പാവ് ഭാജിക്ക് പണമില്ല, പകരം നല്‍കിയത് അടുത്ത കൌണ്ടറിലെ ഫിറ്റായ ചേട്ടന്‍റെ ഐഫോണ്‍, തിരികെ കിട്ടാന്‍ പെട്ടപാട്
വെറും ഒരു പ്ലേറ്റ് പാവ് ഭാജിക്കായി ഒരു ഐഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അറിഞ്ഞ് ചിരിച്ചു.
പാര്‍ട്ടി വൈബിന് ഇന്ത്യയിലെമ്പാട് നിന്നും ആളുകളെത്തുന്ന സ്ഥലമാണ് ഗോവ. വിശാലവും സുന്ദരവും ശാന്തവുമായ ഗോവന്‍ ബീച്ചുകള്‍ ആഘോഷങ്ങളെ അതിന്‍റ മൂര്‍ദ്ധന്യത്തിലെത്തിക്കുന്നു. പാട്ടും പാര്‍ട്ടിയും മറ്റ് ആഘോഷങ്ങളുമെല്ലാം കഴിഞ്ഞ് ഒടുവില്‍ വീട്ടിലേക്ക് മടങ്ങാനായി നോക്കുന്നതിനിടെ വിലപ്പെട്ട എന്തെങ്കിലും നഷ്ടപ്പെട്ടെന്ന് അറിഞ്ഞാല്‍... അതുവരെയുള്ള ആവേശവും ആഘോഷവും നിമിഷ നേരം കൊണ്ട് ഇല്ലാതാവും പിന്നെ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ആധിയായി. എവിടെ എങ്ങനെ പോയെന്ന അന്വേഷണമായി. കേസായി കൂട്ടമായി... പാര്‍ട്ടി വൈബ് ഒരു തലവേദനയായി മാറുന്നു.
ഗോവയില്‍ വച്ച് സമാനമായ ഒരു അനുഭവം തനിക്ക് ഉണ്ടായെന്ന് ഒരു യുവാവ് വെളിപ്പെടുത്തയപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് മോഷ്ടാവിന്‍റെ ഉദ്ദേശമറിഞ്ഞപ്പോഴാണ്. വെറും ഒരു പ്ലേറ്റ് പാവ് ഭാജിക്ക് ! മോഷ്ടിച്ചതാകട്ടെ 60,000 ത്തോളം രൂപ വിലയുള്ള ഐഫോണ്‍ ! bedardi raja എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവാണ് തന്‍റെ ഗോവന്‍ യാത്രാനുഭവം വിവരിച്ച് സാമൂഹിക മാധ്യമത്തില്‍ എഴുതിയത്.
'ശേ... ഇങ്ങനെ കരയാതെ....'; വടാ പാവ് പെണ്‍കുട്ടിയുടെ കരച്ചില്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി
'ഗോവയില്‍ വച്ച് മദ്യപിച്ച ഒരാള്‍ തന്‍റെ ഐഫോണ്‍ മോഷ്ടിച്ചെന്ന് രാജ എഴുതുന്നു. ഈ സമയം താനും മദ്യപിച്ചിരുന്നു. നന്നായി മദ്യപിച്ച അയാള്‍ക്ക് വിശന്നപ്പോള്‍ ചെറിയൊരു കടയില്‍ നിന്നും പാവ് ഭാജി കഴിക്കണമെന്ന് ആഗ്രഹമുണ്ടായി. പക്ഷേ, കൈയില്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ അയാള്‍ എന്‍റെ ചുവന്ന ഐഫോണ്‍ മോഷ്ടിച്ച് പാവ് കടയില്‍ കൊടുത്തെന്നും യുവാവ് എഴുതി. ആ കഥ എന്തായി എന്ന് മറ്റൊരാള്‍ ചോദിക്കപ്പോള്‍ യുവാവ് വീണ്ടും എഴുതി.
ചിലത് പച്ച നിറത്തില്‍; വീടിന്‍റെ തറയ്ക്ക് കുഴിയെടുത്തപ്പോൾ 1,500 ഓളം മനുഷ്യാസ്ഥി കൂടങ്ങൾ കണ്ടെത്തി
കടക്കാരന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തു. ഏതാണ്ട് 36 മണിക്കൂറിന് ശേഷം വിളിച്ചപ്പോള്‍ അയാള്‍ ഫോണ്‍ എടുത്തു. അയാളുടെ വീട് ഗോവന്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരെ ഒരു ഉള്‍പ്രദേശത്തായിരുന്നു. അവിടെ വരെ പോയി ഫോണ്‍ കൈപറ്റേണ്ടിവന്നുവെന്നും യുവാവ് എഴുതി. വെറും ഒരു പ്ലേറ്റ് പാവ് ഭാജിക്കായി ഒരു ഐഫോണ്‍ മോഷ്ടിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അറിഞ്ഞ് ചിരിച്ചു. ചിലര്‍ കഥ വളരെ നന്നായിരുന്നെന്ന് എഴുതി. മറ്റ് ചിലര്‍ കൊച്ച് മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാനൊരു കഥയായി എന്നായിരുന്നു എഴുതിയത്. പാവ് ഭാജിക്കടക്കാരന്‍ നല്ലൊരാളാണെന്ന് മറ്റൊരു വായനക്കാരനെഴുതി.