'പിള്ളേരേ... കാണ് +2 മാർക്ക് ലിസ്റ്റ്, മാർക്കല്ല എല്ലാറ്റിന്‍റെയും അവസാനം'; യൂട്യൂബറുടെ വൈറൽ മാർക്ക് ലിസ്റ്റ്


'എന്‍റെ മാർക്ക് എന്‍റെ കഴിവിന്‍റെ യഥാർത്ഥ പ്രതിഫലനമായിരുന്നെങ്കിൽ, ഞാൻ എവിടെയും എത്തില്ല.' മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. 

Check out YouTuber s viral mark list and he says Mark is not the end of it all


നീണ്ട പരീക്ഷകളൊക്കെ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വേനലവധിയിലേക്ക് കടന്നു കഴിഞ്ഞു. കത്തുന്ന വേനലില്‍ കുട്ടികളെ അവധി കാല ക്ലാസുകളിലേക്ക് പറഞ്ഞയക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മാതാപിതാക്കള്‍. ഒരു മാസം കഴിഞ്ഞാല്‍ പരീക്ഷകളുടെ ഫലം പുറത്ത് വരും. ആരെക്കെ പുതിയ ക്ലാസിലേക്ക് ആരൊക്കെ പഴയ ക്ലാസില്‍ തന്നെ ഇരിക്കുമെന്നെല്ലാം അപ്പോഴാണ് വ്യക്തമാവുക. പല വിദ്യാര്‍ത്ഥികളെയും വിജയവും മാര്‍ക്കുകളും ഏറെ സ്വാധീനിക്കുന്നു. മാര്‍ക്ക് കുറഞ്ഞ വിഷയം തനിക്ക് പഠിക്കാന്‍ കഴിയുന്നതല്ലെന്ന ചിന്തയിലേക്ക് ചില വിദ്യാര്‍ത്ഥികളെത്തുന്നു. പലരിലും ഇത് മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മാത്രം പ്രശ്നമല്ല. മറിച്ച് ലോകമാകമാനമുള്ള വിദ്യാര്‍ത്ഥികള്‍ സമാനപ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍, മാര്‍ക്കില്ലൊന്നും ഒരു കാര്യവുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

സംരംഭകനും യൂട്യൂബറുമായ അങ്കുർ വാരിക്കൂവാണ് തന്‍റെ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് ജീവിതത്തില്‍ ഈ മാര്‍ക്കുകള്‍ക്ക് വലുതായൊന്നും ചെയ്യാനില്ലെന്ന് വിശദീകരിച്ചത്. അങ്കുറിന് പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷിന് 100 ല്‍ 57 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. ആ സമയത്ത് തനിക്ക് വലിയ നിരാശ തോന്നിയിരുന്നു. എന്നാല്‍ ആ പരാജയത്തെ താന്‍ എങ്ങനെയാണ് അവസരമാക്കി മാറ്റിയതെന്ന് അക്കൂര്‍ വിശദീകരിച്ചു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അത്യാവശ്യം നന്നായി താന്‍ ഇംഗ്ലീഷില്‍ ആശയവിനിമയം ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്ന സമയങ്ങളില്‍ നമ്മള്‍ സ്വയം വിശ്വസിക്കേണ്ടത് അത്യാവശ്യമാണ്. '12-ാം ക്ലാസിൽ ഇംഗ്ലീഷിൽ എനിക്ക് 57/100 മാത്രമാണ് സ്കോർ ചെയ്യാന്‍ സാധിച്ചത്. സത്യസന്ധമായി ഈ ദുരന്തം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് അതൊരു പരാജയം പോലെ തോന്നി. എന്നാൽ ഇന്ന് ആളുകൾ എന്നെ നല്ല ആശയവിനിമയക്കാരൻ എന്ന് വിളിക്കുന്നു.' അദ്ദേഹം കുറിച്ചു. 

'വാടാ മക്കളേ... വന്ന് പാല് കുടിക്ക്...'; അമ്മ വിളിച്ചപ്പോൾ ഓടിയെത്തിയത് ആറ് സിംഹ കുട്ടികൾ, വൈറൽ വീഡിയോ കാണാം

കൊടിയ വിഷം, കണ്ണുകള്‍ക്ക് മുകളില്‍ കൊമ്പ്; ഇവനാണ് സഹാറന്‍ അണലി

'എന്‍റെ മാർക്ക് എന്‍റെ കഴിവിന്‍റെ യഥാർത്ഥ പ്രതിഫലനമായിരുന്നെങ്കിൽ, ഞാൻ എവിടെയും എത്തില്ല. അപ്പോൾ എനിക്ക് അന്ന് തോന്നിയത് പോലെ ആർക്കും തോന്നാം. ഓർക്കുക, നിങ്ങളുടെ മാർക്കുകൾക്ക് നിങ്ങളെ നിർവചിക്കാനുള്ള ശക്തിയില്ല. നിങ്ങളെ നിർവചിക്കാൻ നിങ്ങൾക്ക് മാത്രമേ അധികാരമുള്ളൂ. പലതവണ പരാജയപ്പെട്ട എന്നിൽ നിന്ന് അത് എടുക്കുക. നിങ്ങൾ ഇപ്പോഴും ഇവിടെയുണ്ട് എന്നതാണ് നിങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം. നിങ്ങൾക്ക് സമയമുണ്ട്. നിങ്ങൾക്ക് നിങ്ങളുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തുക.” അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ചു. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. ഏതാണ്ട് ആയിരത്തോളം പേര്‍ ആ ചിത്രത്തിന് അഭിപ്രായമെഴുതാനെത്തി. 'ഞാൻ 93 സ്കോർ ചെയ്തു, പക്ഷേ, ഇപ്പോഴും എനിക്ക് ഇംഗ്ലീഷ് അത്ര നന്നായി അറിയില്ല.' ഒരു വായനക്കാരനെഴുതി. 'യഥാർത്ഥത്തിൽ പത്തിലെയും പന്ത്രണ്ടിലെയും മാർക്കിന് ജീവിതത്തിൽ പിന്നീട് വല്യ കാര്യമില്ല, പ്രധാനം നമ്മുടെ മനോഭാവവും നമ്മുടെ ജീവിതം നയിക്കുന്ന രീതിയുമാണ്, അവസരങ്ങൾ സ്വീകരിക്കുകയും പരാജയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഒരിക്കലും മരിക്കില്ല, നിങ്ങളുടെ മനോഭാവം വിജയിക്കുന്നതുവരെ ശ്രമിക്കുക. ' മറ്റൊരു കാഴ്ചക്കാരനെഴുതി. യൂട്യൂബർ, സംരംഭകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് അങ്കുർ വാരിക്കൂ. നേരത്തെ ഗ്രൂപ്പൺ ഇന്ത്യയുടെ സിഇഒ ആയിരുന്നു ഇദ്ദേഹം. നിയർബൈയുടെ സഹസ്ഥാപകനും സിഇഒയും ആയിരുന്നു.  2021-ൽ, 'ഡോ.എപിക് ഷിറ്റ്' എന്ന പേരില്‍‌ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 

'എന്‍റെ 'പൊന്നേ'... നിന്‍റെ കാര്യം'; ഭൂമിയില്‍ എത്ര സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് അറിയാമോ?
 

Latest Videos
Follow Us:
Download App:
  • android
  • ios