Asianet News MalayalamAsianet News Malayalam

രണ്ട് കോടി വിലയുള്ള ലോകത്തിലെ ഏറ്റവും വലിയ പിറ്റ് ബുൾ നായയുടെ വിശേഷങ്ങള്‍ അറിയാമോ?

വിപണിയിൽ രണ്ട് കോടിയോളം രൂപയാണ് ഈ പിറ്റ് ബുളിന്‍റെ ഇപ്പോഴത്തെ വില. പുറകിലെ കാലുകളില്‍ എഴുന്നേറ്റ് നിന്നാല്‍ ഒത്ത ഒരു ആളിന്‍റെ ഉയരത്തിലെത്തും ഇവന്‍.

features of the world's largest pit bull dog worth two crores bkg
Author
First Published Oct 6, 2023, 2:38 PM IST | Last Updated Oct 6, 2023, 2:38 PM IST


നായ്ക്കളോട് മനുഷ്യന് ഒരു പ്രത്യേക ഇഷ്ടമുണ്ട്. തിരിച്ച് നായ്ക്കൾക്ക് അവന്‍റെ യജമാനന്മാരോടും ഈ സ്നേഹമുണ്ട്. വളർത്തുമൃഗങ്ങളിൽ മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്നതും വിധേയത്വം കാണിക്കുന്നതുമായ മൃഗം നായ തന്നെയാണ്. ലാബ്രഡോർ, ബീഗിൾ, ഗോൾഡൻ റിട്രീവർ, പൂഡിൽ, പഗ് എന്നിവയാണ് വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ ഏറ്റവും സാധാരണമായ ഇനങ്ങളിൽ ചിലത്. എന്നാൽ അതേ സമയം തന്നെ അല്പം അപകടകാരികളായ നായ്ക്കളെ വളർത്തുന്നവരും ഉണ്ട്. 'കാവൽ നായ്ക്കൾ' എന്നാണ് ഇവ അറിയപ്പെടുന്നത്. ജർമ്മൻ ഷെപ്പേർഡ്, ഡോബർമാൻ എന്നിവ ഈ ഇനത്തിൽ പെട്ടതാണ്. 

അടുത്തിടെ, വലിപ്പം കൊണ്ടും അക്രമാസക്തമായ സ്വഭാവം കൊണ്ടും വാർത്തകളിൽ ഇടം നേടിയ മറ്റൊരു നായയാണ് പിറ്റ് ബുൾ.  ഇവയ്ക്ക് സ്വതവേ വലിപ്പം കൂടുതലാണെങ്കിലും അവയിൽ തന്നെ ഏറ്റവും വലുപ്പം കൂടിയ നായയ്ക്ക് ആറടി ഉയരവും 80 കിലോ ഭാരവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയിൽ നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മർലോൺ ഗ്രീനൻ എന്ന വ്യക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുൾ തന്‍റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. 'ഹൾക്ക്' എന്നാണ് ഈ പിറ്റ്ബുള്ളിന്‍റെ പേര്.  അതിന്‍റെ ഭാരം ഏകദേശം 80 കിലോഗ്രാം ആണെന്നും പിൻകാലുകളിൽ നിൽക്കുമ്പോൾ അതിന്‍റെ ഉയരം ആറടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്‍റെ പിറ്റ് ബുളിനെ കണ്ട് പലരും ഭയക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 

കൊലപാതക കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പം സബ് ഇൻസ്‌പെക്ടറിന്‍റെ 'സെല്‍ഫി'; പിന്നാലെ സംഭവിച്ചത് !

ജി20 യുടെ രാഷ്ട്രീയവൽക്കരണം 'സ്വന്തം കുഴിതോണ്ടു'മെന്ന് പുടിന്‍

വിപണിയിൽ രണ്ട് കോടിയോളം രൂപയാണ് തന്‍റെ പിറ്റ് ബുളിന്‍റെ ഇപ്പോഴത്തെ വിലയെന്നും അദ്ദേഹം പറയുന്നു രണ്ടു കുട്ടികളുടെ അമ്മയാണ് മർലോണിന്‍റെ ഹൾക്ക്. ഏറെ ആക്രമകാരികൾ ആയതുകൊണ്ട് തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പിറ്റ് ബുൾസിനെ നിരോധിച്ചിട്ടുണ്ട്. യുകെയിൽ ഈ നായകളെ വളർത്തുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ, പലയിടങ്ങളിലേക്കും ഇപ്പോഴും അനധികൃതമായി പിറ്റ് ബുൾസിനെ കയറ്റി അയക്കുന്നുണ്ടെന്നാണ് മർലോൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios