പക്ഷികളിലെ കി‍ഡ്നാപ്പർ, ഇരയെ ത‌ട്ടിക്കൊണ്ടുപോയി തൂവല്‍ പറിച്ച് തടവിലാക്കും ഭീകരൻ

ഇരയെ ജീവനോടെ പിടികൂടി തടവിലാക്കുന്നതാണ് ഇവയുടെ രീതി. വെറുതെയങ്ങ് തടവിലാക്കുകയല്ല, ഇരകളാകുന്ന ചെറുപക്ഷികളുടെ ശരീരത്തിലെ രോമം മുഴുവൻ പറിച്ചു കളഞ്ഞ് പിന്നീട് അവയെ പാറവിള്ളലുകളിലോ ആഴത്തിലുള്ള ദ്വാരങ്ങളിലോ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യും.

Eleonoras falcon catching prey alive and stuffing them in rocks rlp

മനുഷ്യർക്കിടയിൽ മാത്രമല്ല, പക്ഷികൾക്കിടയിലുമുണ്ട് വിചിത്രമായ ചില സ്വഭാവക്കാർ. അക്കൂട്ടത്തിൽ ഏറെ ഭീകര സ്വഭാവമുള്ള ഒരു പക്ഷിയാണ് എലനോറാസ് ഫാൽക്കൻ. പക്ഷികൾക്കിടയിലെ കിഡ്നാപ്പർ എന്ന് വേണമെങ്കിൽ നമുക്കിതിനെ വിളിക്കാം. 

കാരണം ഇവയുടെ വേട്ടയാടൽ രീതി ഭീകരരായ കിഡ്നാപ്പർമാരെ അനുസ്മരിപ്പിക്കും  വിധമാണ്. ഇരയെ ജീവനോടെ പിടികൂടി തടവിലാക്കുന്നതാണ് ഇവയുടെ രീതി. വെറുതെയങ്ങ് തടവിലാക്കുകയല്ല, ഇരകളാകുന്ന ചെറുപക്ഷികളുടെ ശരീരത്തിലെ രോമം മുഴുവൻ പറിച്ചു കളഞ്ഞ് പിന്നീട് അവയെ പാറവിള്ളലുകളിലോ ആഴത്തിലുള്ള ദ്വാരങ്ങളിലോ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യും. ഇരകൾ പറന്ന് രക്ഷപ്പെടാതിരിക്കാനാണ് അവയുടെ ശരീരത്തിലെ തൂവലുകൾ മുഴുവൻ പറിച്ചു കളയുന്നത്.

വിചിത്രമെന്നു പറയട്ടെ, എലനോറാസ് ഫാൽക്കണിലെ ഒരു വിഭാ​ഗം മാത്രമേ ഈ അസാധാരണമായ തട്ടികൊണ്ടുപോകൽ സ്വഭാവക്കാരായൊള്ളൂ. എലനോറാസ് ഫാൽക്കണുകളിലെ മോഗഡോർ എന്ന പ്രത്യേകയിനം പക്ഷികളാണ് ഈ ‘കിഡ്നാപ്പർ‌മാർ.’
 
2015 -ൽ  മൊറോക്കോയുടെ പടിഞ്ഞാറൻ തീരത്ത് മൊഗഡോർ ദ്വീപസമൂഹത്തിൽ ജീവിവർഗങ്ങളുടെ സെൻസസ് നടത്തിയ പക്ഷിശാസ്ത്രജ്ഞർ ആണ് ഈ വേട്ടയാടൽ രീതിയെ കുറിച്ച് ആദ്യമായി വിവരിച്ചത്. പക്ഷികളെ തടവിലാക്കുന്നതിലൂടെ, ഇവയ്ക്ക് ഇരയെ എത്ര കാലം വേണമെങ്കിലും തങ്ങളുടെ ഭക്ഷണ സ്രോതസ്സായി നിർത്താൻ കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്. സോങ്‌ബേഡുകൾ എന്ന കിളികളാണ് ഇവയുടെ പ്രധാന ഇരകൾ. സ്വിഫ്റ്റ്‌സ്, ഹൂപോസ്, വേഡേഴ്‌സ് എന്നയിനം പക്ഷികളെയും ഇവ ഇങ്ങനെ പിടികൂടി സൂക്ഷിക്കാറുണ്ട്. 

ഇരകളെയൊന്നും കിട്ടാതെ വരുമ്പോൾ ഭക്ഷിക്കാനാണ് ഇവ ഇരകളെ ഇത്തരത്തിൽ തടവിലാക്കി സൂക്ഷിക്കുന്നത്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. മെഡിറ്ററേനിയൻ തീരത്തും ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തും പ്രജനനം നടത്തുന്ന ഇവ ശരത്കാലത്ത് ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലെത്തും.

Latest Videos
Follow Us:
Download App:
  • android
  • ios