61 കുത്തുകൾ, ബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി, 30 കൊല്ലത്തിന് ശേഷം ഒരാള്‍ അറസ്റ്റിൽ

അവൾ ജോലിക്ക് എത്താത്തതിനെ തുടർന്നാണ് അവളുടെ കൂടെ ജോലി ചെയ്യുന്നവർ അവളുടെ അച്ഛനെ വിളിച്ചത്. ഒടുവിൽ, അച്ഛൻ മകളുടെ അപാർട്മെന്റിലേക്ക് ചെല്ലുകയായിരുന്നു. എന്നാൽ, അവിടെ കണ്ട കാഴ്ച അയാളെ ആകെ ഞെട്ടിച്ചു കളഞ്ഞു. മകൾ കൊല്ലപ്പെട്ട് കിടക്കുന്നതാണ് അച്ഛൻ കണ്ടത്. 

Carmen Van Huss murder case suspect neighbor Dana Shepherd arrested after 30 years

1993 -ൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിൽ. 1993 മാർച്ച് 24 -നാണ് കാർമെൻ വാൻ ഹസ് എന്ന 19 -കാരിയെ ഇൻഡ്യാനപൊളിസിലെ അവളുടെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കാർമെനെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിന് ശേഷം ഡാന ഷെപ്പേർഡ് എന്ന 52 -കാരൻ അറസ്റ്റിലായി. ജനിറ്റിക് ജീനിയോളജിയാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത് എന്നാണ് അന്വേഷണസംഘം പറയുന്നത്. 

പിസ ഹട്ടിൽ ജോലി ചെയ്യുകയായിരുന്നു അന്ന് കാർമെൻ. എന്നാൽ, അവൾ ജോലിക്ക് എത്താത്തതിനെ തുടർന്നാണ് അവളുടെ കൂടെ ജോലി ചെയ്യുന്നവർ അവളുടെ അച്ഛനെ വിളിച്ചത്. ഒടുവിൽ, അച്ഛൻ മകളുടെ അപാർട്മെന്റിലേക്ക് ചെല്ലുകയായിരുന്നു. എന്നാൽ, അവിടെ കണ്ട കാഴ്ച അയാളെ ആകെ ഞെട്ടിച്ചു കളഞ്ഞു. മകൾ കൊല്ലപ്പെട്ട് കിടക്കുന്നതാണ് അച്ഛൻ കണ്ടത്. 

വീട്ടിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. 61 തവണയാണ് അവൾക്ക് കുത്തേറ്റിരുന്നത്. ഇത്രയും വർഷത്തിനിടയിൽ കൊലപാതകത്തിൽ പൊലീസ് നിരവധിപ്പേരെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പല ലീഡുകളും കേസിലുണ്ടായി. എന്നാൽ, കൊലപാതകിയെ പിടിക്കാനായില്ല. 

2018 -ൽ, ഒരു ഡിറ്റക്ടീവ് ഒരു ജനിറ്റിക് ജീനിയോളജി കമ്പനിയായ പാരബോൺ നാനോ ലാബ്സിന് ഒരു ഡിഎൻഎ സാമ്പിൾ സമർപ്പിച്ചു. അതുവച്ച് വിശകലനം നടത്തി. അഞ്ച് വർഷത്തിന് ശേഷം വിശദമായ പഠനത്തിനും വിശകലത്തിനും ഒടുവിൽ ഡാന ഷെഫേർഡാണ് കൊലപാതകം നടത്തിയത് എന്ന സംശയത്തിൽ അന്വേഷണ സംഘം എത്തി. 

കാർമെന്റെ അയൽവാസിയായിരുന്നു ഡാന. ഇവർ താമസിച്ചിരുന്ന അപാർട്‍മെന്റുകൾക്കിടയിൽ എല്ലാവർക്കും ഷെയർ ചെയ്യാവുന്ന ലോൺട്രി റൂം അടക്കമുള്ള ഒരു കോമൺ ഇടവും ഉണ്ടായിരുന്നു. മിസോറി സർവകലാശാലയിലെ ഒരു ജീവനക്കാരനായിരുന്നു ഇയാൾ. 

ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിസോറിയിലെ ബൂൺ കൗണ്ടി ജയിലിൽ തടവിലാണ് ഇയാളിപ്പോൾ. ഇയാളെ ഇന്ത്യാനയിലേക്ക് തിരികെ കൈമാറാൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ വാദം കേൾക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios