മദ്യപിച്ച് ലക്കുകെട്ട് സ്കൂളിലെത്തിയ അധ്യാപകന്‍ ചെയ്തത് കണ്ടോ? പൊലീസ് സ്റ്റേഷനിലെത്തിച്ച് കലികയറിയ നാട്ടുകാര്‍

മക്കൾ സ്കൂളിൽ പോയതുപോലെ തന്നെ മടങ്ങി വന്നത് കണ്ട രക്ഷിതാക്കൾ അവരോട് കാര്യം തിരക്കി. അപ്പോഴാണ് അധ്യാപകൻ തങ്ങളോട് വീട്ടിൽ പോയ്ക്കൊള്ളാൻ പറഞ്ഞ കാര്യം വിദ്യാർത്ഥികൾ തങ്ങളുടെ രക്ഷിതാക്കളോട് പറയുന്നത്.

drunk teacher announces holiday and asked students go home in bihar rlp

ബിഹാറിൽ മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു, വിദ്യാർത്ഥികളോട് വീട്ടിൽ പൊയ്ക്കോളാനും പറഞ്ഞു. പ്രകോപിതരായ നാട്ടുകാർ ഇയാളെ കെട്ടിയിടുകയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്യും എന്ന് ഉറപ്പും വരുത്തി. 

റോഹ്താസ് ജില്ലയിലെ നൗഹട്ട ഏരിയയിലെ മിഡിൽ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നതത്രെ. രവിശങ്കർ ഭാരതി എന്ന അധ്യാപകനാണ് മദ്യപിച്ച് സ്കൂളിലെത്തിയത്. നാല് അധ്യാപകരും 185 വിദ്യാർത്ഥികളുമാണ് സ്കൂളിൽ ഉള്ളത്. രവിശങ്കറാണ് അധ്യാപകരിൽ ആദ്യം അന്ന് സ്കൂളിലെത്തിയത്. പിന്നാലെ വിദ്യാർത്ഥികളോട് ഇന്ന് സ്കൂളില്ല എന്നും എല്ലാവരും വീട്ടിൽ പോയ്ക്കോ എന്നും ഇയാൾ പറയുകയായിരുന്നത്രെ. 

മക്കൾ സ്കൂളിൽ പോയതുപോലെ തന്നെ മടങ്ങി വന്നത് കണ്ട രക്ഷിതാക്കൾ അവരോട് കാര്യം തിരക്കി. അപ്പോഴാണ് അധ്യാപകൻ തങ്ങളോട് വീട്ടിൽ പോയ്ക്കൊള്ളാൻ പറഞ്ഞ കാര്യം വിദ്യാർത്ഥികൾ തങ്ങളുടെ രക്ഷിതാക്കളോട് പറയുന്നത്. ഇത് കേട്ട് ദേഷ്യം വന്ന മാതാപിതാക്കൾ സ്കൂളിലെത്തി. അധ്യാപകനെ കുടിച്ച രീതിയിൽ കാണുകയും ഇയാളെ കെട്ടിയിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നീട്, ഇയാളെ കോടതിയിൽ ഹാജരാക്കി. പിഴയൊടുക്കിയ ശേഷം പോകാൻ അനുവദിക്കുകയായിരുന്നു. 

“പൊലീസ് സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ അധ്യാപകൻ മദ്യപിച്ചിരുന്നു. ഞങ്ങൾ അയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പിഴയടച്ചതിന് ശേഷമാണ് കോടതി ഇയാളെ വിട്ടയച്ചത്“ എന്ന് നൗഹട്ട എസ്എച്ച്ഒ ഖ്യാമുദ്ദീൻ വെള്ളിയാഴ്ച പറഞ്ഞു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) സച്ചിദാനന്ദ് സാഹ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ഇത് വളരെ ഗുരുതരമായ സംഭവമാണ് എന്നാണത്രെ അദ്ദേഹം പറഞ്ഞത്.

(ചിത്രം പ്രതീകാത്മകം)


 

Latest Videos
Follow Us:
Download App:
  • android
  • ios