വിവാഹം മുടങ്ങാ(ക്കാ)ൻ ഓരോരോ കാരണങ്ങൾ; വിവാഹദിവസം വരനും വധുവും പൊലീസ് സ്റ്റേഷനിലും 

വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ‌ യുവതിയും യുവാവും പരസ്പരം കാണുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. ഇരുവർക്കും വീട്ടുകാർക്കും പരസ്പരം ബോധിച്ചതോടെയാണ് വിവാഹം ഉറപ്പിച്ചതും.

brides family failed to serve sweets groom calls off wedding in Karnataka

പല കാരണങ്ങൾ കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മുടങ്ങിപ്പോകാറുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുക, കാമുകന്റെയോ കാമുകിയുടെയോ കൂടെ ഒളിച്ചോടിപ്പോവുക ഇങ്ങനെ പലതും വിവാഹം മുടങ്ങാൻ കാരണമായിത്തീരാറുണ്ട്. എന്നാൽ, കർണ്ണാടകയിൽ ഒരു വിവാഹം മുടങ്ങിയത് ഇക്കാരണം കൊണ്ടൊന്നുമായിരുന്നില്ല. 

റിപ്പോർട്ടുകൾ പ്രകാരം, ഹനഗല്ലു ഗ്രാമത്തിൽ നിന്നുള്ള യുവതിയുടെയും തുംകൂർ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹം മെയ് 5 -നാണ് നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തിന് മുമ്പുതന്നെ വരൻ്റെ കുടുംബം വധുവിൻ്റെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണവും കൂടാതെ ബം​ഗളൂരുവിൽ സ്ഥലവുമാണ് കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ, ഇതൊക്കെ പറഞ്ഞ് രമ്യതയിലെത്തിയിരുന്നു.

വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ‌ യുവതിയും യുവാവും പരസ്പരം കാണുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. ഇരുവർക്കും വീട്ടുകാർക്കും പരസ്പരം ബോധിച്ചതോടെയാണ് വിവാഹം ഉറപ്പിച്ചതും. എന്നാൽ, വിവാഹദിവസം പ്രതീക്ഷിച്ചതൊന്നുമല്ല നടന്നത്. വധുവിന്റെ വീട്ടുകാർ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു. 

പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നൽകുകയും വിവാഹത്തിൽ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളിൽ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു. 

വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയിൽ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോ​ഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios