95,000 രൂപയ്‍ക്ക് നാല് പശു, വമ്പൻ ഓഫർ, കർഷകന് പോയത് 22,000 രൂപ

95,000 രൂപയ്ക്ക് നാല് പശുക്കൾ വിൽപനയ്ക്ക് എന്ന ഓൺലൈൻ പരസ്യമാണ് സുഖ്ബീർ എന്ന കർഷകനെ പറ്റിച്ചത്. മാർക്കറ്റിൽ ഒരുലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വരും എന്ന് തോന്നിയ കർഷകൻ ഓൺലൈനിൽ പശുവിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

farmer try to buy cows in less price lost 22000 in online scam rlp

ഓൺലൈനിലൂടെയുള്ള പണം തട്ടിപ്പുകൾക്ക് ഇന്ന് കയ്യും കണക്കുമില്ല. ദിവസേന അനവധിപ്പേരാണ് തട്ടിപ്പുകാരുടെ വലയിൽ വീണുപോകുന്നത്. സമാനമായി ​ഗു​രു​ഗ്രാമിൽ നിന്നുള്ള 50 വയസായ ഒരു കർഷകന് നഷ്ടപ്പെട്ടത് 22,000 രൂപയാണ്. 

ഗുരുഗ്രാമിലെ പന്തളയിൽ നിന്നുള്ള 50 -കാരനായ ക്ഷീരകർഷകനാണ് കുറഞ്ഞ വിലയിൽ പശുക്കളെ വാങ്ങാനുള്ള ശ്രമത്തിനിടെ സൈബർ തട്ടിപ്പുകാരുടെ ഇരയായത്. ജനുവരി 19, 20 തീയതികളിൽ നാല് ഗഡുക്കളായി 22,000 രൂപയാണ് അദ്ദേഹത്തിൽ നിന്നും തട്ടിപ്പുകാർ പറ്റിച്ചത്. 95,000 രൂപയ്ക്ക് നാല് പശുക്കൾ വിൽപനയ്ക്ക് എന്ന ഓൺലൈൻ പരസ്യമാണ് സുഖ്ബീർ എന്ന കർഷകനെ പറ്റിച്ചത്. മാർക്കറ്റിൽ ഒരുലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വരും എന്ന് തോന്നിയ കർഷകൻ ഓൺലൈനിൽ പശുവിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. 

സുഖ്ബീറിൻ്റെ 30 വയസ്സുള്ള മകൻ പർവീൺ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ, അച്ഛന്‍ തൻ്റെ ഫോണിൽ യുട്യൂബിൽ വീഡിയോകൾ കാണുകയായിരുന്നു. അതിനിടയിലാണ് പരസ്യത്തിൽ നിന്നോ മറ്റോ ഒരു നമ്പർ കിട്ടിയത്. അച്ഛൻ അവരുമായി ബന്ധപ്പെട്ടു. അവർ‌ അച്ഛന് പശുക്കളുടെ ചിത്രങ്ങൾ അയച്ച് കൊടുക്കുകയും ഏതാണ് വേണ്ടത് എന്നുവച്ചാൽ‌ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. ഒരു പശുവിന് 35000 രൂപയാണ് എന്നാൽ 95000 രൂപയ്ക്ക് നാല് പശുവിനെ തരാം എന്നും തട്ടിപ്പുകാർ പറഞ്ഞു. 

അങ്ങനെ, കർഷകൻ രണ്ട് ദിവസത്തിനുള്ളിൽ നാല് തവണയായി 22000 രൂപ ഇവർക്ക് നൽകുകയായിരുന്നു. എന്നാൽ, പിന്നീട് സംഘത്തിന്റെ ഒരു വിവരവും ഇല്ലാതെയായി. അതോടെയാണ് പറ്റിക്കപ്പെട്ടു എന്ന് കർഷകന് മനസിലാവുന്നത്. പിന്നാലെ, അയാൾ ഇവർക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. ഐപിസി 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios