എങ്ങും തീ, കത്തിയമരുന്ന വീട്, അച്ഛനെയും മുത്തശ്ശിയേയും രക്ഷിക്കാൻ കുട്ടി കയറിയിറങ്ങിയത് 4 തവണ
കിടപ്പുമുറിയിൽ നിന്ന് പിതാവ് സഹായത്തിനായി വിളിച്ചപ്പോഴാണ് താൻ ഉണർന്നത് എന്നാണ് ബാലൻ പറയുന്നത്. ഈ സമയം തീ വീടിനുള്ളിൽ എങ്ങും ആളിപ്പടർന്നു തുടങ്ങിയിരുന്നു. അച്ഛനരികിൽ എത്തിയപ്പോൾ അദ്ദേഹം അർദ്ധബോധാവസ്ഥയിലും അനങ്ങാൻ വയ്യാതെയും കിടക്കുകയായിരുന്നു.
അർദ്ധബോധാവസ്ഥയിലായ അച്ഛനെയും ഭയന്നുപോയ മുത്തശ്ശിയെയും രക്ഷിക്കാൻ കത്തിയമരുന്ന വീട്ടിനുള്ളിലേക്ക് നാലുതവണയാണ് ആ ചൈനീസ് ബാലൻ കയറിയിറങ്ങിയത്. അവനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണിപ്പോൾ ആളുകൾ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള യാങ്‌യാങ് എന്ന ബാലനാണ് തന്റെ കുടുംബാംഗങ്ങളെ രക്ഷിക്കാനായി ഈ സാഹസത്തിന് മുതിർന്നത്. ജനുവരി 21-ന് പുലർച്ചെയാണ് ഇവരുടെ വീടിന് തീ പിടിച്ചത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാലൻ പൊലീസിൽ വിവരമറിയച്ചു. പൊലീസ് എത്താൻ വൈകുമോ എന്നുള്ള ഭയത്താലാണ് തന്റെ കുടുംബാംഗങ്ങളെ രക്ഷിക്കാൻ പിന്നീട് നാല് തവണ അവൻ വീടിനുള്ളിലേക്ക് കയറിയത്. ഈ സമയം കുട്ടിയുടെ അച്ഛൻ അർദ്ധബോധാവസ്ഥയിൽ വീടിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. തീ ഉയർന്നപ്പോൾ പരിഭ്രാന്തയായതിനെ തുടർന്ന് അവന്റെ മുത്തശ്ശിക്കും പുറത്ത് കടക്കാൻ കഴിഞ്ഞിരുന്നില്ല.
രക്ഷാപ്രവർത്തനത്തിന് ശേഷം ബാലൻ കുടുംബാംഗങ്ങളോടൊപ്പം ഇരിക്കുന്ന ഒരു വീഡിയോ ചൈനീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിൽ, നീ തീയെ ഭയപ്പെട്ടിരുന്നില്ലേ എന്ന ചോദ്യത്തിന് ബാലൻ ഇല്ല എന്ന് മറുപടി പറയുന്നതും കാണാം. സമീപത്തായി അവന്റെ മുത്തശ്ശി കരഞ്ഞുകൊണ്ടിരിക്കുന്നതും വീഡിയോയിൽ ഉണ്ട്.
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. എന്നാൽ, കിടപ്പുമുറിയിൽ നിന്ന് പിതാവ് സഹായത്തിനായി വിളിച്ചപ്പോഴാണ് താൻ ഉണർന്നത് എന്നാണ് ബാലൻ പറയുന്നത്. ഈ സമയം തീ വീടിനുള്ളിൽ എങ്ങും ആളിപ്പടർന്നു തുടങ്ങിയിരുന്നു. അച്ഛനരികിൽ എത്തിയപ്പോൾ അദ്ദേഹം അർദ്ധബോധാവസ്ഥയിലും അനങ്ങാൻ വയ്യാതെയും കിടക്കുകയായിരുന്നു എന്നും യാങ് പറയുന്നു. തുടർന്ന് മുത്തശ്ശിയെ വിളിച്ചുണർത്തി അവരുടെ സഹായത്തോടെ അച്ഛനെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നുവത്രേ.
തുടർന്ന് അവൻ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. എന്നാൽ, അവർ എത്താൻ വൈകിയതോടെ യാങ് വീണ്ടും വീടിനുള്ളിൽ പ്രവേശിച്ച് ആദ്യം മുത്തശ്ശിയേയും പിന്നീട് നിലത്ത് കിടത്തി വലിച്ച് അച്ഛനെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം