ഇത് വിമാനകമ്പനികൾക്ക് പറ്റുന്ന ചെറിയ അബദ്ധം, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാം, വഴികൾ ഇതാണ്

യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്‍പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല.

How To Find Mistake Airfares And Save Hundreds

യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടോ? യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്‍പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നതിന്  നിരവധി കാരണങ്ങളുണ്ട്. മാനുഷികമായ പിഴവ്, കറന്‍സിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ പിശകുകള്‍, തെറ്റായി കണക്കാക്കിയ വിമാനക്കൂലി, കമ്പ്യൂട്ടര്‍ സിസ്റ്റ്ത്തിലെ പാളിച്ചകള്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇതിന് പുറമേ അന്താരാഷ്ട്ര റൂട്ടുകളില്‍, ചില എയര്‍ലൈനുകള്‍ അവരുടെ വിമാനക്കൂലിയുടെ ഒരു ഘടകമായി ഇന്ധന സര്‍ചാര്‍ജുകള്‍ ഉള്‍പ്പെടുത്തും. സങ്കീര്‍ണ്ണമായ യാത്രാമാര്‍ഗങ്ങളില്‍, നിരക്ക് കണക്കുകൂട്ടലില്‍ ചിലപ്പോഴൊക്കെ അബദ്ധവശാല്‍ സര്‍ചാര്‍ജുകള്‍ ഒഴിവാക്കപ്പെടും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇന്ധന സര്‍ചാര്‍ജുകള്‍ നൂറുകണക്കിന് ഡോളറുകള്‍ ആയിരിക്കുമെന്നതിനാല്‍, ഇന്ധന സര്‍ചാര്‍ജ് ഈടാക്കാത്ത ടിക്കറ്റ് ലഭിച്ചാല്‍ പോക്കറ്റിലാവുക ആയിരക്കണക്കിന് രൂപയായിരിക്കും.

ടിക്കറ്റ് വില നിശ്ചയിക്കുന്നതിലുള്ള എല്ലാ അബദ്ധങ്ങളും എയര്‍ലൈനുകള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ഇത് കണ്ടെത്തി പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ധാരാളമാണ്. പൊതുവേ, ദീര്‍ഘദൂര വിമാനങ്ങളിലാണ് ഇത്തരം ടിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലായുള്ളത്.

തെറ്റായി കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന വിമാന ടിക്കറ്റുകള്‍ എങ്ങനെ കണ്ടെത്താം

1. ഫ്ലൈറ്റുകള്‍ തിരയാന്‍ സ്കൈസ്കാനര്‍, ഗൂഗിള്‍ ഫ്ലൈറ്റുകള്‍  

ഒരേസമയം നിരവധി ഫ്ലൈറ്റുകളിലെ ടിക്കറ്റ് നിരക്കുകള്‍ കാണുന്നതിന് ഉപയോഗിക്കാനാകുന്ന ഒന്നാണ് ഗൂഗിള്‍ ഫ്ളൈറ്റ്സ് എക്സ്പ്ലോര്‍ ഡെസ്റ്റിനേഷന്‍സ് മാപ്പ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും യാത്ര സജ്ജീകരിക്കാനും ഈ ടൂള്‍ സഹായിക്കും . ഏറ്റവും നിരക്ക് കുറഞ്ഞ ഫ്ളൈറ്റുകള്‍ കണ്ടെത്തുന്നതിനും ഇത് വഴി സാധിക്കും.

2. ടിക്കറ്റ് നിരക്ക് അറിയാം നേരത്തെ

കയാക്, ഹോപ്പര്‍ പോലുള്ള  ചില ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ ടിക്കറ്റ് നിരക്ക് അലേര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള റൂട്ടുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്കുകളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള ഒരു  മാര്‍ഗമാണ് ഈ അലേര്‍ട്ടുകള്‍.

3. വാര്‍ത്താക്കുറിപ്പുകള്‍ ലഭ്യമാക്കുക

വിമാന ടിക്കറ്റ് നിരക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ധാരാളം സൈറ്റുകളുണ്ട്, അത് വിലകുറഞ്ഞ ഫ്ലൈറ്റുകള്‍ കണ്ടെത്തുന്നതിനുള്ള മികച്ച ഒരു മാര്‍ഗമാണ് . ദി ഫ്ലൈറ്റ് ഡീല്‍, ഫെയര്‍ ഡീല്‍ അലേര്‍ട്ട് എന്നിവ പോലുള്ള ചില സൈറ്റുകള്‍ ഇതിലുള്‍പ്പെടുന്നു. ഇവ നല്‍കുന്ന വാര്‍ത്താക്കുറിപ്പുകളുടെ വരിക്കാരായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios