കോടീശ്വരനായ ഭർത്താവിന്റെ അഞ്ച് കല്പനകൾ; ആ നിയമങ്ങളനുസരിച്ച് ജീവിക്കാനിഷ്ടമാണെന്ന് യുവതി

തന്റെ ഭർത്താവും കോടീശ്വരനുമായ തോമസിന് താൻ ഭക്ഷണമുണ്ടാക്കുന്നതോ, വീട് വൃത്തിയാക്കുന്നതോ ഇഷ്ടമല്ല. അത് ചെയ്യരുത് എന്നതാണ് ആദ്യത്തെ നിയമം.

Dubai millionaires wife Sofia Kralow shares husbands rule for happy marriage life rlp

ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുകയും അതിൽ നിരന്തരം അഭിമാനിക്കുകയും ചെയ്യുന്ന യുവതിയാണ് സോഫിയ ക്രാലോവ്. തന്റെ ആഡംബരജീവിതം എങ്ങനെയൊക്കെയാണ് താൻ‌ ജീവിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിക്കാനും വളരെയധികം താല്പര്യമാണ് അവൾക്ക്. അതിനാൽ തന്നെ അവളുടെ പോസ്റ്റുകൾക്കൊക്കെ വലിയ റീച്ചും കിട്ടാറുണ്ട്. 

ഇപ്പോൾ സോഫിയ ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. അതിൽ സോഫിയ പറയുന്നത് കോടീശ്വരനായ തന്റെ ഭർത്താവ് തനിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന നിയമങ്ങളെ കുറിച്ചാണ്. ചില സമയത്ത് ചില നിയമങ്ങളൊക്കെ അനുസരിച്ച് ജീവിക്കുന്നത് താൻ ഇഷ്ടപ്പെടുന്നു എന്നാണ് അവൾ പറയുന്നത്. 

തന്റെ ഭർത്താവും കോടീശ്വരനുമായ തോമസിന് താൻ ഭക്ഷണമുണ്ടാക്കുന്നതോ, വീട് വൃത്തിയാക്കുന്നതോ ഇഷ്ടമല്ല. അത് ചെയ്യരുത് എന്നതാണ് ആദ്യത്തെ നിയമം. വാഹനം തനിച്ച് ഡ്രൈവ് ചെയ്യരുത്. എപ്പോഴും ഡ്രൈവർ വേണം വാഹനം ഡ്രൈവ് ചെയ്യാൻ എന്നതാണ് അടുത്ത നിയമം. ഇനി അഥവാ ഒരു പ്രൊഫഷണൽ‌ ഡ്രൈവറെ പെട്ടെന്ന് കിട്ടിയില്ലെങ്കിൽ തോമസ് തന്നെ വാഹനം ഓടിക്കും. എന്നാലും സോഫിയ ഓടിക്കരുത്. അടുത്തതായി സോഫിയയുടെ മേക്കപ്പ് പ്രൊഫഷണലായിട്ടുള്ള മേക്കപ്പ് ആർട്ടിസ്റ്റുകളെ കൊണ്ടുതന്നെ ചെയ്യിക്കണം. അതുപോലെ തോമസിന്റെ ക്രെഡിറ്റ് കാർഡ് വേണം അവൾ ഉപയോ​ഗിക്കാൻ. ഇത്രയൊക്കെയാണ് തോമസ് സോഫിയയ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന നിയമങ്ങൾ. 

ഇതിലൊരു കുഴപ്പവുമില്ല, ഭാ​ഗ്യവതി എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. ഇതിന് മുമ്പും സോഫിയയുടെ പല വീഡിയോകളും വൈറലായിട്ടുണ്ട്. "മില്യൺ ഡോളർ പെർഫ്യൂം സാമ്രാജ്യത്തിൻ്റെ ഉടമയായ ബിസിനസുകാരിയും വനിതാ കോച്ചും" എന്നാണ് സോഫിയ സ്വയം പരിചയപ്പെടുത്തുന്നത്. അതേസമയം അവളുടെ ഭർത്താവ് തോമസ് ഒരു ധനിക വ്യാപാരിയും ഹെഡ്ജ് ഫണ്ട് മാനേജരുമാണ് എന്നും പറയുന്നു.

വായിക്കാം: ഒരു ഷവർമ്മയും രണ്ട് സിങ്കർ ബർ​ഗറും ചേർന്നാൽ പ്രണയമാകുമോ? ഒരു പാകിസ്ഥാനി വൈറൽ പ്രേമകഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios