മൊത്തം ദുരൂഹത, ശാപം പിടിച്ച പെയിന്റിം​ഗ്? വാങ്ങുന്നവരെല്ലാം തിരികെയേൽപ്പിച്ചു, ഒടുവിൽ...

68 വയസുകാരിയായ ജെയ്‍ൻ വളരെ വിചിത്രമായ രീതിയിലാണ് പെയിന്റിം​ഗിനോട് ആകർഷിക്കപ്പെട്ടത് എന്ന് സോയി പറയുന്നു. പെയിന്റിംഗ് വീട്ടിലേക്ക് കൊണ്ടുവന്നത് സോയിയുടെ കുടുംബത്തിൽ വിവിധ കുഴപ്പങ്ങൾ സൃഷ്ടിച്ചുവത്രെ.

cursed mysterious painting portrait of a little girl rlp

ഡിസ്കൗണ്ടോടെ ഷോപ്പിം​ഗ് നടത്താൻ എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ യുകെയിൽ നിന്നുമുള്ള സോ എലിയറ്റ്-ബ്രൗൺ എന്ന സ്ത്രീക്ക് ഷോപ്പിം​ഗിനിടെ ഇഷ്ടപ്പെട്ടത് ഒരു പെയിന്റിം​ഗാണ്. ഒരു ചാരിറ്റി സ്റ്റോറിൽ നിന്നുമാണ് ചുവന്ന വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ മനോഹരവും അതേ സമയം നി​ഗൂഢവുമായ ഒരു പെയിന്റിം​ഗ് അവരുടെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ, പിന്നീട് അത് തനിക്ക് അങ്ങേയറ്റം ഭയപ്പെടുത്തുന്ന അനുഭവമായി മാറും എന്ന് അവർക്ക് അറിയില്ലായിരുന്നു. 

ഈസ്റ്റ് സസെക്സിലെ സെന്റ് ലിയോനാർഡ്സ്-ഓൺ-സീയിലുള്ള ഹേസ്റ്റിംഗ്സ് അഡ്വൈസ് റെപ്രസന്റേഷൻ സെന്റർ (HARC) ഷോപ്പിലാണ് ഷോപ്പിം​ഗിനിടെ, സോയ് ഏകദേശം 2000 രൂപ വിലയുള്ള പെയിന്റിം​ഗ് കണ്ടത്. പെയിന്റിം​ഗ് വളരെ അധികം ഇഷ്ടപ്പെട്ട സോയി അത് വാങ്ങാൻ തന്നെ തീരുമാനിച്ചു. എന്നാൽ, പെയിന്റിം​ഗ് വേണം എന്ന് പറഞ്ഞ സോയിയോട് അത് വാങ്ങണ്ട, കാരണം നേരത്തെ രണ്ടുതവണ വാങ്ങിക്കൊണ്ടുപോയ അത് കടയിലേക്ക് തന്നെ തിരികെ എത്തിയതാണ് എന്ന് കാഷ്യർ മുന്നറിയിപ്പ് നൽകി. അത് കൊണ്ടുപോയവർക്ക് ദുരൂഹമായ ചില അനുഭവങ്ങളുണ്ടായി എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, സോയി അമ്മ ജെയ്‌നിന്റെ നിർബന്ധത്തിന് വഴങ്ങി ആ പെയിന്റിം​ഗ് വാങ്ങി. 

68 വയസുകാരിയായ ജെയ്‍ൻ വളരെ വിചിത്രമായ രീതിയിലാണ് പെയിന്റിം​ഗിനോട് ആകർഷിക്കപ്പെട്ടത് എന്ന് സോയി പറയുന്നു. പെയിന്റിംഗ് വീട്ടിലേക്ക് കൊണ്ടുവന്നത് സോയിയുടെ കുടുംബത്തിൽ വിവിധ കുഴപ്പങ്ങൾ സൃഷ്ടിച്ചുവത്രെ. അവരുടെ നായ സില്ല പെയിന്റിം​ഗിൽ നോക്കി മുരളുകയും കുരയ്ക്കുകയും ചെയ്തു‍. അതുപോലെ അതിന്റെ അടുത്ത് പോകാൻ അത് ഒരു തരത്തിലും തയ്യാറായില്ല. സോയുടെ അമ്മ ജെയ്‌നിക്ക് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായി. 

എന്നാൽ, ഒരു തരത്തിലും ജെയ്ൻ ആ പെയിന്റിം​ഗ് ഉപേക്ഷിക്കാൻ തയ്യാറായില്ല. മാത്രമല്ല, ഏതുനേരവും അത് നോക്കിയിരിക്കാനും അതിനെ തുടച്ച് വൃത്തിയാക്കാനും മറ്റും തുടങ്ങി. കാര്യം ചോദിക്കുമ്പോൾ പെയിന്റിം​ഗിലെ പെൺകുട്ടി വിഷമത്തിലാണ് താനവളെ സന്തോഷിപ്പിക്കാൻ നോക്കുകയാണ് എന്നാണ് ജെയ്നിന്റെ മറുപടി. അതേസമയം, ഈ എല്ലാ സംഭവങ്ങൾക്കും കാരണം ആ പെയിന്റിം​ഗ് ആണെന്നാണ് സോയി വിശ്വസിക്കുന്നത്. 

ഒരു ദിവസം ഭർത്താവിനോടൊപ്പം വീട്ടിൽ ഇരിക്കവെ കറുത്തിരുണ്ട ഒരു രൂപം ഓടിപ്പോകുന്നതായി കണ്ടുവെന്നും സോയി പറഞ്ഞു. അതോടെ ആ പെയിന്റിം​ഗ് സോയി അത് വാങ്ങിയ അതേ കടയിൽ തന്നെ തിരികെ ഏൽപ്പിക്കാൻ പോയി. ആ സമയത്താണ് അവളുടെ കാറിൽ ഒരു സ്ക്രാച്ച് കണ്ടത്. അതോടെ ശരിക്കും അതൊരു ശാപം പിടിച്ച പെയിന്റിം​ഗ് ആണെന്ന് സോയി ഉറച്ച് വിശ്വസിച്ച് തുടങ്ങി. എന്നാൽ, അവൾ ശാപം പിടിച്ച ആ പെയിന്റിം​ഗ് ഉപേക്ഷിക്കാൻ തയ്യാറായില്ല. പകരം, അതിന് ശാപമോക്ഷം നേടിക്കൊടുക്കാൻ ഒരു പ്രൊഫഷണലായ ആളെയും തപ്പി നടക്കുകയാണത്രെ. 

Latest Videos
Follow Us:
Download App:
  • android
  • ios