴിലായിരിക്കും. അതേ സമയം തെക്കന്‍ പ്രദേശത്ത് അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ അല്പനേരത്തെക്ക് ഒന്ന് മറയുമെങ്കിലും വടക്കന്‍ പ്രദേശത്ത് എപ്പോഴും ഉദിച്ച് തന്നെ നില്‍ക്കും.

രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

രണ്ടരമാസത്തോളം നീളുന്ന സൂര്യവെളിച്ചം രാജ്യത്തിന്‍റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഫിന്‍ലാന്‍ഡ്. ഈ പ്രതിഭാസം ഫിന്‍ലാന്‍ഡില്‍ മാത്രമല്ല. മറിച്ച്  സ്വീഡൻ, നോർവേ, റഷ്യ, കാനഡ, അലാസ്ക തുടങ്ങിയ ആര്‍ട്ടിക്കുമായി ഏറ്റവും അടുത്ത് കിടക്കുന്ന മറ്റ് പ്രദേശങ്ങളിലും ദൃശ്യമാണ്. നോർവേയിലെ സ്വാൽബാർഡ് ദ്വീപ സമൂഹത്തില്‍ ഏപ്രിൽ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ രാത്രിയില്ലാത്ത രാത്രികളാണ്. റഷ്യയിലെ സൈബീരിയയുടെ വിദൂര പ്രദേശങ്ങളും അർദ്ധരാത്രിയിലും സൂര്യന്‍ ഉദിച്ച് നില്‍ക്കും. 

സ്നാക്സ് കഴിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറിയ പശുക്കള്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios