സങ്കടമാണോ, കരയാൻ തോന്നുന്നുണ്ടോ? ഒറ്റവിളി മതി, ചുള്ളന്മാരായ യുവാക്കൾ പറന്നെത്തും 

കരച്ചിൽ വന്നിരിക്കുകയാണ്, ആരെങ്കിലും അടുത്ത് വേണം, എന്നാൽ പ്രിയപ്പെട്ടവരാരും അടുത്തില്ല താനും. ആ സമയത്താണ് നിങ്ങൾക്ക് പ്രൊഫഷണലായ സുന്ദരന്മാരുടെ സേവനം നേടാനാവുക.

feel to cry hire handsome man for a company rui katsu in japan rlp

കരച്ചിൽ വരാത്ത മനുഷ്യരുണ്ടാവില്ല, സങ്കടം തോന്നാത്ത മനുഷ്യരും. സ്മാർട്ട്ഫോൺ ഒക്കെയുണ്ട്. ഒരു വിളിപ്പുറത്തുണ്ട് ഇന്ന് മനുഷ്യർ. എങ്കിലും ചിലപ്പോൾ സങ്കടം വന്നാൽ, ഒന്ന് കരയണം എന്ന് തോന്നിയാൽ, ചിലപ്പോൾ ആരും ഉണ്ടായി എന്ന് വരില്ല. പക്ഷേ, ജപ്പാനില്‍ സ്ഥിതി ഇതല്ല കെട്ടോ.

ജപ്പാനിൽ നിങ്ങൾക്ക് കുറച്ച് പണം ചെലവഴിച്ചാൽ ആവോളം കരയാൻ ഒരു കൂട്ട് കിട്ടും. അതും മിടുക്കരായ യുവാക്കളാണ് കരച്ചിലിന് കൂട്ടിരിക്കാൻ എത്തുക. കരച്ചിൽ വന്നിരിക്കുകയാണ്, ആരെങ്കിലും അടുത്ത് വേണം, എന്നാൽ പ്രിയപ്പെട്ടവരാരും അടുത്തില്ല താനും എന്ന നിലയില്‍ നിങ്ങൾക്ക് പ്രൊഫഷണലായ 'സുന്ദരന്മാരുടെ' സേവനം നേടാം. പക്ഷേ, സംഗതി 'ഫ്രീ' അല്ല കേട്ടോ. 4500 രൂപയാണ് ഇവരുടെ ഫീസ്. അവരെ വിളിക്കുന്നതിന് മുമ്പ് അവരുടെ പ്രൊഫൈല്‍ ഓണ്‍ലൈനില്‍ പരിശോധിക്കുകയും ചെയ്യാം.

ജപ്പാനിൽ നേരത്തെ തന്നെ 'റൂയി-കാറ്റ്സു' എന്ന കരച്ചിൽ തെറാപ്പി നിലവിലുണ്ട്. സംരംഭകനായ ഹിരോക്കി തെരായ്  ആണ് ഇത് തുടങ്ങിയത്. ആദ്യമൊക്കെ കുറേപ്പേര്‍ ഒരുമിച്ച് കൂടി കരയുകയായിരുന്നു പതിവ്. അതിനായി കരച്ചില്‍ ക്ലബ്ബുകളും ഇവിടെ നിലവിലുണ്ട്. ഇപ്പോള്‍, മിടുക്കരായ പുരുഷന്മാർ സങ്കടമുള്ള സ്ത്രീകളെ കരയാൻ പ്രേരിപ്പിക്കുക, അല്ലെങ്കില്‍ കരഞ്ഞ് ഉള്ളിലെ ദുഖം തീര്‍ക്കാൻ സഹായിക്കുക എന്നതും ഇവിടെ നിലവിലുണ്ടത്രെ. കരയാൻ സഹായിക്കല്‍ മാത്രമല്ല, ആശ്വസിപ്പിക്കുകയും ചെയ്യും ഇവര്‍.

കരയുന്നത് മാനസികസമ്മർദ്ദം കുറക്കാൻ സഹായിക്കും എന്നതിനാലാണ് കരച്ചിൽ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇതിന് എന്തിനാണ് മിടുക്കരായ അല്ലെങ്കില്‍ 'സുന്ദരന്മാരായ' പുരുഷന്മാർ?

ഈ സംശയത്തിനും ഉത്തരമുണ്ട്. കരയാൻ പ്രേരിപ്പിക്കുന്നത് 'സുന്ദരന്മാര്‍' ആണെങ്കില്‍ വേഗം കരച്ചില്‍ വരുമെന്നതാണ് ഇതിന് പിന്നിലെ മനശാസ്ത്രം. 

നമ്മുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന വേദനകളും, പോയകാലത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ ഓര്‍മ്മകളും ഒക്കെ കൂടിയാണ് നമ്മെ എപ്പോഴും സങ്കടം ഉള്ളവരാക്കി തീര്‍ക്കുന്നത്. പലരും ഇതില്‍ നിന്നെല്ലാം ഒളിച്ചോടാൻ ശ്രമിക്കും. എന്നാൽ, അതിന് പകരം എന്താണോ നമ്മെ വേദനിപ്പിക്കുന്നത് അത് തന്നെ ഓർക്കുകയും, അതെക്കുറിച്ച് തുറന്ന് പറയുകയും, അതോർത്ത് ആവശ്യമുള്ളയത്ര കരയുകയും ചെയ്യണമെന്നാണ് 'റൂയി കാറ്റ്സു' പറയുന്നത്. അങ്ങനെ ചെയ്താൽ നമ്മുടെ മനസ്സ് ശാന്തമാവുകയും പിന്നീട് അതേ കാരണത്തെ കുറിച്ചോർത്ത് നാം കരയുന്നത് ഒഴിവാക്കാനാവുകയും ചെയ്യുമെന്നും പറയപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios